"ഹൃദയത്തില്‍ തൊട്ട ഒരു സുഹൃത്ത്‌.."


ഇതെന്‍റെ ഹൃദയത്തില്‍ വിരല്‍പ്പാട് പതിച്ച പ്രിയ സുഹൃത്ത്‌,   അഷറഫ്‌ മാളിയേക്കല്‍,  മനസ്സിലെ പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നും  ഒന്നാം സ്ഥാനത്തു ഒരിക്കലും ചലനമില്ലാതെ നിലനിക്കുന്ന വ്യക്തിത്വം,  ഒന്നാം ക്ലാസ് മുതല്‍ അഞ്ചു വരെ സ്കൂളിലും മദ്രസ്സയിലും ഒരേ ബെഞ്ചിലിരുന്നു പഠിച്ചവര്‍ ഞങ്ങള്‍, എന്‍റെ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരത്തായിരുന്നു  എന്‍റെ ഈ പ്രിയ സുഹൃത്തിന്‍റെ വീട്,  ഓര്‍മ്മവെച്ച കാലം മുതല്‍ ഞങ്ങളെ ചങ്ങാത്തത്തില്‍ ആക്കിയത് ഞങ്ങളുടെ  സമാനമായ ശാന്തസ്വഭാവമാകാം. 
സമാധാന പ്രിയരായിരുന്നു ഞങ്ങള്‍ എന്നും,  മൂന്നോ നാലോ വയസ്സില്‍ തുടങ്ങി പതുനാല്പ്പതു നീണ്ട വര്‍ഷങ്ങള്‍  പിന്നിട്ടിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഊതിക്കാച്ചിയെടുത്ത ഒരു സ്നേഹബന്ധം,  അന്യോന്യം കറതോന്നുന്ന ഒരു വാക്ക് പോലും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല എന്നത് ഞങ്ങളുടെ മാനസികമായ പൊരുത്തം കൊണ്ടാവാം. ഞങ്ങളുടെ നല്ലപാതികളായി ജീവിതത്തിലേക്ക് കടന്നുവന്നവരും ഈ ബന്ധത്തിന് ആഴം കൂട്ടുന്നതില്‍ പങ്കു വഹിച്ചിരുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല തന്നെ,  അവരും പരസ്പരം നല്ല സൌഹൃദമാണ് ഇന്ന് വരെ കാത്തുസൂക്ഷിച്ചു പോരുന്നത് എന്നതും ഞങ്ങള്‍ക്ക് സംതൃപ്തി തരുന്ന ഘടകമാണ്‌.
        (മകന്‍ അമീന്‍ അഷറഫ്‌)
ബാല്യ കൌമാര യൗവ്വനങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ചകള്‍ക്കിടയില്‍ ഒരുപാട് നല്ലതും ചീത്തയുമായ ബന്ധങ്ങള്‍ തൊട്ടുരുമ്മി കടന്നുപോയ്‌കൊണ്ടിരുന്നെങ്കിലും അവയിലൊന്നും പെട്ട് അറ്റുപോകാതെ നിലനില്‍ക്കുന്ന അപൂര്‍വ്വം ചില സൗഹൃദങ്ങളില്‍ ഒന്നാണ് ഞങ്ങള്‍ തമ്മിലുള്ളത്. 
ഞങ്ങള്‍ ഒരുമിച്ച് ഫര്‍ണീച്ചര്‍ നിര്‍മ്മാണം , റെഡിവെയര്‍ യുണിറ്റ് തുടങ്ങിയ ചില ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ജീവിതത്തിന്‍റെ തിക്കുതിരക്കുകള്‍ക്കിടയില്‍ സംഭവിച്ച ചില നോട്ടപ്പിശകുകളും പാളിച്ചകളും മൂലം അവയൊന്നും പച്ചപിടിച്ചില്ല.
മറ്റുള്ളവരെ ചൂഷണം ചെയ്തും, തക്കിട തരികിടകള്‍ കാണിച്ചും ഏതെങ്കിലും നിലക്ക് പണമുണ്ടാക്കുക എന്നൊരു ലക്‌ഷ്യം മാത്രമായി സൌഹൃദത്തിന്‍റെ ആട്ടിന്‍തോലണിഞ്ഞു നടന്നിരുന്ന ചില കുബുദ്ധികളുടെ മധുരവാചകങ്ങളില്‍ പെട്ടുപോയി കുറെ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവരാണ് ഞങ്ങളിരുവരും. എങ്കിലും 
ലോകത്തിന്‍റെ; കാലത്തിന്‍റെ; ജീവിതത്തിന്‍റെ,  ഓരോ പരമാണുവിന്‍റെപോലും ചെറു ചെറു ചലനങ്ങള്‍വരെ അതിസൂക്ഷമായി അറിയുന്നവനും, കാണുന്നവനും, മനുഷ്യമനസ്സിന്‍റെ സ്നിഗ്ദ ഭാവങ്ങളും അതിനിഗൂഢ തലങ്ങളും തൊട്ടറിയുന്നവനുമായ ജഗന്നിയന്താവിന്‍റെ കാരുണ്യസ്പര്‍ശത്താലാവാം കൂടുതല്‍ വിഷമങ്ങളിലേക്ക് ആഴ്തപ്പെടാതെ ഇന്നും അല്ലലറിയാതെ ജീവിച്ചു പോകുവാനുള്ള വഴികള്‍ തുറന്നു കിട്ടുന്നത്.                                                                                                                               (മൂത്ത മകള്‍ )
സ്വന്തക്കാരും ബന്ധക്കാരും പോലും തള്ളിപ്പറഞ്ഞ; തെറ്റിദ്ധാരണകളുടെ മുള്‍മുനയിലൂടെ തെന്നി നടക്കേണ്ടിവന്ന ഒരു കാലഘട്ടം എന്‍റെ ജീവിതത്തില്‍ വന്നു ഭവിച്ചിരുന്നു,  ഞാന്‍ ഓര്‍ക്കാന്‍ പോലും ഇഷ്ട്പ്പെടാത്ത ജീവിതത്തിലെ ഒരു കറുത്ത  അധ്യായം,  നിരാശയുടെ തുരുത്തില്‍ ഒറ്റപ്പെട്ട് ദുരൂഹതകളുടെ അറ്റം കാണാത്ത വീഥികള്‍ കണ്ടു ഇനിയെന്ത് എന്നറിയാതെ പകച്ചു നിന്ന സമയത്ത് തോളില്‍ കയ്യിട്ടു ഞാനുണ്ടടോ തന്‍റെകൂടെ താന്‍ പേടിക്കണ്ട എന്നോതിയ ആ സ്വാന്തന മന്ത്രം ജീവവായു നിലനില്‍ക്കും കാലത്തോളം മറക്കാനാവില്ല എനിക്ക് , ഉള്ളില്‍ അസ്വസ്ഥതകളും വിഷമങ്ങളും തിങ്ങിവിങ്ങുന്ന നേരം എന്‍റെ ഈ സുഹൃത്തിന്‍റെ  ഒരു ആശ്വാസ വാക്ക് കേട്ടാല്‍ മനസ്സില്‍ ഒരു നിറവു വന്നു തുടിക്കുന്നതായി അനുഭവപ്പെട്ടിരുന്നു എന്നും.
ഇന്ന് കുന്നംകുളം നഗരത്തിലെ അറിയപ്പെടുന്ന ഒരു ഫര്‍ണീച്ചര്‍ സ്ഥാപനത്തിന്‍റെ ഉടമയാണ് അഷറഫ്‌ , ഞാനിവിടെ ഖത്തറില്‍ ഞങ്ങളുടെ നാടിന്‍റെ സ്വന്തമെന്നു പറയാവുന്ന ഒരു വലിയ സ്ഥാപനത്തിലെ തരക്കെടില്ലാതൊരു ജോലിക്കാരനാണ്.
ജീവിതത്തിന്‍റെ പച്ചപ്പുകള്‍ തേടിയുള്ള ഓട്ടപ്പാചിലുകള്‍ക്കിടയില്‍  ദൂരങ്ങള്‍ പലതും താണ്ടി ഇരു കരകളിലായി വ്യത്യസ്ഥ മേഘലകളിലൂടെയാണ് ഞങ്ങളുടെ സഞ്ചാരപഥങ്ങളെങ്കിലും മനസ്സ് കലുഷിതമാകുന്ന പല സന്ദര്‍ഭങ്ങളിലും ഒരു ഫോണ്‍ കോളിലൂടെയെങ്കിലും എന്‍റെ ഈ പ്രിയ സുഹൃത്തിന്‍റെ ഒരു വാക്ക് നല്‍കുന്ന സ്വാന്തനത്തിന്‍റെ ഒരിളം തലോടല്‍  ഇടയ്ക്കിടെ അനുഭവിക്കാറുണ്ട് ഞാനിന്നും,  എനിക്ക് അനുഭവ്യമാകുന്ന ആ ആത്മനിര്‍വൃതി  എന്‍റെ ആ പ്രിയ മിത്രം പലപ്പോഴും അറിയാറില്ലെന്നു മാത്രം.



32 comments:

  1. ഊഷ്മള സ്നേഹം നുകര്‍ന്ന് നുകര്‍ന്ന് ഈ സൗഹൃദം തലമുറകളിലൂടെ പങ്കുവച്ചു പടര്‍ന്നു പന്തളിക്കുമാ റാ
    കട്ടെ

    ReplyDelete
  2. ഹൃദയത്തില്‍തൊട്ട് ഹൃദയം കൊണ്ടെഴുതി ഹൃദയങ്ങളിലേക്ക് പകര്‍ന്ന ഹൃദ്യമായ ഓര്‍മ്മക്കുറിപ്പിന് ആയിരം ആശംസകള്‍...!

    ReplyDelete
  3. നല്ല ചങ്ങാതികള്‍ സ്വര്‍ഗത്തിലും നല്ല കാങ്ങാതികള്‍ തന്നെ ആവട്ടെ..

    ReplyDelete
  4. ചില സുഹൃത്തുക്കള്‍. അവരിങ്ങിനെയാണ്. ഒരു ഫോണ്‍ കോളില്‍, ഒരു ചിരിയില്‍, ഒരു നോട്ടത്തില്‍ നമ്മളറിയും അതിന്റെ തലോടല്‍. ആശ്വാസമായി , അനുഗ്രഹമായി അങ്ങിനെയങ്ങിനെ.
    സൌഹൃദത്തിന്റെ ഈ കുറിപ്പ് നന്നായി.
    ഒപ്പം അല്ലാഹു അനുഗ്രഹിക്കട്ടെ, നല്ല ബന്ധങ്ങള്‍ ഇനിയും സംഭവിക്കട്ടെ

    ReplyDelete
  5. ഞാന്‍ അന്വേഷിച്ചു എന്ന് പറയൂ ....ഒരു മഹാ ഭാഗ്യം ...!

    ReplyDelete
  6. ഇത്രയും കാലമായിട്ടും ഈ സൌഹൃദബന്ധം ഒരു പോറലുമേൽക്കാതെ നിലനിൽക്കുന്നു എന്നു കേൾക്കുമ്പോൾ എനിക്കത്ഭുതം തോന്നുന്നു.

    ReplyDelete
  7. @ രമേഷ്ജീ : സന്തോഷം.
    @ ഇസ്ഹാക്ക് ഭായ് : രണ്ടിടത്തും കണ്ടതില്‍ വളരെ സന്തോഷം.
    @ ആസാദ്‌ :ആമീന്‍..വളരെ നന്ദി സന്തോഷം.
    @ ചെറുവാടീ : നല്ല വാക്കുകള്‍ക്കു ഒരു പാട് സന്തോഷം.
    @ ഫൈസ് : തീര്‍ച്ചയായും . നന്ദി.
    @ മൊയ്തീന്‍ :ഇനിയും നിലനില്‍ക്കും ,ഇന്‍ഷഅല്ലഹ്.

    ReplyDelete
  8. നല്ല സൌഹൃദങ്ങൾ മരിക്കാതിരിക്കട്ടെ...

    ReplyDelete
  9. അപൂര്‍വ്വമായി മാത്രം കാണാറുള്ള ഇത്തരം
    സൗഹൃദം ഒരു ഭാഗ്യം തന്നെയാണ്....
    ഇതിനു കണ്ണ് കിട്ടാതിരിക്കട്ടെ....(ടച്ച്‌ വുഡ് )

    ReplyDelete
  10. ഇതുപോലുള്ള സൗഹൃദം എന്നും നിലനില്‍ക്കട്ടെ..

    ആശംസകള്‍

    ReplyDelete
  11. വളരെ അപൂര്‍വ്വമായേ ഇത്തരം ബന്ധങ്ങള്‍ കാണപ്പെടാറുള്ളു. ഒരിക്കലും നശിക്കാതെ നിലനില്‍ക്കട്ടെ.

    ReplyDelete
  12. @ അലിഭായ് : സന്തോഷം, നന്ദി .
    @ ലിപി :ആശംസകള്‍ക്ക് വളരെ നന്ദി,കണ്ണെറിയുന്നവര്‍ എറിയട്ടെ ലിപി ..
    @ ജയരാജ്‌ : വളരെ സന്തോഷം .
    @ മൊയ്തീന്‍ഭായ് : തീര്‍ച്ചയായും അത് സാധിക്കട്ടെ.
    @ റാംജിസാബ് :അങ്ങിനെത്തന്നെ സംഭവിക്കട്ടെ.

    ReplyDelete
  13. ഇതുപോലുള്ള സൗഹൃദം എന്നും നിലനില്‍ക്കട്ടെ

    ReplyDelete
  14. വളരെ സന്തോഷം ജാസ്മിക്കുട്ടി

    ReplyDelete
  15. എനിക്കുമുണ്ട് ഇതുപോലെ ഒന്ന് രണ്ടു സൌഹൃദങ്ങള്‍ . ഓര്‍മ്മപ്പെടുത്തലിനു നന്ദി. നല്ല പോസ്റ്റ്‌

    ReplyDelete
  16. നല്ല ബന്ധങ്ങള്‍ ഇനിയും വളര്‍ന്നു പന്തലിക്കട്ടെ..! ആശംസകള്‍....

    ReplyDelete
  17. അപൂര്‍വമായ ഈ സൌഹൃദ പോസ്റ്റ്‌ ഞാന്‍ മുമ്പ് വായിച്ച് കംമെന്റിയതായാണ് ഓര്മ. പക്ഷെ ഇപ്പോള്‍ കാണുന്നില്ല.

    ഏതായാലും ദീര്‍ഘ സൌഹൃദോ ഭവ:

    ReplyDelete
  18. chila apoorva bandhangal pole............................................

    ReplyDelete
  19. സിദ്ദീക്കാ..
    നല്ല സൗഹൃദങ്ങള്‍ ഒരിക്കലും മരിക്കില്ല.അതു സത്യമാണ്...
    നിങ്ങളുടെ ഈ സൗഹൃദം എന്നെന്നും നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു....

    ReplyDelete
  20. nalla sahrudham athoru baagyamaanu

    ReplyDelete
  21. സുഹ്രത്തിനോടുള്ള സൌഹ്രദത്തിന്റെ ആഴം ഈ പോസ്റ്റിലൂടെ മനസിലാകുന്നു..ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ...

    ReplyDelete
  22. ജോലിമാറ്റത്തിന്റെ ഭാഗമായി നാട്ടില്‍ പോകുന്നതിനു മുന്നെ ബൂലോകത്ത് നിന്ന് വിട്ടതാണ്‌.. ഇന്ന് നേനാസിന്റെ പോസ്റ്റ് കണ്ടു അത് വഴി ഇവിടെയുമെത്തി.. ഈ പങ്ക് വെക്കല്‍ നന്നായി..

    പക്ഷെ ഈ വരികള്‍

    >>ഓര്‍മ്മവെച്ച കാലം മുതല്‍ ഞങ്ങളെ ചങ്ങാത്തത്തില്‍ ആക്കിയത് ഞങ്ങളുടെ സമാനമായ ശാന്തസ്വഭാവമാകാം. <<<




    അത് എനിക്ക് പുതിയ അറിവാണ്‌ .. കാരണം അഷറഫ്ക്ക ആള്‌ ഡീസന്റ് ആണെന്നാ ഞാന്‍ കരുതിയിരുന്നത് :)

    ReplyDelete
  23. സലിം ഭായ് : കണ്ടത്തില്‍ സന്തോഷം .
    ഷമീര്‍ : അങ്ങിനെ ആവാന്‍ പ്രാര്‍ഥിക്കുന്നു
    ഫെമിനാ : വളരെ സന്തോഷം

    ReplyDelete
  24. ശുക്കൂര്‍ : ഈ പോസ്റ്റ്‌ എന്റെ പേര്‍സണല്‍ ബ്ലോഗിലും ചേര്‍ത്തിരുന്നു
    അതാണ്‌ ആ കഫുഷന്‍ .രണ്ടിടത്തും എത്തിയതില്‍ സന്തോഷം
    അഹമദ് ഭായ് : അങ്ങിനെയും ചിലത് ., സന്തോഷം

    ReplyDelete
  25. റിയാസ് : കാണാറേ ഇല്ലല്ലോ , ഇവിടെ കണ്ടത്തില്‍ സന്തോഷം
    ലച്ചു : നന്ദി ,സന്തോഷം
    ജിയാസു : വളരെ സന്തോഷം

    ReplyDelete
  26. ബച്ചു ഉണ്ണീ : ഓര്‍മ്മവെച്ച കാലത്തൊക്കെ അങ്ങിനെ ആയിരുന്നെടാ ..പിന്നെ നിങ്ങളുമോക്കെയായുള്ള
    കമ്പനി ഇങ്ങിനെ ആക്കി ,ആരാ കുറ്റക്കാര്‍ ? ഇനി ഈ കമ്പനീന്ന് കൂടി പുറത്താകാതെ പിടിച്ചു നിക്ക്.

    ReplyDelete
  27. നല്ല സൌഹൃദങ്ങള്‍ അങ്ങിനെയാണ്. വാക്കുകളില്‍ നിന്നുമറിയുന്നു ബന്ധങ്ങളുടെ ആഴം. അത് മനസ്സിന്റെ പുന്ന്യമാണ്. താങ്കള്‍ക്കും പ്രിയ സുഹൃത്ത് അഷ്‌റഫ്‌നും ആശംസകള്‍.

    ReplyDelete
  28. വളരെ സന്തോഷം അക്ബര്‍ ഭായ്

    ReplyDelete
  29. വളരെ മനോഹരമായ ബ്ലോഗ്. അവതരണവും, ഫോട്ടോസും എല്ലാം എല്ലാം.

    എനിക്കും ഇതേ പോലെ ഒരു ബ്ലൊഗ് ടെമ്പ്ലേറ്റ് ഉണ്ടാക്കിത്തരാമോ?

    ReplyDelete
  30. തീര്‍ച്ചയായും ജേപീ , ഞാന്‍ അടുത്ത ദിവസം വിളിക്കാം

    ReplyDelete

Related Posts Plugin for WordPress, Blogger...