മലബാര്‍ സ്വതന്ത്ര സുറിയാനി പള്ളി.

മലബാര്‍ സ്വതന്ത്ര സുറിയാനി ഓര്‍ത്തോഡോക്സ് സഭയുടെ വടക്കേ ഇന്ത്യയിലെ ആസ്ഥാനമായ ഈ അതി പുരാതനമായ ചര്‍ച്ച് തൊഴിയൂരിന്‍റെ കിഴക്കേ അറ്റത്തായി അഞ്ഞൂര്‍ പിള്ളക്കാട്‌ എന്നീ സമീപപ്രദേശങ്ങള്‍ക്ക് നടുവില്‍ സ്ഥിതിചെയ്യുന്നു.
ക്രിസ്ത്യാനിറ്റി ഇന്ത്യയില്‍ എത്തിയ എ ഡി അമ്പത്തി രണ്ടില്‍ കേരളത്തില്‍ എത്തിയ തോമസ്‌ ശ്ലീഹ  കേരളത്തില്‍ ആദ്യമായ് കാലൂന്നിയ  പാലയൂര്‍ തൊഴിയൂരിനു വളരെ അടുത്ത് കിടക്കുന്ന പ്രദേശമാണ്  തോമസ്‌ ശ്ലീഹ പാലയൂരും മറ്റ് ആറിടങ്ങളിലും ക്രിസ്ത്യന്‍ പള്ളികള്‍ നിര്‍മ്മിക്കുകയും തുടര്‍ന്ന്   മദ്രാസ്സില്‍ വെച്ച് കാലം ചെയ്യുകയുമായിരുന്നു,  അദ്ദേഹത്താല്‍ നിര്‍മ്മിക്കപ്പെട്ട പള്ളികള്‍ പുരാതന ഭാഷയായ സുറിയാനി നാമധേയത്തില്‍ അറിയപ്പെടുകയായിരുന്നു , 


പൊതുവായി ക്രിസ്തീയ സഭകളെ രണ്ടായി തരം തിരിക്കാംഎപിസ്കോപ്പല്‍ ,പ്രൊട്ടസ്റ്റന്റ്എന്നിങ്ങനെ.എപ്പിസ്കോപ്പല്‍ എന്നു വച്ചാല്‍
ബിഷപ്പുമാരുടെ ആത്മീയ ഭരണമുള്ള സഭകള്‍ കത്തോലിക്കാ സഭ പോലെ.ഈ വിഭാഗത്തില്‍ ഓര്‍തഡോക്സ് സഭകളും വരും.ബിഷപ്പുമാരുടെ ഔദ്യോഗിക ഭരണ സംവിധാനമില്ലാത്തവയാണ്
പ്രൊട്ടസ്റ്റന്റ് സഭകള്‍ .ബിഷപ്പുമാരുടെ ഭരണ സംവിധാനമുള്ള ആംഗ്ലിക്കന്‍ സഭയെ പക്ഷെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലാണു പെടുത്തിയിട്ടുള്ളത്.കത്തോലിക്കാ സഭയില്‍ നിന്നു തെറ്റിപ്പിരിഞ്ഞു പോയതിന്റെ പേരിലാണ് ആംഗ്ലിക്കന്‍ സഭയെയും ആ വിഭാഗത്തില്‍ പെടുത്തിയത്.

കേരളത്തില്‍ കത്തോലിക്കാ സഭയ്ക്കു മൂന്നു ഘടകങ്ങളുണ്ട്. സീറോ മലബാര്‍  സഭ, ലത്തീന്‍ കത്തോലിക്കാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ എന്നിങ്ങനെ.ഓര്‍ത്തഡോക്സ് സഭകള്‍ രണ്ടെണ്ണമുണ്ട്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ. ഇവ രണ്ടും പൗരസ്ത്യ സഭകളാണ്. കത്തോലിക്കാ ഇതര മലങ്കര സഭയില്‍ നിന്നുളവായതാണിവ

മറ്റു പൗരസ്ത്യ സഭകള്‍ ഇവയാണ്.മലബാര്‍ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂര്‍ സഭ) 

കല്‍ദായ സുറിയാനി സഭ—ആസ്ഥാനം തൃശൂര്‍ .
ആയിരത്തി എഴുനൂറ്റി എഴുപത്തിരണ്ടില്‍ തൊഴിയൂര്‍ സിറിയന്‍ ചര്‍ച്ചിലേക്ക് സ്ഥലം മാറിവന്ന  വന്ന മാര്‍കൂരിലോസ്  മാര്‍ ഗ്രിഗോറിയോസ് അബ്രഹാം മെത്രാപോലീത്ത ഇവിടെ അത്യത്ഭുതങ്ങളാലും പ്രാര്‍ത്ഥനകളാലും ഭ്രാന്ത്പോലുള്ള പല മാറാരോഗികളുടെ അസുഖങ്ങള്‍ ഭേദപ്പെടുത്തുകയും ആ വഴി വിശ്വാസികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു ,അങ്ങിനെ തൊഴിയൂര്‍ എന്ന കൊച്ചു ഗ്രാമ പ്രദേശം ചരിത്രത്തിന്‍റെ താളുകളിലേക്ക് ചേര്‍ക്കപ്പെട്ടു , ഇന്നും ആ പുരാതന ചികിത്സാരീതി ഇവിടെ നിലവിലുള്ള മെത്രാപോലീത്തമാര്‍ നിര്‍വഹിച്ചു പോരുന്നു ,

ഈ പള്ളിയുടെയും സഭയുടെയം കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സെന്റ്‌ ജോര്‍ജസ് സ്കൂള്‍ , തൊഴിയൂര്‍ നിവാസികള്‍ക്കും പരിസര വാസികള്‍ക്കും അക്ഷരാഭ്യാസം നേടിക്കൊടുക്കുന്നതില്‍ പ്രഥമസ്ഥാനത്താണ്. ഈ സഭയുടെ പതിനാലാമത്തെ രക്ഷാധികാരിയായ റവ: സിറില്‍: മാര്‍ ബസേലിയോസ് മെത്രാപോലീത്ത രണ്ടായിരത്തി ഒന്ന് മെയ്‌ ഇരുപത്തി എട്ടാം തീയ്യതി
മുതല്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങി ഇന്നും ആ സ്ഥാനത്തു തുടര്‍ന്ന് വരുന്നു
                                               സഭയുടെ ഒഫീഷ്യല്‍ അഡ്രസ്‌ താഴെ
MOST.REV. CYRIL MAR BASELIOUS METROPOLITAN
MALABAR INDEPENDENT SYRIAN CHURCH SABHA
Bishop Palace
THOZHIYOOR P.O. THRISSUR (DIST)KERALA, INDIA,
PINCODE 680520
Phone: office 0487 2681085
mobile +919447992783
e mail ID: bishopcyril@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
http://indianchristianity.org/thozhiyur.html

30 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...