"ദാറു:റഹ്മ യത്തീംഖാനയും കൂട്ട് സ്ഥാപനങ്ങളും"

 തൊഴിയൂരിന്‍റെ ഹൃദയ ഭാഗത്ത്‌ സുനേന നഗറിനും മാളിയേക്കല്‍ പടിക്കും ഇടയിലായി നിലകൊള്ളുന്ന ദാറു:റഹ്മ യത്തീംഖാന;  റഹ്മത്ത് മസ്ജിദ്; റഹ്മത്ത് ഇംഗ്ലീഷ് മീഡിയംസ്കൂള്‍;  ദാറു:റഹ്മ അറബിക് കോളേജ്; ദാറു:റഹ്മ മദ്രസ്സ; റഹ്മത്ത് ഓഫ്സെറ്റ്പ്രസ്‌; റഹ്മത്ത് റഫറന്‍സ് ലൈബ്രറി; റഹ്മത്ത് വൊക്കേഷനല്‍ ട്രെയിനിംഗ് സെന്‍റെര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അടങ്ങിയ റഹ്മത്ത് കോംപ്ലക്സ് ഈ നാടിന്‍റെ മുഖച്ഛായതന്നെ മാറ്റിമറിക്കുകയും തൊഴിയൂരെന്ന ഞങ്ങളുടെ കൊച്ചു ഗ്രാമത്തിന്‍റെ പേരും പെരുമയും ലോകത്തിന്‍റെ നാനാദിക്കുകളില്‍ എത്തിക്കുകയും ചെയ്തതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ട തൊഴിയൂര്‍ മാളിയേക്കല്‍ മൊയ്തുട്ടി ഹാജി സംഭാവനയായി നല്‍കിയ സ്ഥലത്ത് 1974  നവംബര്‍ 3ന് ബഹുമാനപ്പെട്ട പാണക്കാട് പൂക്കോയ തങ്ങള്‍ ശിലാസ്ഥാപനം നടത്തി 51 അനാഥ കുട്ടികളുടെ രക്ഷാകര്‍ത്വതം ഏറ്റെടുത്ത് മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്  ചാവക്കാട് താലൂക്ക് മുസ്ലീം ഓര്‍ഫനേജ്
അസ്സോസ്സിയേഷന്‍റെ കീഴില്‍  എളിയ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ദാറു:റഹ്മ യത്തീംഖാനയുടെ കുതിച്ചുള്ള  മുന്നേറ്റം വളരെ പെട്ടെന്നായിരുന്നു ,  നിലവില്‍  125 കുട്ടികള്‍  കളിച്ചും പഠിച്ചും തൊഴിലുകള്‍ അഭ്യസിച്ചും വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിലൂടെ ഇതിനകം ആയിരത്തില്‍ പരം  അനാഥരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിക്കഴിഞ്ഞിരിക്കുന്നു ഈ സ്ഥാപനം.
 അവരവരുടെ  ഇച്ഛക്കൊത്ത പഠനം , വസ്ത്രങ്ങള്‍ , പരിചരണം , മാസം തോറും വൈദ്യ പരിശോധന ,  അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനം, മികച്ച ഭക്ഷണം തുടങ്ങിയ എല്ലാ സൌകര്യങ്ങളോടും കൂടി ഇവിടെ വളരുന്ന ഓരോ കുട്ടിയും ഭാവിയുടെടെ വാഗ്ദാനങ്ങളും നല്ല പൗരന്‍മാരുമായി മാറിക്കൊണ്ടിരിക്കുന്നുഎന്നകാര്യത്തില്‍ സംശമില്ല .
എല്ലാ വര്‍ഷവും എസ് എസ് എല്‍ സി ; പ്ലസ്‌ ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്ന റഹ്മത്ത്  ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തൊഴിയൂരിലെ വളരുന്ന തലമുറക്കും ഒരു ആശ്വാസ കേന്ദ്രമാണ്.
റോസ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന റഹ്മത്ത് ഓള്‍ഡ്‌ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ ശാഖകള്‍ വിദേശരാജ്യങ്ങളിലും  സജീവമാണ്. ഇതില്‍   യു എ ഇ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയത്തക്കതാണ്.
 പ്രസിഡന്റ് ബഹു: പി.കെ.ചേക്കുഹാജി (എടക്കര) ജനറല്‍ സെക്രട്ടറി: അല്‍ ഹാജ്: എം.കെ.എ.കുഞ്ഞുമുഹമ്മദ്‌ മുസ്ല്യാര്‍(കുഴിങ്ങര), വൈസ് പ്രസിഡന്റ്മാര്‍ : എസ്.എം.കെ.തങ്ങള്‍ (ചെന്ത്രാപ്പിന്നി), പി.പി. അഹമ്മദുണ്ണി ഹാജി (കരുവാരക്കുണ്ട്), എം.ടി.ഹംസ ഹാജി (തൈക്കടവ്), ജോയിന്റ് സെക്രട്ടറിമാര്‍ : എം .സി.കുഞ്ഞു മുഹമ്മദ്‌ ഹാജി (മന്നലംകുന്നു), പി.കെ.മുഹമ്മദ്‌ ഹാജി (എടക്കര) , ഖജാന്‍ജി: പി.കെ.ഇബ്രാഹിം കുട്ടി ഹാജി (പാടൂര്‍), മാനേജര്‍: എം.എം.മമ്മുട്ടി ഹാജി (തൊഴിയൂര്‍) എന്നിവരും പതിനഞ്ചു എക്സിക്യുട്ടീവ്  മെമ്പര്‍മാരും ചേര്‍ന്നതാണ് റഹ്മത്ത് സ്ഥാപനങ്ങളുടെ ഭരണ സമിതി.
 
സ്ഥാപനങ്ങളുടെ  പോസ്റ്റല്‍ അഡ്രസ്സ്:
സെക്രട്ടറി, ചാവക്കാട് താലൂക്ക് മുസ്ലീം ഓര്‍ഫനേജ്‌ അസോസിയേഷന്‍,
തൊഴിയൂര്‍ -പോസ്റ്റ്‌, തൃശ്ശൂര്‍ജില്ല, കേരളം. 680 520
ഫോണ്‍ നമ്പര്‍ : 0487-2682475.
ഈ  സ്ഥാപനങ്ങള്‍ക്ക് സഹായം എത്തിക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും താഴെയുള്ള  സൈറ്റ്‌ സന്ദര്‍ശിക്കുക.
http://www.rahmath.org/aboutus.html

റോസയെ (ROSA) കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക:-
http://www.rahmath.org/rosa.html

                                                     യത്തീംഖാന ബില്‍ഡിംഗ്
                                                             റഹ്മത്ത് മസ്ജിദ്
                                                      റഹ്മത്ത് സ്കൂള്‍ ബില്‍ഡിംങ്ങുകള്‍


                                                                ഭരണ സമിതി_ 
     13 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...