പാമ്പുകളെ പിടികൂടി.


തൊഴിയൂർ മാളിയേക്കൽപടി പൊട്ടത്തയിൽ ഫൈസലിന്റെ വീട്ടിൽനിന്നും ചോര മണലികളെ പിടികൂടി. തൊഴിയൂർ ലൈഫ് കൈർ പ്രവർത്തകരുടെ ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് അവയെ പിടികൂടാനായത്.


കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് എട്ടു താറാവുകളെ വിഴുങ്ങിയ മലമ്പാമ്പിനെയും ലൈഫ്‌കെയര്‍ പ്രവര്‍ത്തകരുംനാട്ടുകാരും ചേര്‍ന്നു പിടികൂടിയിരുന്നു. താമരയൂര്‍ പിച്ചകത്ത്വീട്ടില്‍ അഷറഫിന്‍റെ വീട്ടുവളപ്പില്‍ നിന്നായിരുന്നു സംഭവം
വീടിനു പുറകുവശത്തെ കൂട് തുറക്കുന്നതിനായി രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴാണ് കൂട്ടില്‍ മലമ്പാമ്പ് കിടക്കുന്നത് കണ്ടത, പതിനഞ്ചു താറാവുകള്‍ ഉണ്ടായിരുന്ന കൂട്ടില്‍ ബാക്കി അഞ്ചെണ്ണം മാത്രമാണ് ഉണ്ടായിരുന്നത് രണ്ടെണ്ണം ചത്തനിലയിലായിരുന്നു.ഇര വിഴുങ്ങിയതോടെ പാമ്പിന് ഇഴയാന്‍ പറ്റാത്തവിധം കൂട്ടില്‍ കുടുങ്ങിപ്പോയിരുന്നു.പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറിയിരുന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...