ഖത്തറില്‍ ജോലിചെയ്തു വരവേ മൂന്ന് വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് അകാലത്തില്‍ മരണപ്പട്ട തൊഴിയൂര്‍ ആഞ്ഞിലക്കടവത്ത് സലാമിന്റെ വിയോഗത്തെ തുടര്‍ന്ന് തൊഴിയൂരിലെ ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുമാനപ്പെട്ട പി.പി.ഹൈദര്‍ ഹാജി നാട്ടുകാരുടെയും ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സംഘടനകളുടെയും സഹകരണത്തോടെ പണിത വീട് ഇന്ന് രാവിലെ (30-11-14 ഞായറാഴ്ച ) സലാമിന്റെ വിധവ സജിതയ്ക്ക് കൈമാറി . താക്കോല്‍ കൈമാറ്റം ഹൈദര്‍ ഹാജിയാണ് നിര്‍വ്വഹിച്ചത്. ലൈഫ് കെയര്‍ പ്രസിഡണ്ട് : മാളിയേക്കല്‍ അഷറഫായിരുന്നു വീട്പണികള്‍ക്ക് നേതൃത്വം നല്‍കിയത്.
ഈ സംരഭത്തോട് സഹകരിച്ച എല്ലാ നല്ലവരായ സുമനസ്സുകള്‍ക്കും ഇലാഹായ തമ്പുരാന്‍ തക്കതായ പ്രതിഫലം നല്‍കുമാറാവട്ടെ എന്ന പ്രാര്‍ഥനകളോടെ തൊഴിയൂര്‍.കോമും ഈ സന്തോഷം മുഹൂര്‍ത്തത്തില്‍ പങ്കു ചേരുന്നു.
ഇത് ഞങ്ങളുടെ പ്രിയപ്പെട്ട ജന്മനാട്, തൃശൂര്‍ ജില്ലയുടെ വടക്ക് പടിഞ്ഞാറ് കോണിലായി അറബിക്കടല്‍ തീരത്തുനിന്നും ഏഴെട്ടു കിലോമീറ്റര്‍ കിഴക്കായി റോഡുകളും തോടുകളും പാടങ്ങളും ഇടവഴികളും കുളങ്ങളും പള്ളികളും അമ്പലങ്ങളും നന്മനിറഞ്ഞ നിഷ്കളങ്കരായ സാധാരണ ജനങ്ങളുമുള്ള പ്രശാന്ത സുന്ദരമായ ഗ്രാമം, ഗുരുവായൂര്‍ കുന്നംകുളം ചാവക്കാട് എന്നിവ അടുത്ത പട്ടണങ്ങളാണ് , ഞങ്ങള്‍ക്ക് അറിയാവുന്ന അത്രയും തലമുറകള്‍ തൊഴിയൂരിന്റെ മണ്ണില്‍ തന്നെ ജീവിച്ചവരാണ്.. പിറന്നുവീണ ഈ മണ്ണിനോട് എന്തോ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു അടുപ്പമുണ്ട് അതുകൊണ്ടുതന്നെ ഇവിടുത്തെ ഓരോ തരി മണ്ണും ഓരോ പുല്കൊടിയും ഓരോ ഇടവഴിയും; നീര്‍ച്ചാലും, ഓരോ വീടും വീട്ടുകാരനും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാവുന്നത്.
0 അഭിപ്രായ(ങ്ങള്‍):
Post a Comment