എ.എം.എല്‍ . പി. സ്കൂള്‍ അഥവാ പനങ്ങായി കോളേജ്

                      
എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍
തൊഴിയൂരിന്‍റെ മാത്രം  സ്വന്തം എന്ന് ഉറപ്പിച്ചു പറയാവുന്ന  ഒരു സ്ഥാപനം ഇതുപോലെ മറ്റൊന്ന്  ഈ നാട്ടില്‍ വേറെ  ഇല്ല തന്നെ , 
ഒരു നൂറ്റാണ്ട് കാലം  പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി  തൊഴിയൂരിന്‍റെ കുറേയേറെ തലമുറകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്ത അഭിമാനബോധത്തോടും  അതിലേറെ പ്രൌഢിയോടും ഒരു മുതുമുത്തച്ഛന്‍റെ ഗൗരവത്തോടും കൂടി തലയുയെടുപ്പുമായി നില്‍ക്കുകയാണ് ഈ കൊച്ചുവലിയ സ്ഥാപനം .
മാളിയേക്കല്‍ മുഹമ്മദുണ്ണി ഹാജി യുടെ കാല ശേഷം ഈ സ്കൂളിന്‍റെ മാനേജര്‍ തോഴിയൂരിലെ പ്രഥമ പൌരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന  ബഹുമാന്യനായ മാളിയേക്കല്‍  മോയ്തുട്ടി ഹാജിയാണ്  കാലഘട്ടത്തിനനുയോജ്യമായ നിലയില്‍ ഇടയ്ക്കിടെ സ്കൂള്‍  ബില്‍ഡിംഗുകള്‍
പുതുക്കിയും; മാറ്റിയും പണിത്‌ അദ്ദേഹം തന്നാല്‍ കഴിയും വിധം ഈ സ്ഥാപനത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി ശ്രമിക്കുന്നുണ്ട്.
എന്‍റെയും  സമപ്രായക്കാരുടെയും  മൂന്നു നാല് മുന്‍ തലമുറകളുടെയും  വിദ്യക്ക് നാന്ദി കുറിച്ച  പഠനകേന്ദ്രം ,തലമുറകളിലൂടെ കണ്ടും കേട്ടും എന്നും ഞങ്ങള്‍ തൊഴിയൂര്‍കാര്‍ക്ക് ഞങ്ങളുടെ സ്വന്തമായ എല്‍ പി സ്കൂള്‍ അഥവാ പനങ്ങായി സ്കൂള്‍ . 
ബാല്യകാലം; മധുരനൊമ്പരങ്ങളുടെ കുത്തൊഴുക്കാണ്  മനസ്സകങ്ങളിലേക്ക്, പുളകങ്ങള്‍ ഉണര്‍ത്തുന്ന കുതൂഹലതകളുടെ, കുറെ കുസ്രുതികുന്നായ്മകളുടെ, കൊച്ചു കൊച്ചു ഇണക്കങ്ങളുടെ; പിണക്കങ്ങളുടെ....  
അങ്ങിനെ ഒരായിരം ഓര്‍മ്മകളുടെ.നിലയില്ലാ കയങ്ങളിലേക്ക് മുങ്ങാം കുഴിയിട്ടുമുങ്ങാന്‍, അടിത്തട്ടുകളില്‍ മങ്ങിമയങ്ങിക്കിടക്കുന്ന മണിമുത്തുകള്‍ വാരിക്കോരി എടുക്കാന്‍ വെറുതെയെങ്കിലും ഒരു മോഹം തോന്നുന്നു ഉള്ളിലെവിടെയോ ... 
അന്നത്തെഅവധിക്കാലങ്ങള്‍ കാരക്കമിട്ടായിയുടെ, കോല്മിട്ടായിയുടെ മധുരം. കണ്ണിമാങ്ങയച്ചാറിന്റെ രസമുള്ളപുളി., .കുട്ടിയും കോലും കളിയുടെ താളമേളങ്ങള്‍ ,
കൊച്ചംകുത്തിയുടെ വെറിക്കൂട്ടുകള്‍ ;  കോട്ടിക്കുഴിക്കളിയുടെ കൈവഴക്കങ്ങള്‍ .
അങ്ങിനെ അങ്ങിനെ   ആ കാലത്തിലെക്കൊന്നു തിരിച്ചു പോകാനായെങ്കില്‍! ഹാവൂ.. എന്ത് രസമായേനെ..!
വെറുതെ മോഹിക്കാനല്ലാതെ...! പ്രതിവിധിയില്ലാത്ത നിയോഗങ്ങള്‍.. ഓര്‍ക്കുമ്പോള്‍ എവിടെയൊക്കെയോ... വിണ്ടുകീറുന്ന പ്രതീതി ഉള്ളിലെവിടെയോ ചോരകിനിയുന്നപോലെ..
കുഞ്ഞയമു മാഷ്‌ , അറബി മാഷ്‌ , എസ്ട്രേല ടീച്ചര്‍ , കൊച്ചുണ്ണി മാഷ്‌ , കുര്യാക്കു മാഷ്‌ , മേരി ടീച്ചര്‍ , ചുള്ളീലെ ടീച്ചര്‍,തുന്നല്‍ ടീച്ചര്‍..
 എന്നിങ്ങനെ ഒന്നാം ക്ലാസുമുതല്‍ മൂന്നാം ക്ലാസ്സുവരെ  പഠിപ്പിച്ച അദ്ധ്യാപകരില്‍ തുടങ്ങി നാലില്‍ നിന്നും സ്കൂളിനോട് വിടപറയുമ്പോള്‍  മോമുണ്ണി മാഷ്‌ ( ഈ മാഷ് ഇവിടെ പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകനായി വന്നു എന്നതു നിയോഗം ,ഇദേഹം എന്‍റെ മൂത്ത സഹോദരസ്ഥാനീയന്‍ ആണെന്നത് പരമാര്‍ത്ഥം)   ഹഫ്സ ടീച്ചര്‍ തുടങ്ങിയവര്‍ കൂടി  എത്തിച്ചേര്‍ന്നിരുന്നു ( ഇവരും ഇപ്പോള്‍ പെന്‍ഷനായി പിരിഞ്ഞു കഴിഞ്ഞു ) ഇപ്പോള്‍ കുറേ കാലമായുള്ള പ്രവാസജീവിതം മൂലം പുതിയ അദ്ധ്യാപകരുടെ പേരുവിവരങ്ങള്‍ അറിയാനും ഇവിടെ ചേര്‍ക്കാനും  കഴിയുന്നില്ല. 
കുട്ടികളുടെ  ദൌര്‍ലഭ്യം മൂലം ഇപ്പോള്‍  മറ്റു അര്‍ദ്ധസര്‍ക്കാര്‍ സ്കൂളുകളെ പോലെതന്നെ  അടച്ചുപൂട്ടല്‍ ഭീഷണിയെ ഈ സ്കൂളും  നേരിട്ട് കൊണ്ടിരിക്കുന്നെങ്കിലും കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി ഈ സ്കൂളിനെ നെഞ്ചിലേറ്റി സ്നേഹിക്കുന്ന നാട്ടുകാരുടെ നിസ്സീമമായ സഹകരണത്തോടെ    അത് ഒഴിവാക്കി കൊണ്ടിരിക്കുകയാണ്.
എന്നെ പഠിപ്പിച്ച പല അദ്ധ്യാപകരും ഇന്ന് ഓര്‍മ്മ മാത്രമാണെങ്കിലും അവര്‍ പകര്‍ന്നു നല്‍കിയ അക്ഷരക്കരുത്ത് ഇന്നും ഇങ്ങിനെ എന്തെങ്കിലുമൊക്കെ  കുത്തിക്കുറിക്കാന്‍ ഉത്തേജമാകുന്നതില്‍ ഞാന്‍ ചാരിതാര്‍ത്ഥ്യനാണ്.
ആ നിസ്വാര്‍ത്ഥതയുടെ പരിപാവന സ്മരണകള്‍ക്ക് മുന്നില്‍ ഈ എളിയ കുറിപ്പ് സമര്‍പ്പിക്കുന്നു.








ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലെ ഗ്രൂപ്പ് അഡ്രസ്‌.
http://www.orkut.com/Main#Community?cmm=31437259

28 comments:

  1. sambhavam kollaam... kurachu koode grihaathuratham varuthaamaayirunnu...
    rando moonnoo divasamaanu njanavide poyittullathu, pinne pettanu i.c.ayileku maari,.
    baakiyulla bandhangal muzhuvan athinodu chernittulla kalikalum mattu programukalomokkeyaanu...
    Enthaayalum Pananggayi school nammude Thozhiyoorinte "Thuruppu Gulaan" thanney,,,

    ReplyDelete
  2. brilliant work,appriciate ur memory,pls try 2 add more photos related to school.

    salam m m

    ReplyDelete
  3. തൊഴിയൂർ കൂട്ടത്തിൽ ഫോട്ടോയും കുറിപ്പും കണ്ടു. അവിടെ കമന്റും ഇട്ടു. ഫോട്ടോയും അടിച്ച്ു മാറ്റി :) എന്റെയും സ്കൂൾ ജീവിതം ഈ സ്കൂളിൽ തുടങ്ങിയെന്നതിനാൽ എനിക്കും ഏറെ പ്രിയപ്പെട്ടത് തന്നെ ഈ സ്കൂളും പരിസരവും.

    ReplyDelete
  4. ഷെമീ.. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് കേട്ടിട്ടില്ലേ , മന്സ്സില്‍തോന്നിയതിലപ്പുറം പറഞ്ഞാല്‍ അത് സംഭവിക്കും അതുകൊണ്ട് ചുരുക്കി.
    സലാം ...ഫോട്ടോകള്‍ തിരയുന്നു കിട്ടിയാല്‍ കൂട്ടാം .അഭിപ്രായത്തിനു വളരെ നന്ദി .
    ബച്ചു...ഒരു പോട്ടം അല്ലെ നീയെടുത്തോ..പൊരുത്തപ്പെട്ടു.

    ReplyDelete
  5. സ്കൂൾ ജീവിതം ഏവർക്കും പ്രിയപ്പെട്ടവ തന്നെ...ഇന്നിപ്പോൾ അതെല്ലാം ഓർമ്മയിൽ തങ്ങി നിൽക്കുന്നില്ല. എങ്കിലും ആരെങ്കിലും പറയുന്നത് കേൾക്കുമ്പോൾ, ഇതെല്ലാം ഞാനും കടന്നു പോയതല്ലേയെന്ന് ചിന്തിക്കും....

    ഒരിക്കലും തിരിച്ചു വരാത്ത ആ നിഷ്ക്കളങ്ക ബാല്യം....!!
    വെറുതെ ഒന്നു നെടുവീർപ്പിടട്ടെ ഞാൻ.......!

    ReplyDelete
  6. നാട്ടിലെ സ്കൂളില്‍ പഠിക്കാന്‍ ഭാഗ്യമില്ലാതവരെപറ്റി എന്ത് പറയാനാ, അല്ലെ..
    നല്ല ചിത്രങ്ങള്‍. വരികളും..

    ReplyDelete
  7. വീ കെ..ഓര്‍മ്മകള്‍ എന്നും മനസ്സിനൊരു കുളിരല്ലേ സുഹൃത്തേ ..
    മഞ്ഞുവീഴ്ച് ..അപ്പൊ ഗള്‍ഫ്‌ പഠനമായിരുന്നല്ലേ?

    ReplyDelete
  8. ആ മനോഹര കുട്ടിക്കാലം ഈ അധ്യയന വര്‍ഷത്തില്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

    ReplyDelete
  9. വളരെ വളരെ നന്ദി സന്തോഷം കുമാരേട്ടാ..

    ReplyDelete
  10. ഒരു നൊസ്റ്റാള്‍ജിയ !

    ReplyDelete
  11. ഒഴാക്കന്‍ ..ഇവിടെ കണ്ടതില്‍ സന്തോഷം .

    ReplyDelete
  12. Nostalgic memories very good.

    ReplyDelete
  13. Please remove word verification

    ReplyDelete
  14. നല്ല കുറിപ്പ്...
    എനിക്കും വളരെ ഇഷ്ടമാ ഈ കുട്ടിക്കാല ഓർമ്മകൾ...
    http://www.jayandamodaran.blogspot.com/

    ReplyDelete
  15. Jasmine and Jayan Thanks for your valuable comments.

    ReplyDelete
  16. ഉമേഷ്‌ വന്നുകണ്ടതില്‍ സന്തോഷം .

    ReplyDelete
  17. Dear Sidhique,

    Many many thanks to you for giving a good picture of our Thozhiyur to the world.

    I have studied in Kappiyur and St. George School. But i have visited several times to Maliyekkal school. We had our Congress Committee meeting in this school and our Mouhammedunni master was in chair.

    Once again thanking you.

    Suresh, Thazhissery
    Thozhiyur

    ReplyDelete
  18. സുരേഷ്‌...ഞാന്‍ സുനേന നഗറില്‍ .താഴിശ്ശേരിക്കാരനെ .കണ്ടിരിക്കും ..വീണ്ടും കാണാം..

    ReplyDelete
  19. കുട്ടിക്കാലം വീണ്ടും ഓര്‍മ്മിപ്പിച്ചു.

    ReplyDelete
  20. വളരെ സന്തോഷം ജിഷാദ്, ഇവിടെ എത്തിയല്ലോ.!

    ReplyDelete
  21. കൊള്ളാം, ഇഷ്ടപ്പെട്ടു.

    ReplyDelete
  22. നന്ദി സന്തോഷം ആമീന്‍ ..വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ..

    ReplyDelete
  23. ഒരുവട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റ ത്തെത്തുവാന്‍ മോഹം

    അവിടെയെന്‍ പ്രിയകൂട്ടുകാരോടോത്ത് കൊച്ച്ച്ചം കുത്തിയും ഉപ്പും പക്ഷിയും

    പിന്നെ കള്ളനും പോലീസും കളിക്കുവാന്‍ മോഹം

    അതുവഴി പോകും TVS ഡ്രൈവര്‍ക്ക് കൈവീശി റ്റാറ്റാ കൊടുക്കുവാന്‍ മോഹം...

    ---

    നന്ദിയുണ്ട് സിദ്ധി, വളരെ മനോഹരം ആയിരിക്കുന്നു. ഞാന്‍ നമ്മുടെ R M ആശരഫിനെ ഓര്‍ത്തു പോയി. നിറഞ്ഞ ചിരിയുമായി വട്ട മുഘവുമായി എന്നോടൊത്ത്‌ അവനും ഉണ്ടായിരുന്നു എല്ലാ കളിയിലും.
    എന്ത് പറ്റി, സൈദു മുഹമ്മദു മാഷെ മറന്നതാണോ.
    കൂട്ടത്തില്‍ ഒന്ന് കൂടി, 'പനങ്ങായി കൊല്ലാജ്' എന്ന ഒരു ഓമന പേരും നമ്മുടെ സ്കൂളിനു നാട്ടുകാര്‍ ചാര്‍ത്തി കൊടുത്തിട്ടുണ്ട്.



    -ഇഷ്ട്ടത്ത്തോടെ

    -സലിം മത്രംകോട്

    ReplyDelete
  24. അങ്ങനെ നീ എത്തിയല്ലോ ! വളരെ സന്തോഷം, എല്ലാ മധുര നൊമ്പരമുള്ള ഓര്‍മ്മകള്‍ തന്നെ, ഇപ്പോള്‍ ശെരിക്കും നഷ്ടബോധം അതിന്റെ പൂര്‍ണ്ണമായ അളവില്‍ ഉള്ളത്തെ ഉലയ്ക്കുന്നു..അഷറഫ്‌ കണ്മുന്നില്‍ നിന്നും മായുന്നില്ലടാ , നഷ്ടപ്പെടുമ്പോഴാണ് ഓരോരുത്തരുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയുന്നത്‌.

    ReplyDelete
  25. പനങ്ങായി കോളേജിനെ പറ്റി എഴുതാൻ വന്നതായിരുന്നു... പക്ഷെ അഷ്റഫ്ക്കയെ പറ്റിയുള്ള സംസാരത്തിലെത്തിയതിനാൽ ഒന്നും എഴുതാൻ തോന്നുന്നില്ല :(

    ReplyDelete
  26. Musthapha. Happay to see one more Panangai College Product!!!! hahaha

    ReplyDelete
  27. പനങ്ങായി കോളേജുകാര്‍ ഇനിയും ഇതുവഴി വരുമായിരിക്കും.

    ReplyDelete

Related Posts Plugin for WordPress, Blogger...