Welcome to Thozhiyur Village

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് ഹൃദ്യമായ സ്വാഗതം...

A.M.L.P. School

ഒരു നൂറ്റാണ്ട് കാലം പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി...

I.C.A College-Thozhiyoor

തൊഴിയൂരിന്‍റെ ഒരു അഭിമാന സ്തംഭമായി തെക്ക്‌ പ്രവേശന കവാടത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കേകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ കള്‍ച്ചറല്‍ അസോസിയേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് ..

Rahmath Orphanage

ഇച്ഛക്കൊത്ത പഠനം , വസ്ത്രങ്ങള്‍ , പരിചരണം , മാസം തോറും വൈദ്യ പരിശോധന , അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനം, മികച്ച ഭക്ഷണം തുടങ്ങിയ എല്ലാ സൌകര്യങ്ങളോടും കൂടി ഇവിടെ വളരുന്ന ഓരോ കുട്ടിയും ഭാവിയുടെടെ വാഗ്ദാനങ്ങളും

St.Georges High School

ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു..

Showing posts with label സ്ഥാപനം. Show all posts
Showing posts with label സ്ഥാപനം. Show all posts

തൊഴിയൂരിന് അഭിമാനമായി നമാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ .

 നാടിന്റെ ഒരു അഭിമാനസ്തംഭമായി തൊഴിയൂരിന്റെ വടക്കേ പ്രവേശന കവാടത്തില്‍ പുതുതായി ഉയര്‍ന്നു വന്ന അന്താരാഷ്ട്ര നിലവാരത്തോടുകൂടിയുള്ള നമാസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഇന്ന് (20-12-2014 ശനിയാഴ്ച) വൈകുന്നേരം കേരള ആഭ്യന്തരമന്ത്രി ശ്രീമാന്‍ : രമേശ്‌ചെന്നിത്തല ഉത്ഘാടനം നിര്‍വ്വഹിച്ചു , തൃശ്ശൂര്‍ എം.പി. ശ്രീ: സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയും , ഗുരുവായൂര്‍ എം.എല്‍.എ.ശ്രീ: കെ.അബ്ദുള്‍ഖാദര്‍ അധ്യക്ഷനുംആയിരുന്നു. കൂടാതെ പല  പ്രമുഖരും തദവസരത്തില്‍ സന്നിഹിതരായിരുന്നു .

ഗുരുവായൂര്‍ നിന്ന് മമ്മിയൂര്‍ ആനക്കോട്ട തമ്പുരാന്‍പടി വഴി പൊന്നാനി റോഡില്‍ നാലര കിലോമീറ്റര്‍ വടക്ക് ഭാഗത്തായും കുന്നംകുളത്ത് നിന്ന് അഞ്ഞൂര്‍ ആല്‍ത്തറ വഴി പൊന്നാനി റോഡില്‍ എട്ടു കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുമായി അഞ്ഞൂര്‍ റോഡ്‌ ജങ്ക്ഷനിലാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതിചെയ്യുന്നത്.


പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ആയിരത്തിഎണ്ണൂറു പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റൊറിയം, ആയിരം പേരെ ഉള്‍ക്കൊള്ളുന്ന രണ്ടു ഡൈനിംഗ് ഹാളുകള്‍ ,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിശ്രമസ്ഥലങ്ങള്‍ പ്രയര്‍ ഹാളുകള്‍  ,കുട്ടികള്‍ക്കായി അമ്യുസ്മെന്റ്റ്‌ പാര്‍ക്ക് , അയ്യായിരത്തിലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ പാര്‍ക്കിംഗ് ഏരിയ , പ്രോഗ്രാമുകള്‍ തത്സമയം എയര്‍ ചെയ്യാവുന്ന ആധുനിക ടെക്നോളജി തുടങ്ങി ഒട്ടേറെ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുള്ളതായി ഉടമസ്ഥര്‍ അറിയിക്കുന്നു.


കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ : 9388778777 - 9447530389
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക : http://www.namasconventioncentre.com/



ഹൈസന്‍ മെഡിക്കല്‍സിന്റെ റീ-ഓപണ്‍.


തൊഴിയൂര്‍ സുനേന നഗറിലെ ഹൈസന്‍ കോംപ്ലെക്സില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഹൈസന്‍ മെഡിക്കല്‍സിന്റെ  നവീകരിച്ച ഷോപ്പ്‌ കഴിഞ്ഞ ദിവസം റീ-ഓപ്പണിംഗ് നടത്തി , മാളിയേക്കല്‍ മൊയ്തുട്ടിഹാജി , പി .പി .ഹൈദര്‍ ഹാജി , ഇ.എ.മുഹമ്മദുണ്ണിമാസ്റ്റര്‍ തുടങ്ങിയ തൊ ഴിയൂരിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇ.എ.ബില്‍ഡിംഗ് - സുനേന നഗര്‍ .തൊഴിയൂര്‍ .

തൊഴിയൂരിന്റെ ഹൃദയഭാഗമായ സുനേന നഗറില്‍ ആധുനിക സൌകര്യങ്ങളോടെ  ഇ.എ.ബില്‍ഡിംഗ് കോംപ്ലെക്സ് എന്ന ബില്‍ഡിംഗ്  2014- ജൂലായ്‌ മാസം മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു .
   കോംപ്ലക്സിലെ ആദ്യ സ്ഥാപനം ബെല്ലെസ ബോട്ടിക്യു .

    സ്ത്രീകള്‍ക്കുള്ള പുതു പുത്തന്‍ കളക്ഷനില്‍ എല്ലാ വിധ വസ്ത്രങ്ങളും - ബെല്ലെസ ബോട്ടിക്വോ 

 രുചിക്കൂട്ടിന്റെ പുതിയൊരു രസവുമായ്‌ - കൊക്ടയില്‍ കഫെ.
 ഏറ്റവും പുതിയ ബേക്കറി ഉത്പന്നങ്ങള്‍ - ജൂസ് ,ഷെയ്ക്ക്സ് , ചോക്ലേറ്റ്സ്.

    ബില്‍ഡിംഗ് പ്ലേന്‍സ്‌ , ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങിയവ ... വി.എം.കെ.അസോസിയേറ്റ്.

         ആധുനിക സ്മാര്‍ട്ട് മൊബൈല്‍സ് , ഡ്യുട്ടി പൈഡ് ഐറ്റംസ് - മൊബൈല്‍ ഹബ്.

                      കമ്പ്യൂട്ടര്‍ സംബന്ധമായ എല്ലാ ആവശ്യങ്ങളും - ഡോറ്റൊകോം .
                        കുട്ടികളുടെ ഫാഷന്‍ വസ്ത്രങ്ങള്‍ - റനാസ്‌ ബേബിഷോപ്പ് .

ഉടന്‍ ഉത്ഘാടനം പ്രതീക്ഷിക്കുന്ന ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റിസ് ലിമിറ്റഡ്‌
    കൂടുതല്‍ സ്ഥാപനങ്ങളുടെ പണികള്‍ പുരോഗമിക്കുന്നു .. 

നാജിയക്ക് അഭിനന്ദനങ്ങള്‍ ..

തൊഴിയൂർ ഇഹ്-യാഉൽ ഇസ്‌ലാം മ്ദ്രസ്സയുടെ ചരിത്രത്തിലേക്ക് ഒരു പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട് ഈ വര്‍ഷത്തെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻറെ കീഴിൽ നടന്ന പൊതുപരീക്ഷയിൽ തൃശ്ശൂര്‍ ജില്ലയിൽ ഫസ്റ്റ് റാങ്കിന് അർഹയായ മദ്രസ്സ വിദ്യാർത്ഥിനി നാജിയക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍..
തൊഴിയൂര്‍ സുനേന നഗറില്‍ താഴിശ്ശേരി റോഡിനു സമീപം താമസിക്കുന്നമണ്ണുരയിൽ കുഞ്ഞിമോന്‍ താഹിറ ദമ്പതികളുടെ മകളാണ് ഈ മിടുക്കി. 

നാജിയ

പുതുക്കി പണിത മദ്രസ്സ കെട്ടിടം.



തൊഴിയൂര്‍ മദ്രസ്സ ഉത്ഘാടനം -10-08-14 - ഞായറാഴ്ച.

തൊഴിയൂര്‍ ഇഹ്-യാഹുല്‍ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടം എല്ലാ പണികളും പൂര്‍ത്തിയായി ഉത്ഘാടനത്തിനു ഒരുങ്ങിക്കഴിഞ്ഞു , ആഗസ്റ്റ് പത്താം തീയ്യതി ഞായറാഴ്ചയാണ്  നിശ്ചിത ദിവസം .
മദ്രസ്സ കെട്ടിടം പണിപൂര്‍ത്തിയായ നിലയില്‍ 
മെയിന്‍ റോഡില്‍ നിന്നുള്ള കാഴ്ച

മദ്രസ്സ അദ്ധ്യാപകര്‍ പുതിയ കെട്ടിടത്തിനു മുന്നില്‍ 

പണി പുരോഗതിയില്‍ ..


തൊഴിയൂരിന്റെ ഹൃദയഭാഗമായ മാളിയേക്കല്‍ പടിയില്‍ പുതുക്കി പണിയുന്ന ഇഹ് യാഹുല്‍ ഇസ്ലാം മദ്രസ്സ കെട്ടിടത്തിന്റെ പണി രണ്ടാമത്തെ വാര്‍പ്പ് കഴിഞ്ഞ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു , ബഹുമാനപ്പെട്ട മാളിയേക്കല്‍ മൊയ്തുട്ടിഹാജിയാണ് പുതിയ ഈ മദ്രസ്സക്കുള്ള സ്ഥലവും നല്‍കിയത് , ഇനിയും സംഭാവനകള്‍ എത്തിച്ചിട്ടില്ലാത്ത പാലെമാവ്‌ മഹല്ല് നിവാസികള്‍ ഇതൊരു  അറിയിപ്പായി കരുതണം എന്ന് അപേക്ഷ .



"ഫാമിലി ഫീസ്റ്റ് '12 "


തൊഴിയൂരിലെ ഒരു പാട് കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി തൊഴിയൂരില്‍ന്റെ പ്രിയപ്പെട്ട ഹൈദര്‍ ഹാജി തുടക്കം കുറിച്ച് കഴിഞ്ഞ മുപ്പത്തഞ്ചോളം വര്‍ഷങ്ങളോളം നീണ്ട നിസ്വാര്‍ത്ഥ സേവനത്തിന്റെ പാരമ്പര്യവുമായി  ഖത്തറില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാമിലി ഫുഡ്‌ സെന്‍റര്‍ സുപ്പര്‍ മാര്‍ക്കറ്റും സഹോദര; കൂട്ട് സ്ഥാപനങ്ങളും ചേര്‍ന്ന് ഇക്കഴിഞ്ഞ ബക്രീദ് ദിനമായ ഒക്ടോബര്‍ 26ന് വെള്ളിയാഴ്ച ഫാമിലിഫീസ്റ്റ്‌'12  വളരെ വിപുലമായ രീതിയില്‍ ആഘോഷിച്ചു, ദോഹയിലെ ഷെരാട്ടണ്‍ ഹോട്ടല്‍ ഹാളില്‍വെച്ച് വൈകീട്ട് രണ്ടു മണിക്ക് തുടങ്ങി രാത്രി പന്ത്രണ്ടുമണി വരെ നീണ്ട ആഘാഷം ഫാമിലി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ഇന്ത്യ നേപ്പാള്‍ ഫിലിപ്പെന്‍സ് ബംഗ്ലാദേശ് ശ്രീലങ്ക ഭൂട്ടാന്‍ ഇന്തോനേഷ്യ തുടങ്ങിയ വ്യത്യസ്തരാജ്യങ്ങളില്‍നിന്നായുള്ള രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാരും മാനേജ്‌മെനറും കുടുംബാംഗങ്ങളും കയ്യോട് കൈകോര്‍ത്ത് ഒരേമനസ്സോടെ അടുക്കും ചിട്ടയോടും കൂടി നടത്തിയ കലാ കായിക വിനോദ പരിപാടികളുടെ തിളക്കത്തില്‍  വളരെ കെങ്കേമമായിരുന്നു ,തങ്ങള്‍ക്കിടയില്‍നിന്നും നിനച്ചിരിക്കാതെ വെര്‍പ്പെട്ടുപോയ സഹപ്രവര്‍ത്തകന്‍ സുരേഷ് കുമാറിന്‍റെ വേദനാജനകമായ അകാലനിര്യാണത്തില്‍ മൌനപ്രാര്‍ഥനകളോടെ ആരംഭിച്ച ഫീസ്റ്റുആഘോഷത്തില്‍ മാസ്റ്റര്‍ നസിം ജമാലില്‍ പ്രാര്‍ത്ഥന നടത്തിയശേഷം   ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജര്‍ പി പി ജമാല്‍ സ്വാഗതം ആശംസിച്ചു,  കുട്ടികള്‍ക്കായുള്ള വിനോദമത്സരങ്ങള്‍, ജീവനക്കാര്‍ പങ്കെടുത്ത വടംവലിമത്സരം, ഗ്രൂപ്പ്‌ ഡാന്‍സുകള്‍ ഗാനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയ പ്രഥമഏഷ്യാനെറ്റ്‌ സ്റ്റാര്‍സിംഗറും പ്രമുഖ പിന്നണി ഗായകനുമായ  നജീം അര്‍ഷാദ്, കൈരളി ഗന്ധര്‍വസംഗീതം വിജയിയും പിന്നണി ഗായികയുമായ സിത്താര ബാലക്കൃഷ്ണന്‍,  ഹിന്ദി സംഗീത ലോകത്തെ പുതു തരംഗങ്ങളായ ഇന്ത്യന്‍ ഐടോള്‍ ഫെയിം ശശി സുമന്‍ ,ചാരു തുടങ്ങിയവരും സംഘവും ആടിയും പാടിയും പരിപാടികള്‍ക്ക് കൊഴുപ്പേകി, പ്രമുഖ ഫിലിപ്പെന്‍സ് ബാന്‍ഡ് ലിപ്സ്റ്റിക് , നേപ്പാള്‍ ഫോക്‌ ഡാന്‍സ്‌ ഗ്രൂപ്പുകള്‍  തുടങ്ങിയവരുടെ പരിപാടികളും ആഘോഷത്തിന് മിഴിവേകി.
കമ്പനിയുടെ സ്പോണ്‍സര്‍മാരും സഹോദരന്‍മാരുമായ അബ്ദുല്‍ അസീസ്‌ അന്‍സാരി (ചെയര്‍മാന്‍) അബ്ദുല്‍റഹ്മാന്‍ അന്‍സാരി(എം.ഡി) ,ജാബിര്‍ അന്‍സാരി കമ്പനിയുടെ സി.ഇ.ഒ മിസ്റ്റര്‍: പി.പി.ഫൈസല്‍ തുടങ്ങിയവര്‍  മത്സരാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട്പരിപാടികളില്‍ ഉടനീളം പങ്കെടുത്തിരുന്നു.
ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പില്‍ ബംബര്‍ സമ്മാനങ്ങളായി ഒരാള്‍ക്ക്‌ പന്ത്രണ്ടുഗ്രാം സ്വര്‍ണ്ണനാണയവും,  രണ്ടു പേര്‍ക്ക് പതിനഞ്ചു ദിവസത്തെ ലീവും പോക്കറ്റ് മണിയും  ഉള്‍പ്പെടെ  സ്വദേശത്തെക്കുള്ള റിട്ടേണ്‍ ടിക്കറ്റും കൂടാതെ ഐപോഡ്കള്‍, മൊബൈല്‍ഫോണുകള്‍, ക്യാമറകള്‍, വി സി ഡികള്‍ ,സൌണ്ട് സിസ്റ്റം തുടങ്ങിയ ഇരുനൂറിലേറെ പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായിരുന്നു.
കമ്പനി അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഹബീബ്‌ മുഹമ്മദുണ്ണിയുടെ നന്ദി പ്രകാശാനത്തോടെ കൃത്യം പന്ത്രണ്ടു മണിക്ക് ആഘോഷത്തിനു തിരശീലവീണു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.family.com.qa

പരിപാടികളില്‍ നിന്നുള്ള ചില ഫോട്ടോകള്‍ കാണാം ..




  













 






















Related Posts Plugin for WordPress, Blogger...