Welcome to Thozhiyur Village

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് ഹൃദ്യമായ സ്വാഗതം...

A.M.L.P. School

ഒരു നൂറ്റാണ്ട് കാലം പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി...

I.C.A College-Thozhiyoor

തൊഴിയൂരിന്‍റെ ഒരു അഭിമാന സ്തംഭമായി തെക്ക്‌ പ്രവേശന കവാടത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കേകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ കള്‍ച്ചറല്‍ അസോസിയേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് ..

Rahmath Orphanage

ഇച്ഛക്കൊത്ത പഠനം , വസ്ത്രങ്ങള്‍ , പരിചരണം , മാസം തോറും വൈദ്യ പരിശോധന , അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനം, മികച്ച ഭക്ഷണം തുടങ്ങിയ എല്ലാ സൌകര്യങ്ങളോടും കൂടി ഇവിടെ വളരുന്ന ഓരോ കുട്ടിയും ഭാവിയുടെടെ വാഗ്ദാനങ്ങളും

St.Georges High School

ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു..

Showing posts with label സംഘടന. Show all posts
Showing posts with label സംഘടന. Show all posts

തൊഴിയൂർ ലൈഫ് കെയറിന് പുതിയ സാരഥികൾ

2009  നവംബര്‍ 22 ന് ബഹുമാനപ്പെട്ട പി.സി .ചാക്കോ ( മുൻ എം.പി - തൃശ്ശൂർ ) ഉത്‌ഘാടനം നിർവഹിച്ചു പ്രവർത്തനം തുടങ്ങി ഇതിനകം വിജയകരമായ ആറു വർഷങ്ങൾ പിന്നിട്ട തൊഴിയൂർ ലൈഫ്‌ കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം  ചേർന്ന ജനറൽബോഡി യോഗത്തിൽ വെച്ച് പുതിയ സാരഥികളെ  തിരഞ്ഞെടുത്തു .

പുതിയ ഭാരവാഹികൾ .

ഈ സംഘടന വഴി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ഇതിനകം നടത്തുവാൻ  കഴിഞ്ഞിട്ടുണ്ട് , ലൈഫ്‌ കെയർ എന്ന പ്രസ്ഥാനം ഒരു ജാതിയുടെയോ ; രാഷ്ട്രീയപാർട്ടിയുടെയോ വ്യക്തിയുടെയോ കീഴിൽ നിലകൊള്ളുന്ന ഒന്നല്ല എന്നകാര്യം ഇവിടെ അടിവരയിട്ടു പറയേണ്ടതായ ഒരു വസ്തുതയാണ്. തൊഴിയൂരും ചുറ്റുപാടുള്ള മറ്റു സമാന്തര ഗ്രാമങ്ങളും  കൂടി ഉൾപ്പെടുന്ന പ്രവർത്തനമേഘലയായുള്ള ഈ സംഘടന ഏവർക്കും ഒരേസ്വരത്തിൽ സ്വന്തമെന്നു അവകാശപ്പെടാവുന്ന ഒന്നാണ്  .
ഈ പ്രസ്ഥാനത്തിനു ജീവൻ നൽകുവാനും അത് നിലനിറുത്തുവാനും അറിവ് , കഴിവ് , സമ്പത്ത് , സ്വാധീനം പ്രോത്സാഹനം തുടങ്ങിയവ നൽകിയവരെയും ഇപ്പോഴും നൽകിവരുന്നവരെയും ഒരിക്കലും വിസ്മരിക്കാനാവില്ല , നമ്മൾ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയിൽ പരസ്പരം ചെയ്യേണ്ടതും വരും തലമുറകൾക്കായി ചെയ്തു വെക്കേണ്ടതുമായ കർത്തവ്യങ്ങൾ പലതുണ്ട് അത് വിവേകവും ആരോഗ്യവുമുള്ള ഓരോ മനുഷ്യരുടെയും കടമയാണെന്ന് നമുക്ക് ബോധ്യമുള്ളതുകൊണ്ടാണ് അത്തരം സാമൂഹികമായ പ്രതിബദ്ധതകൾ നാം ഉത്തരവാദിത്വത്തോടെ നിർവ്വഹിച്ചു പോരുന്നത് , നമ്മുടെ മുൻ തലമുറകൾ നമുക്ക് വേണ്ടി കരുതി വെച്ച പലതും നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു , അത് പോലെത്തന്നെ വരും തലമുറകൾക്ക് വേണ്ടത് ചെയ്തുവേക്കേണ്ടത് നമ്മുടെയും കടമയിൽ ഉൾപ്പെടുന്നു ..ഈ മഹത്തായ തത്വം ഉൾക്കൊണ്ടുകൊണ്ടാണ് തൊഴിയൂർ ലൈഫ്‌ കെയര്‍ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നൽകിയതും അത്  പ്രവർത്തിക്കുന്നതും .
നാളിതുവരെ നൂറുകണക്കിന് അപകടങ്ങളിൽ നിന്ന് ആയിരത്തിലേറെ ആളുകളെ കൈപ്പിടിച്ചുയർത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് , ജീവിത കാലയളവിന്നുള്ളിൽ എപ്പോഴെങ്കിലും നമ്മളും ഏതെങ്കിലും അപകടങ്ങൾക്ക് ഇരകളോ സാക്ഷികളോ ആയെന്നിരിക്കാം . അതുകൊണ്ടുതന്നെ ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് ഒരിക്കലും ഉചിതമല്ലെന്ന് ഉറപ്പിച്ചു പറയാനാവും .
റോഡപകടങ്ങൾ കൂടാതെ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാവുന്നവർക്ക് സഹായഹസ്തം നൽകുകയും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരും നിർദ്ധനരുമായ രോഗികളെയും അത്യാവശ്യസന്ദർഭങ്ങളിൽ ഗർഭിണികളെയും ആംബുലൻസിൽ അവർക്ക് ആവശ്യമായ ഇടങ്ങളിൽ സൗജന്യമായി എത്തിക്കുകയും കഴിയാവുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുകയും മറ്റും ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ ചിലതാണ് .
ആവശ്യക്കാർക്ക് രക്തധാനം നിർവഹിക്കുവാനായി ഒരു ബ്ലഡ്‌ ഡോണേഷൻ യൂണിറ്റ് രൂപീകരിക്കുകയും അതുവഴി ആയിരത്തോളം രോഗികൾക്ക് രക്തം നൽകുവാനും സാധിച്ചിട്ടുണ്ട് , വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്ക് ഒരു ശമനം ലഭിക്കുന്നതിലേക്കായി സ്കൂളുകൾ കോളേജുകൾ ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിൽ റോഡ്‌ സുരക്ഷാ ക്ലാസ്സുകൾ നടത്തിപ്പോരുന്നു , സൗജന്യ മെഡിക്കൽ ക്യാമ്പുകൾ , തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ തുടങ്ങിയവയും നടത്തുവാൻ സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഈ സംഘടനവഴി ചെയ്തു വരുന്നു .

'അത്താഴക്കൂട്ടം'

നിങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ ബന്ധുക്കളുടെ; അടുത്ത സുഹൃത്തുക്കളുടെ വീടുകളില്‍, അയല്‍വീടുകളില്‍ വിവാഹം , അടിയന്തിരം , വിരുന്നുകള്‍  തുടങ്ങിയ ചടങ്ങുകളിലേക്കായി തയ്യാറാക്കുന്ന ഭക്ഷണം ബാക്കിവരികയാണെങ്കില്‍ ഓര്‍ക്കുക തൊഴിയൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അത്താഴക്കൂട്ടത്തെ.
ഒരു നേരത്തെ അന്നത്തിനു വഴിയില്ലാതെ വഴിയോരങ്ങളില്‍ നമ്മുടെ കരുണക്ക് വേണ്ടി കൈനീട്ടുന്ന ഒരു പാട് പാവം ജന്മങ്ങളില്‍ ചിലര്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണമെത്തിക്കാന്‍ ശ്രമിക്കുന്ന ഈ സുമനസ്സുകളായ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും വിധത്തിലെല്ലാം നമുക്ക് പിന്തുണ നല്‍കാം 
പലപ്പോഴും സ്വന്തം വരുമാനത്തിന്‍റെ ഒരു വീതം ഉപയോഗിച്ചാണ് ഈ യുവാക്കള്‍ ഇത്തരം ചിലവുകള്‍ക്ക് വക കണ്ടെത്തുന്നത്. വേണ്ടത്ര വാഹന സൗകര്യങ്ങളില്ല എന്നുള്ളത് ഇവര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.
ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഒട്ടും ലാഭേഛയില്ലാതെ, ലവലേശം പോലും ആത്മാര്‍ത്തത കൈവിടാതെയുള്ള അത്താഴക്കൂട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് നിരവധി പ്രവാസി സുഹൃത്തുകളാണ് സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നത്.പലരും സഹായങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്തിട്ടുമുണ്ട്.
ആത്മസംതൃപ്തിയും ദൈവപ്രീതിയുമാണ് ഈ കൂട്ടത്തിന്റെ പ്രഥമമായ ലക്ഷ്യമെങ്കിലും  മനുഷ്യത്വപരമായി സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയുമാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് പ്രഥമമായ ആവശ്യം . അത് ഈ കൂട്ടത്തിനു വേണ്ടുവോളമുണ്ടെന്നു തന്നെവേണം കരുതാന്‍ , സഹൂഹത്തിന്റെ നന്മയും സഹജീവികള്‍ക്ക് ഒരു കൈ സഹായവും   മാത്രം ലക്‌ഷ്യം വെക്കുന്ന ആര്‍ക്കും ഇതില്‍ പങ്കാളികളാകാം. നാട്ടിലുള്ള ബന്ധുമിത്രാദികളോട് ഈ സംരംഭത്തോട് സഹകരിക്കണമെന്ന് അറിയിക്കുക.
നേരിട്ടും സാമ്പത്തികമായും സഹായിക്കാന്‍ കഴിയാത്തവര്‍ മാനസിക പിന്തുണ നല്‍കുക. പ്രവാസികളായ സുഹൃത്തുക്കളുടെ  ഒരു ഫോണ്‍കോള്‍ പോലും അവര്‍ക്ക് പ്രചോദനമാണ്.
അത്താഴക്കൂട്ടവുമായി ബന്ധപ്പെടാവുന്ന നമ്പര്‍ : +91-9809519840 , 9633995273 , 9633229899 , 9656150887 .
സഹകരിക്കുക ..! സഹായിക്കുക ...!!

ടീം തൊഴിയൂരിന്റെ പുതുവത്സരാഘോഷം.

 പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ മുപ്പത്തി ഒന്നാം തീയ്യതി വൈകുന്നേരം തൊഴിയൂരിന്റെ  പ്രധാന വീഥികളിലൂടെ ടീം തൊഴിയൂര്‍ ഒരുക്കിയ വര്‍ണ്ണക്കാഴ്ച കടന്നു പോവുന്നു.

 ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചപ്പോള്‍ 

 ടീം തൊഴിയൂരിന്റെ ഒരു കൈ സഹായം  അബൂബക്കര്‍ ,നഫീസ എന്നിവര്‍ക്ക് .

ലൈഫ്‌ കെയറിന് പുതിയ സാരഥികള്‍ .

പുതിയ സാരഥികള്‍ 
2009  നവംബര്‍ 22 ന് ബഹുമാനപ്പെട്ട പി.സി .ചാക്കോ ( എം.പി - തൃശ്ശൂര്‍ ) ഉത്‌ഘാടനം നിര്‍വഹിച്ചു പ്രവര്‍ത്തനം തുടങ്ങി നാല് വര്‍ഷങ്ങള്‍ പിന്നിട്ട തൊഴിയൂര്‍ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ വെച്ച് പുതിയ സാരഥികളെ  തിരഞ്ഞെടുത്തു .
കൂടാതെ സൊസൈറ്റിക്കുവേണ്ടി പുതുതായി വാങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് കഴിഞ്ഞ മാസം സര്‍വീസ്‌ ആരംഭിച്ചു .

സ്വാഗതം : ബഹു : ഇ.എ.മുഹമ്മദുണ്ണി മാസ്റ്റര്‍

ഉത്ഘാടനം -ബഹു : പി .പി .ഹൈദര്‍ ഹാജി 

ആംബുലന്‍സ് താക്കോല്‍ദാനം : ബഹു : മാളിയേക്കല്‍ മൊയ്തുട്ടിഹാജി.


ആംബുലന്‍സ് ഫ്ലാഗ് ഓഫ്  ബഹു :  വി.കെ.ഹംസ സാഹിബ്.

ഈ സംഘടന വഴി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട് , ലൈഫ്‌ കെയര്‍ എന്ന പ്രസ്ഥാനം ഒരു ജാതിയുടെയോ ; രാഷ്ട്രീയപാര്‍ട്ടിയുടെയോ വ്യക്തിയുടെയോ അല്ല എന്നത് ഇവിടെ എടുത്തു പറയേണ്ടതായ ഒരു വസ്തുതയാണ്. ഈ കൊച്ചു ഗ്രാമപ്രദേശങ്ങളിലെ ഏവര്‍ക്കും ഒരേസ്വരത്തില്‍ പറയാവുന്നതാണ് ഈ സംഘടന ഇത്.
ഈ പ്രസ്ഥാനത്തിനു ജീവന്‍ നല്‍കുവാനും അത് നിലനിറുത്തുവാനും അറിവ് , കഴിവ് , സമ്പത്ത് , സ്വാധീനം പ്രോത്സാഹനം തുടങ്ങിയവ നല്‍കിയവരെ ഒരിക്കലും വിസ്മരിക്കാനാവില്ല , നമ്മള്‍ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ പരസ്പരം ചെയ്യേണ്ടതും വരും തലമുറകള്‍ക്കായി ചെയ്തു വെക്കേണ്ടതുമായ കര്‍ത്തവ്യങ്ങള്‍ പലതുണ്ട് അത് വിവേകവും ആരോഗ്യവുമുള്ള ഓരോ മനുഷ്യരുടെയും കടമയാണെന്ന് നമുക്ക് ബോധ്യമുള്ളതുകൊണ്ടാണ് അത്തരം സാമൂഹികമായ പ്രതിബദ്ധതകള്‍ നാം ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ചു പോരുന്നത് , നമ്മുടെ മുന്‍ തലമുറകള്‍ നമുക്ക് വേണ്ടി കരുതി വെച്ച പലതും നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു , അത് പോലെത്തന്നെ വരും തലമുറകള്‍ക്ക് വേണ്ടത് ചെയ്തുവേക്കേണ്ടത് നമ്മുടെയും കടമയില്‍ ഉള്‍പ്പെടുന്നു ..ഈ മഹത്തായ തത്വം ഉള്‍ക്കൊണ്ടുകൊണ്ടാണ് തൊഴിയൂര്‍ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കിയതും പ്രവര്‍ത്തിക്കുന്നതും .
ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആംബുലന്‍സ്

നാളിതുവരെ നൂറുകണക്കിന് അപകടങ്ങളില്‍ ആയിരത്തിലേറെ ആളുകളെ കൈപ്പിടിച്ചുയര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് , ജീവിത കാലയലവിന്നുള്ളില്‍ എപ്പോഴെങ്കിലും നമ്മളും ഏതെങ്കിലും അപകടങ്ങള്‍ക്ക് ഇരകളോ സാക്ഷികളോ ആയെന്നിരിക്കാം . അതുകൊണ്ടുതന്നെ ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഒരിക്കലും ഉചിതമല്ലെന്ന് ഉറപ്പിച്ചു പറയാനാവും .

സംഘടനയുടെ ഭാരവാഹികളും അംഗങ്ങളും.

റോഡപകടങ്ങള്‍ കൂടാതെ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് സഹായഹസ്തം നല്‍കുകയും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരും നിര്‍ദ്ധനരുമായ രോഗികളെയും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഗര്‍ഭിണികളെയും ആംബുലന്‍സില്‍ അവര്‍ക്ക് ആവശ്യമായ ഇടങ്ങളില്‍ സൗജന്യമായി എത്തിക്കുകയും കഴിയാവുന്ന സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും മറ്റും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ് .
ആവശ്യക്കാര്‍ക്ക് രക്തധാനം നിര്‍വഹിക്കുവാനായി ഒരു ബ്ലഡ്‌ ഡോനേഷന്‍ യൂണിറ്റ് രൂപീകരിക്കുകയും അതുവഴി അറുനൂറോളം രോഗികള്‍ക്ക് രക്തം നല്‍കുവാനും സാധിച്ചിട്ടുണ്ട് , വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് ഒരു ശമനം ലഭിക്കുന്നതിലേക്കായി സ്കൂളുകള്‍ കോളേജുകള്‍ ക്ലബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ റോഡ്‌ സുരക്ഷാ ക്ലാസ്സുകള്‍ നടത്തിപ്പോരുന്നു , സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ , തിമിര ശസ്ത്രക്രിയ ക്യാമ്പുകള്‍ തുടങ്ങിയവയും നടത്തുവാന്‍ സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു .

തൊഴിയൂര്‍ ലൈഫ്‌ കെയര്‍ സൊസൈറ്റിക്ക് വെബ്‌സൈറ്റ് .


ജാതി മത രാഷ്ട്രീയ ഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അപകടങ്ങളില്‍ പെടുന്ന സഹജീവികളെ കഴിയും വിധം രക്ഷപ്പെടുത്തുക , അവശത അനുഭവിക്കുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ചെയ്യുക  തുടങ്ങിയ സദുദേശങ്ങളായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചാണ് തൊഴിയൂര്‍  ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി  രൂപം നല്‍കിയത്. തൊഴിയൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങള്‍ കഴിഞ്ഞ  നാലു വര്‍ഷത്തോളമായി പ്രതിഫലം ഇച്ഛിക്കാത്ത ഈ സേവനത്തിന്റെ സ്‌പര്‍ശം അറിഞ്ഞുതുടങ്ങിയിട്ട്‌.

പോയ വര്‍ഷങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്  പൊതുജനങ്ങള്‍ക്ക് പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു  ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി , തികച്ചും സുതാര്യമായ രീതിയിലുള്ള പ്രവര്‍ത്തങ്ങളിലൂടെ സംഘടനയെ ജനകീയമാക്കാനും സാമൂഹികശ്രദ്ധ പിടിച്ചു പറ്റാനും ഈ കുറഞ്ഞ കാലയളവിന്നുള്ളില്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതില്‍ പിന്നണിയിലുള്ളവര്‍ക്ക് അഭിമാനിക്കാം. 

സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്താനും കൂടുതല്‍ ജനകീയമാക്കുന്നതിനും വേണ്ടി രൂപം നല്‍കിയ  വെബ്സൈറ്റിന്റെ ഉല്‍ഘാടനം  കഴിഞ്ഞ മാസാവസാനം വിദ്യാഭ്യാസ പുരസ്‌ക്കാരവും ധീരതക്കുള്ള അവാര്‍ഡും വിതരണം ചെയ്യുന്നതിന്നായി കൂടിയ പൊതുയോഗത്തില്‍ വെച്ച്  ബഹു : ഇ .എം .ഉമ്മര്‍ സാഹിബ് നിര്‍വഹിച്ചു.

         സൊസൈറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ :   







വീണ്ടും സുനേന -ഉത്‌ഘാടനം (12-12-12)


1985 ഡിസംബര്‍ പതിനാറിന് ആയിരുന്നു സുനേനയുടെ ഔപചാരികമായ ഉത്ഘാടനം നടന്നത് -ശേഷം കഴിഞ്ഞ ഇരുപത്തിനാലോളം വര്‍ഷങ്ങളോളം തനതായ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചുകൊണ്ട്  വ്യത്യസ്ത അഭിരുചിക്കാരായ ഭരണ സാരഥികളുടെ കൈകളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നതിന്നിടയിലാണ് ഒടുവില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ഉദാസീനതമൂലമാണെന്ന് തോന്നുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളോളമായി പ്രവര്‍ത്തനം മന്ദീഭവിച്ചു നിലയിലായത് - സാമ്പത്തിക പരാതീനകള്‍ മൂലം ഓഫീസ് പൂട്ടിയിടെണ്ട ഘട്ടം വരെ എത്തിയിരുന്നു .


എന്നാല്‍  സുനേനയുടെ മുന്‍കാല ഭാരവാഹികളും നാട്ടിലെ പ്രമുഖ വ്യക്തികളും യുവാക്കളും പങ്കെടുത്ത ഒരു യോഗം  ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയ്യതി ഞായറാഴ്ച വൈകുന്നേരം സുനേന നഗറിലെ ഹൈസന്‍ സെന്ററില്‍ വെച്ച് ചേര്‍ന്നിരുന്നു ,   സുനേനയുടെ പുനരുദ്ധാരണത്തിനുവേണ്ടി നൂറോളം വരുന്ന യുവതലമുറയിലെ ഒരു കൂട്ടം പുത്തന്‍ പ്രതീക്ഷകളുണര്‍ത്തിക്കൊണ്ട് തയ്യാറായി സുനേനയുടെ പഴയ ഓഫീസ് തിരിച്ചെടുത്ത്  കഴിഞ്ഞ ദിവസം 12-12-12 എന്ന അവിസ്മരണീയ ദിനത്തില്‍ വൈകുന്നേരം ആറുമണിക്ക് നാട്ടിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വെച്ച് സുനേനയുടെ ആദ്യകാല പ്രസിഡന്റ് ആയിരുന്ന മാളിയേക്കല്‍ അഷ്‌റഫ്‌ പുനര്‍  ഉത്‌ഘാടനം നിര്‍വഹിച്ചിരിക്കുന്നു.
പൌരപ്രമുഖനും, മുന്‍ പഞ്ചായത്ത് പ്രസിഡന്റും, എ.എം.എല്‍ . പി സ്കൂള്‍ മുന്‍ ഹെഡ്‌മാസ്റ്ററും ആയ ബഹുമാനപ്പെട്ട ഇ.എ .മുഹമ്മദുണ്ണി മാസ്റ്റര്‍ കേക്ക് മുറിച്ചു പ്രവര്‍ത്തനോത്ഘാടനവും നിര്‍വ്വഹിച്ചു.


തുടന്നുള്ള കാലം സുനേനയുടെ സുവര്‍ണ്ണ കാലഘട്ടമായിതീരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു , തൊഴിയൂരിന്റെ ഉയര്‍ച്ചയ്ക്കും വളര്ച്ചക്കുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ  പുത്തന്‍ തലമുറ മുന്നേറട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു.

നിലവിലുള്ള താല്‍ക്കാലിക ഭാരവാഹികള്‍ 


റമീസ് - പ്രസിഡന്‍റ്

ആഷിക്ക് - വൈസ്‌പ്രസിഡന്റ്‌

സനില്‍ - ജനറല്‍സെക്രട്ടറി
വിഷ്ണു - സെക്രട്ടറി
ഫാഹിസ് - ട്രഷറര്‍ 
എക്സിക്യുട്ടീവ്‌ മെമ്പര്‍മാര്‍ 
അഫ്സല്‍ , ഷമീര്‍ , അനസ്‌ , സനദ്‌ , മഹേഷ്‌ , ഷമീം .









സുനേന - പുനര്‍ ജീവനത്തിന്റെ പാതയില്‍

ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് ഡിസംബറിലെ ഒരു സുന്ദര സായാഹ്നത്തിലായിരുന്നു സുനേന കലാ കായിക വേദിയുടെ ഔപചാരികമായ ഉത്ഘാടനം നടന്നത് , തൊഴിയൂരിലെ സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം യുവാക്കളുടെ ചിരകാല സ്വപ്നമായിരുന്നു അത് , കക്ഷി രാഷ്ട്രീയ; വര്‍ഗീയ ചേരിതിരിവുകളില്ലാതെ നാടിന്‍റെ പുരോഗതിക്കും ഉന്നമനത്തിനുമായി ഒരേമനസ്സായി സുനേനയുടെ കീഴില്‍ അണിനിരന്നു മുന്നേറിയ ആ കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യവും,അചഞ്ചലതയും സമീപ പ്രദേശങ്ങളിലും അത്തരം സമാന സംഘടനകള്‍ക്ക് രൂപം നല്‍കാന്‍ ഉത്തെജനമായിരുന്നു 


സുനേന കലാ കായിക വേദി തൊഴിയൂരിന്‍റെ വികസനത്തില്‍ തനതായ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു മറുവാക്കിനു വഴിയില്ല. യുവത്വത്തിന്‍റെ ഇച്ഛകളും നൈസര്‍ഗിക കഴിവുകളും തൊട്ടറിഞ്ഞ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സുനേനയുടെ പ്രവര്‍ത്തകര്‍ അശ്രാന്ത പരിശ്രമം ചെയ്തുവന്നിരുന്നു, കൂടെ സാധുജന സംരക്ഷണ സമിതി , രക്തദാന സമിതി, വായനശാല;ലൈബ്രറി, വിദ്യാഭ്യാസ സഹായനിധി തുടങ്ങിയ സംരംഭങ്ങള്‍ സുനേനയുടെ സല്‍കീര്‍ത്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. 

 ആദ്യ മൂന്ന്‍നാല് വര്‍ഷങ്ങള്‍ മണ്ണാന്കുളം പാവുക്കര ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തിച്ച സുനെനയുടെ ഓഫീസ് പിന്നീട് അഞ്ചു വര്ഷം ആര്‍ .എം.കുഞ്ഞഹമ്മദിന്റെ പഴയ ബില്‍ഡിങ്ങിലും തുടന്നുള്ള വര്‍ഷങ്ങള്‍ അദ്ധേഹത്തിന്റെ തന്നെ പുതിയ കെട്ടിടത്തിലും പ്രവര്‍ത്തിച്ചു വന്നിരുന്നു 
 എന്നാല്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി പുതു തലമുറകള്‍ക്കിടയില്‍ കാലികമായി കടന്നുകൂടിയ ഓണ്‍ലൈന്‍  മാനിയ, ഉദാസീനത, ഐക്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ മറ്റേതൊരു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും പോലെ സുനേനയുടെ പ്രവര്‍ത്തനങ്ങളെയും  ബാധിച്ചിരുന്നു എന്നകാര്യം വിസ്മരിക്കാനാവില്ല.

എന്നാല്‍  സുനേനയുടെ മുന്‍കാല ഭാരവാഹികളും നാട്ടിലെ പ്രമുഖ വ്യക്തികളും യുവാക്കളും പങ്കെടുത്ത ഒരു യോഗം  ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയ്യതി ഞായറാഴ്ച വൈകുന്നേരം സുനേന നഗറിലെ ഹൈസന്‍ സെന്ററില്‍ വെച്ച് ചേര്‍ന്നിരുന്നു ,   സുനേനയുടെ പുനരുദ്ധാരണത്തിനുവേണ്ടി നൂറോളം വരുന്ന യുവതലമുറയിലെ ഒരു കൂട്ടം പുത്തന്‍ പ്രതീക്ഷകളുണര്‍ത്തിക്കൊണ്ട് തയ്യാറായിരിക്കുന്നത് ആശാവഹമാണ് . തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും തോഴിയൂരിനു ഗുണകരവും ഉയര്‍ച്ചകള്‍ക്ക് വേണ്ടിയുള്ളതാവട്ടെ എന്നാഗ്രഹിക്കുന്നു ആശംസിക്കുന്നു .




 2012 നവംബര്‍ നാലിലെ യോഗത്തില്‍ നിന്ന് .

   2012 നവംബര്‍ നാലിലെ യോഗത്തില്‍ നിന്ന് .

 2012 നവംബര്‍ നാലിലെ യോഗത്തില്‍ നിന്ന് .



സുനേന നഗര്‍ എന്നറിയപ്പെടുന്ന തൊഴിയൂരിലെ പ്രധാന ജങ്ക്ഷന്‍

സുനേന വക വെയ്റ്റിംഗ് ഷെഡ്‌

പ്രിയദര്‍ശിനി

പ്രിയദര്‍ശിനി കലാവേദി , തൊഴിയൂര്‍



തൊഴിയൂരിലെ യുവത്വത്തിന്‍റെ മറ്റൊരു ആവേശമാണ് പ്രിയദര്‍ശിനി ക്ലബ്‌.

പള്ളിപ്പടി ഭാഗത്തെ യുവ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായ പ്രിയദര്‍ശിനി 1995 ഏപ്രില്‍ 10 നു പൂക്കോട് പഞ്ചായത്ത് പ്രസിഡന്‍റെ ഇ. എ. മുഹമ്മദുണ്ണി മാസ്റ്റര് ‍ഉത്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കലാ കായിക രംഗത്ത് തിളക്കമാര്‍ജിച്ചുവരുന്ന ഈ വേദി ഇനിയും ഏറെ കാലം നിലനില്‍കുമെന്നു പ്രതീക്ഷിക്കാം ..പ്രിയദര്‍ശിനിയുടെ കീഴില്‍ ഒരു ലൈബ്രറിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ലൈഫ് കെയര്‍

 ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി തൊഴിയൂര്‍
ഹൈസണ്‍ സെന്‍റെര്‍, സുനേന നഗര്‍, തൊഴിയൂര്‍

ജാതി മത രാഷ്ട്രീയ ഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അപകടങ്ങളില്‍ പെടുന്ന സഹജീവികളെ കഴിയും വിധം രക്ഷപ്പെടുത്തുക , അവശത അനുഭവിക്കുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ചെയ്യുക , തുടങ്ങിയ സദുദേശങ്ങളായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചാണ് തൊഴിയൂര്‍
 ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി  രൂപം നല്‍കിയിരിക്കുന്നത്.

സുനേന ക്ലബ്‌

സുനേന ക്ലബ്‌: തൊഴിയൂരിലെ ഒരു തലമുറയുടെ ആശയും ആവേശവും ആയിരുന്നു സുനേന, 1985 ഡിസംബര്‍ 16 ന് സമാന ചിന്താഗതിക്കാരായിരുന്ന ഒരു കൂട്ടം യുവാക്കളുടെ പരിശ്രമഫലമായി രൂപമെടുത്തു, ഈ കലാ കായിക വേദി തൊഴിയൂരിന്‍റെ വികസനത്തില്‍ തനതായ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു മറുവാക്കിനു വഴിയില്ല. യുവത്വത്തിന്‍റെ ഇച്ചകളും നൈസര്‍ഗിക കഴിവുകളും തൊട്ടറിഞ്ഞ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സുനേന അശ്രാന്ത പരിശ്രമം ചെയ്തുവന്നിരുന്നു..കൂട്ടത്തില്‍ സാധുജന സംരക്ഷണ സമിതി , രക്തദാന സമിതി, വായനശാല തുടങ്ങിയ സംരംഭങ്ങള്‍ സുനെനയുടെ സല്‍കീര്‍ത്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഇന്നും സുനെനയുടെ അംഗങ്ങളുടെ കൂട്ടായ്മകള്‍ നിലനില്‍കുന്നു എന്നത് സുനേനയുടെ പ്രശസ്തിക്ക് വലിയൊരു അംഗീകാരം ആണെന്ന കാര്യത്തില്‍ സംശയമില്ല.
സുനെനയുടെ പ്രസിദ്ധമായ എംബ്ലം

                    
സുനെനയുടെ വെയിറ്റിംഗ് ഷെഡ്‌

സുനെനയുടെ ഓഫീസ് സ്ഥിഥിചെയ്യുന്ന സുനേന നഗര്‍
സുനേനയുടെ ഓര്‍ക്കുട്ട് ഗ്രൂപ്പ്‌ അഡ്രസ്‌:
http://www.orkut.co.in/Main#Community?cmm=31353028
സുനേനയുടെ തൊഴിയൂര്‍ നെറ്റ്‌വര്‍ക്കിലെ അഡ്രസ്‌:
http://thozhiyoor.ning.com/group/suneneclub

Related Posts Plugin for WordPress, Blogger...