
ഒരു യാത്രാമൊഴി പോലും പറയാതെ, അവസാനമായൊരു നോക്ക് കാണാന്‍ പോലും ഇട നല്‍കാതെ ഇക്കഴിഞ്ഞ മെയ് രണ്ടാം തീയ്യതി അപ്രതിക്ഷിതമായി വേര്‍പിരിഞ്ഞു പോയിരിക്കുന്നു ഞങ്ങളുടെ ആ പ്രിയപ്പെട്ട കൂട്ടുകാരന്‍ , രായമരക്കാര്‍ വീട്ടില്‍ മൊയ്തുണ്ണി അലീമു ദമ്പതികളുടെ ഇളയമകനായിരുന്ന അഷ്‌റഫ് എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ .
ദാരുണമായ ആ ദുഃഖസത്യം ഉള്ളത്തിലേക്ക് തീതുള്ളികളായി അടര്‍ന്നുവീണ് എരിയാന്‍ തുടങ്ങിയിട്ട് രണ്ടുമാസത്തിലേറെയായി, അതിനുശേഷം മനസ്സ് വല്ലാതെ കലുഷിതമാണ്, ശെരിയായൊന്നുറങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നമായ യാഥാര്‍ത്ഥ്യം മാത്രം, കണ്ണടക്കുമ്പോള്‍ കൂടുതല്‍ മിഴിവോടെ ആ മുഖം മനസ്സില്‍ തെളിയുന്നു, ഹൃദയത്തിന് മീതെ ചുട്ടു പഴുത്ത ലോഹച്ചരടുകള്‍ മുറുകുന്നപോലെ ഒരനുഭവം, കരള്‍ വെന്തുരുകി ഊറിയെത്തുന്ന ഒരിറ്റു കണ്‍കോണില്‍ കിനിഞ്ഞിറങ്ങുന്നത് ആത്മാവിലറിയാം, എത്ര അമര്‍ത്തിവെച്ചിട്ടും കുതിച്ചുപൊങ്ങുന്ന സങ്കടത്തിന്റെ ഒരു കടല്‍ ഇടനെഞ്ചില്‍ കലങ്ങിമറിഞ്ഞു തിരതള്ളുന്നു.
ഉള്ളില്‍ ഉറഞ്ഞുകൂടി നില്‍ക്കുന്ന വേദനകള്‍ ആരോടെങ്കിലും പറയുമ്പോള്‍ ചെറിയൊരാശ്വാസം പലപ്പോഴും ലഭിക്കാറുണ്ട്, അതുകൊണ്ട് മാത്രമാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതാന്‍ തയ്യാറായത് , ഇതെഴുതാന്‍ തുടങ്ങിയ നിമിഷം ആ പ്രിയപ്പെട്ടവന്റെ രൂപം വീണ്ടും നിറവോടെ മനസ്സിലെത്തിയിരിക്കുന്നതും, തൊണ്ടക്കുഴിയിലേക്ക് ഒരു കരച്ചില്‍ പൂര്‍വ്വാധികം ശക്തിയോടെ കുറുകിയെത്തുന്നതും അത് കണ്ണുകളെ പുകക്കുന്നതും ഞാനറിയുന്നു, ജീവിത ചക്രത്തില്‍ മരണമെന്ന
പ്രക്രിയ അനിവാര്യമായ ഒന്നാണെന്നതു അറിയാതെയല്ല, എന്നാല്‍ ഇത് തികച്ചും യാദൃശ്ചികമായ ഒരു ദുരന്തമായിരുന്നു; ഒട്ടും നിനക്കാതെ എത്തിയ നിയോഗം, ഒരു ബൈക്ക് ആക്സിഡന്റിന്‍റെ രൂപത്തില്‍ വിധി ആ സുഹൃത്തിന്റെ ജീവന്‍ കവര്‍ന്നെടുത്തുകൊണ്ടുപോയി, ഒരു നിമിഷ മാത്രയിലെ അശ്രദ്ധയുടെ ഫലമായി തകര്‍ന്നുടഞ്ഞുപോയൊരു ജന്മം, ആ ജീവനെ ആശ്രയിച്ചു ജീവിച്ച പല ജന്മങ്ങളാണ് നിരാലംബരായിപ്പോയത്, വേര്‍പ്പെട്ടു പോകുന്ന ആത്മാക്കള്‍ക്കറിയില്ലല്ലോ അവരുടെ വേര്‍പ്പിരിയാത്ത ഓര്‍മ്മകളില്‍ നീറിപ്പിടഞ്ഞുകൊണ്ടിരിക്കുന്ന പാവം ആശ്രയമറ്റവരുടെ കരളുരുകുന്ന വേദന! നിനക്ക് ഞാനില്ലേ എന്ന് പിതാവിന് മകളെയും; ഞങ്ങളില്ലേ എന്ന് സഹോദരന്മാര്‍ക്കു സഹോദരിയേയും ആശ്വസിപ്പിക്കാനാവും, ആശ്വസിപ്പിക്കലിന്റെ ഏറ്റവും ഭംഗിയുള്ള വാക്കുകളാണത്, പക്ഷേ ഇത്രയും കാലം ഇണയും തുണയുമായി കൂടെയുണ്ടായിരുന്ന ജീവന്റെജീവനായ ഒരാള്‍ പെട്ടൊന്നൊരു ദിനം യാത്രാമൊഴിപോലും പറയാതെ വേര്‍പ്പിരിഞ്ഞു പോകുമ്പോള്‍ പൊടിഞ്ഞുപോകുന്ന ആ മനസ്സിന് ആശ്വാസമേകാന്‍ നനഞ്ഞുവിറയ്ക്കുന്ന മനസ്സിനെ പൊതിഞ്ഞു പിടിക്കാനും ചൂടുപിടിച്ചു തിരിച്ചുകൊണ്ടുവരാനുമുള്ള ആ ഒരാളാവാന്‍ അവര്‍ക്കാര്‍ക്കുമാവില്ലല്ലോ! ബാല്യകാലത്ത് പിതാവിനെ നഷ്ടപ്പെട്ടിരുന്നതിനാല്‍ ഉമ്മയോടുള്ള സ്നേഹബന്ധത്തിനു തീവ്രത വളരെ കൂടുതലായിരുന്നു അഷറഫിന്, ഉമ്മയുടെ ഏകാന്തതക്കൊരു വിരാമമിടാനായാണ് അവന്‍ നേരത്തെ തന്നെ വിവാഹിതനായത്, ഞങ്ങളുടെ അടുത്ത പ്രദേശമായ മന്ദലംകുന്നില്‍ നിന്നുള്ള ഷാജിതയെയാണ് അഷറഫ് ഇണയായി തിരഞ്ഞെടുത്തത് , ഇരുപത്തൊന്നു വര്‍ഷം നീണ്ട ആ ദാമ്പത്യബന്ധത്തില്‍ മൂന്നു ആണ്‍കുട്ടികളാണ് അവര്‍ക്ക്, മൂന്നുപേരും പഠനം തുടര്‍ന്ന് വരുന്നു.
പ്രക്രിയ അനിവാര്യമായ ഒന്നാണെന്നതു അറിയാതെയല്ല, എന്നാല്‍ ഇത് തികച്ചും യാദൃശ്ചികമായ ഒരു ദുരന്തമായിരുന്നു; ഒട്ടും നിനക്കാതെ എത്തിയ നിയോഗം, ഒരു ബൈക്ക് ആക്സിഡന്റിന്‍റെ രൂപത്തില്‍ വിധി ആ സുഹൃത്തിന്റെ ജീവന്‍ കവര്‍ന്നെടുത്തുകൊണ്ടുപോയി, ഒരു നിമിഷ മാത്രയിലെ അശ്രദ്ധയുടെ ഫലമായി തകര്‍ന്നുടഞ്ഞുപോയൊരു ജന്മം, ആ ജീവനെ ആശ്രയിച്ചു ജീവിച്ച പല ജന്മങ്ങളാണ് നിരാലംബരായിപ്പോയത്, വേര്‍പ്പെട്ടു പോകുന്ന ആത്മാക്കള്‍ക്കറിയില്ലല്ലോ അവരുടെ വേര്‍പ്പിരിയാത്ത ഓര്‍മ്മകളില്‍ നീറിപ്പിടഞ്ഞുകൊണ്ടിരിക്കുന്ന പാവം ആശ്രയമറ്റവരുടെ കരളുരുകുന്ന വേദന! നിനക്ക് ഞാനില്ലേ എന്ന് പിതാവിന് മകളെയും; ഞങ്ങളില്ലേ എന്ന് സഹോദരന്മാര്‍ക്കു സഹോദരിയേയും ആശ്വസിപ്പിക്കാനാവും, ആശ്വസിപ്പിക്കലിന്റെ ഏറ്റവും ഭംഗിയുള്ള വാക്കുകളാണത്, പക്ഷേ ഇത്രയും കാലം ഇണയും തുണയുമായി കൂടെയുണ്ടായിരുന്ന ജീവന്റെജീവനായ ഒരാള്‍ പെട്ടൊന്നൊരു ദിനം യാത്രാമൊഴിപോലും പറയാതെ വേര്‍പ്പിരിഞ്ഞു പോകുമ്പോള്‍ പൊടിഞ്ഞുപോകുന്ന ആ മനസ്സിന് ആശ്വാസമേകാന്‍ നനഞ്ഞുവിറയ്ക്കുന്ന മനസ്സിനെ പൊതിഞ്ഞു പിടിക്കാനും ചൂടുപിടിച്ചു തിരിച്ചുകൊണ്ടുവരാനുമുള്ള ആ ഒരാളാവാന്‍ അവര്‍ക്കാര്‍ക്കുമാവില്ലല്ലോ! ബാല്യകാലത്ത് പിതാവിനെ നഷ്ടപ്പെട്ടിരുന്നതിനാല്‍ ഉമ്മയോടുള്ള സ്നേഹബന്ധത്തിനു തീവ്രത വളരെ കൂടുതലായിരുന്നു അഷറഫിന്, ഉമ്മയുടെ ഏകാന്തതക്കൊരു വിരാമമിടാനായാണ് അവന്‍ നേരത്തെ തന്നെ വിവാഹിതനായത്, ഞങ്ങളുടെ അടുത്ത പ്രദേശമായ മന്ദലംകുന്നില്‍ നിന്നുള്ള ഷാജിതയെയാണ് അഷറഫ് ഇണയായി തിരഞ്ഞെടുത്തത് , ഇരുപത്തൊന്നു വര്‍ഷം നീണ്ട ആ ദാമ്പത്യബന്ധത്തില്‍ മൂന്നു ആണ്‍കുട്ടികളാണ് അവര്‍ക്ക്, മൂന്നുപേരും പഠനം തുടര്‍ന്ന് വരുന്നു.
അഷറഫിന്റെ ബൈക്കും എതിര്‍ ദിശയില്‍ നിന്നും വന്നൊരു ബൈക്കും കൂട്ടിയിടിച്ചായിരുന്നു ആ അപകടം, ഇടിയുടെ ആഘാതത്തില്‍ തെറിച്ച് തല കല്ലിലടിച്ചു വീണ നിമിഷം തന്നെ അഷറഫിന് ബോധം നഷ്ട്ടപ്പെട്ടിരുന്നു, തുടര്‍ന്ന് വിധിനിര്‍ണ്ണായകമായ നാലഞ്ചു ദിവസം ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ നേര്‍ത്ത് നേര്‍ത്ത് പോയിക്കൊണ്ടിരിക്കുന്ന ആ പ്രാണന്റെ നിലനില്പ്പിന്നായി നിറഞ്ഞ മിഴികളോടെ വിതുമ്പുന്ന ഹൃദയത്തോടെ നിശ്ശബ്ദതമായി പ്രാര്‍ഥിച്ചു കൊണ്ടിരുന്ന ഒരു ഗ്രാമത്തിന്റെ മുഴവന്‍ ജനങ്ങളേയും നിരാശയിലാഴ്ത്തി അവരുടെ നെഞ്ചില്‍ ദീന വിലാപങ്ങളും വിഹ്വലതകളുടെ ഒരു നെരിപ്പോടും ബാക്കിവെച്ചുകൊണ്ട് ഉടയോന്‍ ആ ജീവന്‍ തിരിച്ചെടുത്തു , ഇഷ്ട ജനത്തിനെ തന്‍റെ തന്‍റെ അരികിലേക്ക് വേഗത്തില്‍ അവന്‍ തിരിച്ചു വിളിക്കുമെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ഒന്നായിരുന്നു ആ മരണം.
മാതാപിതാക്കള്‍ ഉള്‍പ്പെടെ വേണ്ടപ്പെട്ട പലരുടെയും മരണങ്ങള്‍ എന്‍റെ മനസ്സിനെ പലപ്പോഴും ഉലച്ചിട്ടുണ്ടെങ്കിലും ഇത്രയും ദിവസത്തിന് ശേഷവും ഒട്ടും കുറവുവരാതെ ഒരു വീര്‍പ്പുമുട്ടിക്കുന്ന ഖേദമായി മനസ്സിനെ നീറ്റുന്ന ഒരു ദുഃഖം എനിക്ക് ആദ്യാനുഭവമാണ്, ആ പ്രിയ കൂട്ടുകാരനോടുണ്ടായിരുന്ന ആന്തരികമായൊരു അടുപ്പത്തിന്റെ; ഇഴപിരിച്ചെടുക്കാനാവാത്ത ആത്മാര്‍ത്ഥ ബന്ധത്തിന്‍റെ അളന്നുകുറിക്കാനാവാത്ത ആഴം കൊണ്ടായിക്കാം, സ്നേഹമുള്ളവര്‍ തമ്മില്‍ ഒരു മാഗ്നറ്റിക് ഫീല്‍ഡ് ഉണ്ടാകാറുണ്ടല്ലോ! സ്നേഹത്തിന്റെതായൊരു കാന്തിക വലയം ചിലപ്പോള്‍ അതുകൊണ്ടാവാം,ഇക്കാര്യം ഞാനെന്റെ ചില ആത്മസുഹൃതുക്കളോട് സൂചിപ്പിച്ചപ്പോള്‍ അവരുടെ അനുഭവവും വിഭിന്നമല്ല എന്നറിയാന്‍ കഴിഞ്ഞു , ആ പ്രിയ സുഹൃത്ത് എന്നെന്നേക്കുമായി ഞങ്ങള്‍ക്കിടയില്‍ നിന്നും; ഈ ലോകത്തുനിന്നും വിടപറഞ്ഞു പോയിക്കഴിഞ്ഞെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത വല്ലാത്തൊരു അവസ്ഥാവിശേഷം, അതെങ്ങിനെ പറഞ്ഞറിയിക്കണമെന്നു എനിക്കറിയില്ല , എത്ര ശ്രമിച്ചിട്ടും പുഞ്ചിരിക്കുന്ന മുഖം കണ്മുന്നില്‍ നിന്നും മാഞ്ഞുപോകുന്നതേയില്ല, എവിടെ നോക്കിയാലും അവന്‍റെ രൂപഭാവങ്ങളാണ്, കേവലം ഒരു സുഹൃത്ത് മാത്രമായ എനിക്ക് ആ വേര്‍പാടില്‍ ഇത്രമാത്രം വേദന തോന്നുന്നെങ്കില്‍ ഇത്ര നാളും ആ സംരക്ഷണത്തിന്റെ തണലില്‍ കഴിഞ്ഞ പ്രിയപ്പെട്ടവരുടെ കാര്യം ആലോചിക്കാനേ വയ്യ.
(ജേഷ്ഠ സഹോദരന്‍ കുഞ്ഞുമുഹമ്മദിന്റെ കൂടെ)
ഓര്‍മ്മവെച്ചനാള്‍ മുതല്‍ കണ്ടുതുടങ്ങിയതാണ് അയല്‍വാസിയും കളിക്കൂട്ടുകാരനുമായ അഷറഫിനെ, മിതഭാഷിയും സഹൃദയനും ആയതിലുപരി സൌഹൃദങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വളരെ മൂല്യം കല്‍പ്പിക്കുന്നവനുമായിരുന്നു ഞങ്ങളുടെ ഈ നല്ല സുഹൃത്ത്, കൌമാര; യൌവ്വന കാലഘട്ടങ്ങളില്‍ സമപ്രായക്കര്‍ക്കിടയില്‍ ഒരു മാതൃകാ പുരുഷനായിരുന്ന അവന്‍റെ നൈര്‍മല്യമെറിയ, പക്വതയുള്ള സ്വഭാവ വിശേഷങ്ങള്‍ കണ്ടു പഠിക്കാനും പിന്തുടരാനും പലരില്‍ നിന്നും ഞങ്ങള്‍ക്ക് ഉപദേശങ്ങള്‍ ലഭിച്ചിരുന്നു അന്ന്.
ഉത്സവങ്ങള്‍ പെരുന്നാളുകള്‍ കല്യാണരാവുകള്‍ തുടങ്ങിയ ആഘോഷവേളകളെല്ലാം അടിച്ചു പൊളിക്കാനായി ഞങ്ങള്‍ പത്തുപന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘം എപ്പോഴും സന്നദ്ധരായി മുന്നിലുണ്ടായിരുന്നു, ചെണ്ടമൂട്ടില്‍ കൊല് വീഴുന്നിടത്തെല്ലാം ഞങ്ങളുടെ നിറസാന്നിദ്ധ്യം ഉറപ്പായിരുന്നു, ഒന്നിച്ചു ഒരേ പാത്രത്തില്‍ നിന്ന് കയ്യിട്ടുവാരി കടിപിടികൂടി ഉണ്ടും , ഒരേ കടത്തിണ്ണയില്‍ നിരനിരയായി ഒരുമിച്ചുകിടന്നുറങ്ങിയും കാലം കഴിച്ചിരുന്ന ആനന്ദസുരഭിലമായ യൗവ്വനകാലം , അന്നൊക്കെ രാത്രികാലം വീട്ടില്‍ ഉറങ്ങുകയെന്നത് ആലോചിക്കാന്‍ തന്നെ വയ്യാത്ത കാര്യം, ആ രാത്രിസഞ്ചാരങ്ങള്‍ക്കിടയില്‍ കലഹപ്രിയരായ ചില ചങ്ങാതിമാര്‍ ഒപ്പിച്ചുവെക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും മദ്ധ്യസ്ഥത വഹിക്കാനും അഷ്‌റഫ് തന്നെവേണമായിരുന്നു മുന്‍കയ്യെടുക്കാന്‍.
ഉത്സവങ്ങള്‍ പെരുന്നാളുകള്‍ കല്യാണരാവുകള്‍ തുടങ്ങിയ ആഘോഷവേളകളെല്ലാം അടിച്ചു പൊളിക്കാനായി ഞങ്ങള്‍ പത്തുപന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘം എപ്പോഴും സന്നദ്ധരായി മുന്നിലുണ്ടായിരുന്നു, ചെണ്ടമൂട്ടില്‍ കൊല് വീഴുന്നിടത്തെല്ലാം ഞങ്ങളുടെ നിറസാന്നിദ്ധ്യം ഉറപ്പായിരുന്നു, ഒന്നിച്ചു ഒരേ പാത്രത്തില്‍ നിന്ന് കയ്യിട്ടുവാരി കടിപിടികൂടി ഉണ്ടും , ഒരേ കടത്തിണ്ണയില്‍ നിരനിരയായി ഒരുമിച്ചുകിടന്നുറങ്ങിയും കാലം കഴിച്ചിരുന്ന ആനന്ദസുരഭിലമായ യൗവ്വനകാലം , അന്നൊക്കെ രാത്രികാലം വീട്ടില്‍ ഉറങ്ങുകയെന്നത് ആലോചിക്കാന്‍ തന്നെ വയ്യാത്ത കാര്യം, ആ രാത്രിസഞ്ചാരങ്ങള്‍ക്കിടയില്‍ കലഹപ്രിയരായ ചില ചങ്ങാതിമാര്‍ ഒപ്പിച്ചുവെക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും മദ്ധ്യസ്ഥത വഹിക്കാനും അഷ്‌റഫ് തന്നെവേണമായിരുന്നു മുന്‍കയ്യെടുക്കാന്‍.
തൊഴിയൂര്‍ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള ഒരു സംഘടനയായ സുനേന കലാകായിക വേദിയുടെ 1991,92 വര്‍ഷങ്ങളിലെ പ്രസിഡന്‍റ് സ്ഥാനത്തിരുന്ന അഷ്‌റഫ് ആ രംഗങ്ങളിലും തന്‍റേതായ കഴിവുകള്‍ തെളിയിച്ചതാണ്.
നാട്ടുകാര്‍ക്കിടയില്‍ ക്ലീന്‍ ഇമേജ് ആയിരുന്നതിനാല്‍ ഞങ്ങളുടെ കൂടെ അഷ്‌റഫ് ഉണ്ടെന്നറിഞ്ഞാല്‍ വീട്ടുകാര്‍ക്കെല്ലാം വളരെ സമാധാനമാണ്, ആയതിനാല്‍ ഞങ്ങളുടെ എന്ത് പരിപാടികള്‍ക്കും ഏതുതരം യാത്രകള്‍ക്കും അഷറഫിനെ കൂടെ കൂട്ടുകയെന്നത് അത്യന്താപേക്ഷിതമായിരുന്നു, വരും വരായ്കകളെകുറിച്ച് ഒട്ടും ആലോചനയില്ലാതെ വഴിയെ പോകുന്ന എല്ലാ വയ്യാവേലികള്‍ക്കും പുറകെ കൂടിയിരുന്ന ഞങ്ങള്‍ക്കിടയില്‍ അല്‍പ്പം വിവേകവും കാര്യബോധവുമുള്ളഒരാള്‍ അത്യാവശ്യമായിരുന്നു എന്നതാണ് സത്യം, അങ്ങിനെ കാലത്തിന്‍റെ കൂലം കുത്തിയുള്ള ഒഴുക്കിന്നിടയില്‍ കുതൂഹലങ്ങളും രസകരവുമായ ഒരുപാടു കൊച്ചു കൊച്ചു അനുഭവങ്ങളിലൂടെ ; പിണക്കങ്ങളിലൂടെ ഇണക്കങ്ങളിലൂടെ സ്നേഹോഷ്മളമായ പരസ്പര വിശ്വാസങ്ങളിലൂടെ; ധാരണകളിലൂടെ ദൃഡമായിപ്പോയതായിരുന്നു ഞങ്ങളുടെ സൌഹൃദം, പിന്നെ ജീവിത പാന്ഥാവിലെ അനിവാര്യമായ വേര്‍പ്പിരിയലുകള്‍ ഞങ്ങളെയും പല പല കരകളില്‍ കൊണ്ടെത്തിച്ചുവെങ്കിലും ജീവിതത്തിന്‍റെ ഏതു തിക്കുതിരക്കുകള്‍ക്കിടയിലും ഞങ്ങളുടെ സൌഹൃദവലയം ഒരു ഫോണ്‍ കോളിലൂടെയെങ്കിലും പുതുക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു, കൂട്ടുകാര്‍ കൂടുതല്‍ പേരും ജീവിത മാര്‍ഗങ്ങള്‍ തേടിയത് പ്രവാസത്തിലൂടെയാണെങ്കിലും അഷ്‌റഫ് ആ കാര്യത്തിലും തന്‍റെ വ്യത്യസ്ഥത നിലനിറുത്തി, നാട്ടില്‍ ഒരു സുഹൃത്തിനോടൊപ്പം ചേര്‍ന്ന് ഒരു സ്പെയര്‍പാര്‍ട്ട്സ് കട ആരംഭിക്കുകയായിരുന്നു അഷറഫ്, അതിലൂടെ വീട് പുതുക്കിപ്പണിയാനും അല്ലലില്ലാതെ കഴിഞ്ഞു കൂടാനും കഴിഞ്ഞിരുന്നതിനാല്‍ ഉള്ളത് കൊണ്ട് സംതൃപ്തമായ ജീവിതമായിരുന്നു അവന്റേത്, ഒരിക്കല്‍ നല്ലൊരു ഗള്‍ഫ് ജോലിക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തനിക്ക് കുടുംബത്തെ വേര്‍പ്പിരിഞ്ഞു ജീവിക്കാനാവില്ല എന്ന് കാരണം പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു അവന്‍.
(നിക്കാഹിനൊരുങ്ങിയപ്പോള്‍ )
(നിക്കാഹിനൊരുങ്ങിയപ്പോള്‍ )
നാട്ടിലെത്തിയാല്‍ വടക്ക്ഭാഗത്തേക്ക് നീളുന്ന റോഡുവഴിയുള്ള ഓരോ യാത്രയിലും തന്‍റെ സ്വയസിദ്ധമായ നിറഞ്ഞ ചിരിയോടെ കടക്കകത്തു നിന്നും കൈവീശിക്കാണിക്കാന്‍ ഇടയ്ക്കു നിറുത്തി നാല് നാട്ടുവര്‍ത്തമാനങ്ങളും ചില്ലറ കുശലങ്ങളും പറയാന്‍ ആ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഇനിയില്ല എന്നോര്‍ക്കുമ്പോള്‍ ചിന്തകളില്‍ ഒരു ശൂന്യത അനുഭവപ്പെടുന്നു, എത്ര കുടഞ്ഞെറിഞ്ഞിട്ടും വേറിട്ടുപോവാതെ മനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ശൂന്യത.
വീണ്ടും കാണാമെന്നായിരുന്നല്ലോ ഒടുവില്‍ കണ്ടപ്പോഴും നീ പറഞ്ഞിരുന്നത് പ്രിയ മിത്രമേ! എത്രമാത്രം ശ്രമിച്ചിട്ടും മനസ്സിന്‍റെ വിങ്ങലുകള്‍ അടക്കാനാവുന്നില്ലടാ, ഉള്ളില്‍ കുറുകുന്ന സങ്കടത്താല്‍ കരള്‍ വിണ്ടുകീറുന്ന വേദന പറഞ്ഞറിയിക്കനാവുന്നതല്ല, നിന്റെ പുഞ്ചിരിക്കുന്ന മുഖം കണ്മുന്നില്‍നിന്നും മാഞ്ഞു പോവുന്നില്ല ,ഈ ജന്മം മുഴുവന്‍ ഓര്‍ത്തു നൊമ്പരപ്പെടുതാനായി ഒരു വാക്ക് പറയാതെ നീ പോയല്ലോ സുഹൃത്തേ , നിന്റെ നീറുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയത്തില്‍ നിന്നും ഊറി വരുന്ന കണ്ണുനീര്‍തുള്ളികളോടെ നിന്റെ കൂടെ ജീവിച്ചു കൊതിതീരാത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി നിന്റെ ഒരാത്മ മിത്രം.
(സുനേന കലാവേദിയുടെ പ്രസിഡണ്ടായിരുന്നപ്പോള്‍ സ്മരണികയില്‍ എഴുതിയ കുറിപ്പ്)
ഈ കൂട്ടുകാന്‍റെ മരണം ചിന്തകളില്‍ ഒരു ശൂന്യത പകര്‍ത്തുന്നു, എത്ര കുടഞ്ഞെറിഞ്ഞിട്ടും വേറിട്ടുപോവാതെ മനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ശൂന്യത.
ReplyDeleteവാക്കുകളിലൂടെ മനസ്സിലാവുന്നു വേദന
ReplyDeleteവേര്‍പിരിഞ്ഞ ചങ്ങാതിയുടെ ഓര്‍മ്മകള്‍ ...അത് നനവോടെ പകര്‍ത്തി ...ആദരാഞ്ജലികള്‍ ..
ReplyDeleteവേദനിപ്പിക്കുന്ന വേര്‍പ്പാട്...
ReplyDeleteഹൃദ്യമായ വിവരണം.
സുഹൃത്ത് ബന്ധത്തിന്റെ ആഴം വരികളിൽ നിന്നും മനസ്സിലാവുന്നു. ആദരാഞ്ജലികൾ...
ReplyDeleteഇങ്ങനെ എഴുതുന്നതും
ReplyDeleteഅല്പം മനശാന്തി നല്‍കും ...
ഓര്‍മ്മകള്‍ നില നില്‍ക്കട്ടെ എന്നാളും..
നല്ല മനുഷ്യർ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവർ.
ReplyDeleteആ നല്ല സുഹൃത്തിന്‍റെ വേര്‍പാട് ഉണ്ടാക്കിയ മുറിവ് എത്രയെന്നു പോസ്റ്റില്‍ നിന്നും മനസിലാവുന്നു... ആ വേദന താങ്ങാന്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും കഴിയട്ടെ എന്ന പ്രാര്‍ത്ഥന മാത്രം .....
ReplyDeleteപ്രിയപ്പെട്ട സിദ്ധിക്ക്,
ReplyDeleteഇന്ന് രാവിലെ തികച്ചും അപ്രതീക്ഷിതമായി താങ്കളുടെ ബ്ലോഗ് കണ്ടു!
പ്രിയപ്പെട്ട സുഹൃത്ത് അഷ്റഫിന്റെ അകാല വിയോഗത്തില്‍ വളരെ സങ്കടമുണ്ട്!സൌഹൃദം നീലാകാശത്തില്‍ ഒരു നക്ഷത്രമാകുമ്പോള്‍,മനസ്സിന്റെ പിടച്ചില്‍ തിരിച്ചറിയുന്നു!
ഹൃദയത്തിന്റെ തേങ്ങലുകള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞു പോകട്ടെ...
ഇനിയും,എപ്പോഴും പ്രിയപ്പെട്ട കൂട്ടുകാരന്റെ ഉമ്മയും ബീവിയും കുട്ടികളുമായും സ്നേഹം പങ്കു വെക്കുക!അഷറഫിന്റെ കൂട്ടുകാര്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന് തകര്‍ന്നു പോയ ആ വീട്ടുകാരെ ബോധ്യപ്പെടുത്തുക.
സൌഹൃദം അതിമനോഹരമായി വരികളില്‍ ചാലിച്ച്,സുഹൃത്തിനെ പരിചയപ്പെടുത്തിയതില്‍ നന്ദി!
കാലം തരട്ടെ,അല്പം സമാധാനം!അഷ്റഫിന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്,
ആദരാഞ്ജലികള്‍ !
സസ്നേഹം,
അനു
--
നമ്മള്‍ എല്ലാം ദൈവത്തില്‍ നിന്നുള്ളവരാകുന്നു അങ്ങോട്ട് തന്നെ മടങ്ങേണ്ടവരും. താങ്കളുടെ വേദനയില്‍ പങ്കു ചേരുന്നു. അദ്ദേഹത്തെയും നമ്മെയും ദൈവം സ്വര്‍ഗത്തില്‍ വച്ചു ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteVedanichu...
ReplyDeleteതാങ്കളുടെ വേദനയില്‍ പങ്കു ചേരുന്നു.
ReplyDeleteആദരാഞ്ജലികള്‍.....
ചില വേര്‍പാടുകള്‍ കരളില്‍ കൊളുത്തിവലിക്കും. മുറിവുകള്‍ ഉണക്കാന്‍ കാലത്തിനേ കഴിയൂ.
ReplyDeleteആ വട്ടമുഖവും പുഞ്ചിരിയും വേറിട്ട് നില്‍ക്കുന്നതിനാല്‍ അന്ന് അപകടത്തിന്റെ വിവരം സിദ്ധിക്ക പറഞപ്പോള്‍ തന്നെ അഷറഫ്ക്ക ഓര്‍മ്മയിലെത്തിയിരുന്നു. ഈ വരികളിലൂടെ ദു:ഖത്തിന്റെ തീവ്രത ഞാനറിയുന്നു. രക്തബന്ധങ്ങളേക്കാള്‍ ചില സ്നേഹ ബന്ധങ്ങള്‍ നമ്മെ അങ്ങേതല വരെ വിടാതെ പിന്തുടരുക തന്നെ ചെയ്യും. ഇന്നല്ലെങ്കില്‍ നാളെ നമ്മളും നാഥനിലേക്ക് മടങ്ങേണ്ടവരാണെന്ന ചിന്ത നമ്മുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് തിരി കൊളുത്താന്‍ ഉപകരിക്കട്ടെ... അല്ലാഹു അദ്ധേഹത്തിനു പൊറുത്തു കൊടുക്കട്ടെ. ഖബര്‍ വിശാലമാക്കി കൊടുക്കട്ടെ..
ReplyDelete>> വേര്‍പ്പെട്ടു പോകുന്ന ആത്മാക്കള്‍ക്കറിയില്ലല്ലോ അവരുടെ വേര്‍പ്പിരിയാത്ത ഓര്‍മ്മകളില്‍ നീറിപ്പിടഞ്ഞുകൊണ്ടിരിക്കുന്ന പാവം ആശ്രയമറ്റവരുടെ കരളുരുകുന്ന വേദന! <<
പിന്നെ മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല
വേദനിക്കുന്ന ഓർമ്മകൾ വായിച്ചു.
ReplyDeleteആദരാഞ്ജ്ലികൾ
.............................
ReplyDeleteമനസ്സേ ശാന്തമാകൂ...
ReplyDeleteഎനിക്കും അതേ പറയാനൊള്ളൂ.....മനസ്സേ ശാന്തമാകൂ...
ReplyDeleteആത്മബന്ധത്തിന്റെ ആഴം അനുഭവവേദ്യമാക്കുന്ന കുറിപ്പ്.
ReplyDeleteആദരാഞ്ജലികൾ.
പ്രാർത്ഥനകൾ.
...
ReplyDeleteപ്രിയ സുഹൃത്തിന്
ReplyDeleteമഗ്ഫിരത്തും മര്‍ഹമത്തും (കാരുണ്യവും , പൊറുക്കലും )
നല്‍കി ദൈവം തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ
മനസ്സിലാകുന്നു..വേദനയുടെ ഈ ആഴം..എല്ലാവരുടെയും മനസ്സില്‍ വേര്‍പാടിന്റെ മുറിവ് വേഗം ഉണങ്ങട്ടെ..പ്രാര്‍ഥിക്കുന്നു..
ReplyDeleteഅഷറഫിന്റെ ആഖിറം വെളിച്ചമാക്കട്ടെ...
ReplyDeleteഅദ്ദേഹത്തിന്റെ വേർപാടിലുള്ള ദുഃഖം താങ്ങാൻ പ്രിയപ്പെട്ടവർക്കാകട്ടെ...
ആദരാഞ്ജ്ലികൾ
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteനാമെല്ലാവരും പോകേണ്ടാവരാണ്
ReplyDeleteപക്ഷെ ചിലര്‍ നേരത്തെ പോകുന്നു!
ആദരാഞ്ജലികള്‍ ....
വേർപ്പാടിന്റെ ഓർമ്മകൾ...
ReplyDeleteആ കൂട്ടുകാരന് ആദരാഞ്ജലികള്‍ ..
ആദരാഞ്ജലികള്‍ ..
ReplyDeleteനാഥന്‍ പാരത്രിക ജീവിതം വിജയകരമാക്കട്ടെ ...
ReplyDeleteനൊമ്പരപ്പെടുത്തുന്ന വരികള്‍.. ദൈവം അദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ..നാമും ഒരിക്കല്‍ അങ്ങോട്ട് തന്നെ ...
ReplyDeleteഅകാലത്തില്‍ നിറ യൌവനത്തില്‍ വേര്‍പിരിഞ്ഞ എന്റെ ഒരു പ്രിയ സുഹൃത്തിന്റെ ആകസ്മിക വിയോഗം ഇന്നും എന്നെ ശോകമൂകനാക്കുന്നതിനാല്‍ താങ്കളുടെ വേദന അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ എനിക്ക് മനസിലാകുന്നു സ്നേഹിതാ....
ReplyDeleteവായന മുഴുവിക്കാന്‍ ആയില്ലാ....
ReplyDeleteഇന്നും മുന്നില്‍ പുഞ്ചിരിക്കുന്ന ഷാനി ഉണ്ട്. കഴിയില്ലാ അവന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍
വേദനിച്ചു..
ReplyDeleteസുഹൃത്തിന്റെ വിയോഗത്തില്‍ താങ്കളോടൊപ്പം ദു;ഖം പങ്കു വെക്കുന്നു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയുന്നു....
ReplyDeleteThis comment has been removed by the author.
ReplyDeleteനമ്മള്‍ എല്ലാം ദൈവത്തില്‍ നിന്നുള്ളവരാകുന്നു അങ്ങോട്ട് തന്നെ മടങ്ങേണ്ടവരും. താങ്കളുടെ വേദനയില്‍ പങ്കു ചേരുന്നു. അദ്ദേഹത്തെയും നമ്മെയും ദൈവം സ്വര്‍ഗത്തില്‍ വച്ചു ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ReplyDelete'എല്ലാ ഓരോ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യുമെന്ന' ഖുര്‍ആന്‍ വാക്യം വീണ്ടും ഓര്‍ത്തുപോകുന്നു. ആ സുഹൃത്തിന് നാഥന്‍ സ്വര്‍ഗ്ഗം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteമനസ്സേ ശാന്തമാകൂ.... ഈ ഓര്‍മ്മകള്‍ ; ഈ കൂട്ടുകാരന്‍റെ വേര്‍പാട് മനസ്സില്‍ നിന്നും പെട്ടെന്നു മായില്ല അല്ലേ സിദ്ദീക്കാ... അതേ.. അതങ്ങിനെ തന്നെയാവും... ആ വികാരം ഓരോ വാക്കുകളിലും നിറഞ്ഞു നിൽപ്പുണ്ട്.... ഒന്നും പറയാനില്ല... ആശംസകള്‍ നേരാനും ആകുന്നില്ല... കൂട്ടുകാരുടെ വേര്‍പാട് ഒരിയ്ക്കലും മായ്ക്കാന്‍ കഴിയാത്ത മുറിപ്പാട് തന്നെയാവും, ജീവിതത്തില്‍ ... സര്‍വേശ്വരന്‍ കാത്തിടട്ടേ... പ്രാര്‍ത്ഥനയോടെ...
ReplyDeleteആ ചങ്ങാതിയ്ക്ക് സ്വര്‍ഗ്ഗത്തില്‍ ഒരിടം ഉണ്ടാകട്ടെ... കൂടെ ഞങ്ങളോരോരുത്തര്‍ക്കും.... മനസ്സു നിറഞ്ഞ ആത്മാത്ഥ പ്രാര്‍ത്ഥനയോടെ...
ReplyDeleteപ്രിയ മിത്രങ്ങളെ,
ReplyDeleteകഴിഞ്ഞ ദിവസം രാത്രി ഉറങ്ങി തുടങ്ങിയപ്പോള്‍ തന്നെ ആ സുഹൃത്തിനെ സ്വപനം കണ്ടു ,ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ പിന്നെ എനിക്ക് ഉറങ്ങാനായില്ല , അപ്പോള്‍ മനസ്സില്‍ തോന്നിയ വികാരങ്ങള്‍ ഇവിടെ പകര്‍ത്തിയതാണ്.
ഇവിടെ എത്തിയ എല്ലാവര്‍ക്കും നന്ദി.
നിറഞ്ഞ കണ്ണുകളോടെയാണ് ഞാന്‍ ഈ പോസ്റ്റ് വായിച്ചു തീര്‍ത്തത്.
ReplyDeleteഎത്രപേരുടെ മരണ വിവരം കേട്ടിരിക്കുന്നു, എത്ര യെത്ര സംസ്കാര ചടങ്ങുകളില്‍ (മയ്യിത്ത് പരിപാലനങ്ങളില്‍) പങ്കെടുത്തിരിക്കുന്നു. മരണം ഒരു യഥാര്ത്യമാണ്, ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മരിക്കേണ്ടി വരും എന്നും അറിയാം.
പക്ഷെ, അവന്റെ മരണ വിവരം അറിഞ്ഞപ്പോളുണ്ടായ വേദന, അതു പറഞ്ഞറിയിക്കാന്‍ ആവില്ല.
മാളിയേക്കല്‍ പടിയില്‍ വെച്ചു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിചു, തലയ്ക്കു എന്തോ ക്ഷ്തമുണ്ട്, ബോതമില്ല, അത്ത്യഹിത വിഭാഗത്തില്‍ കിടത്തിയിട്ടുണ്ട് , കുറച്ചു സീരിയസ് ആണ് കുറച്ചു ദിവസ്സം കിടക്കേണ്ടി വരും എന്ന് മാത്രമാണ് അപകടം നടന്നയുടനെ ഉപ്പ വിളിച്ചു പറഞ്ഞത്. അപകടാവസ്ഥ തരണം ചെയ്തു ഒന്നോ രണ്ടോ ആഴ്ച്ചക്കകം സുഖം പ്രാപിച്ചു തിരുച്ചുവരും എന്ന് ഉറപ്പായും പ്രതീക്ഷിച്ചതായിരുന്നു.
അതു തന്നെയായിരുന്നല്ലോ ഒരുഗ്രാമത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും. ആരോടും ഒന്നും എതിര്‍ത്ത് പറയാത്ത, എല്ലാ നല്ലകര്യങ്ങള്‍ക്കും കൂടെ ഉണ്ടാവുന്ന നല്ലവനായ ചെറുപ്പക്കാരനെ ആര്‍ക്കാണ് ഇഷ്ട്ടമില്ലാത്തത്.
>>>ഇഷ്ട ജനത്തിനെ തന്‍റെ തന്‍റെ അരികിലേക്ക് വേഗത്തില്‍ അവന്‍ തിരിച്ചു വിളിക്കുമെന്ന <<<
സൃഷ്ടാവിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സ്രിഷ്ടികല്‍ക്കാവില്ലല്ലോ-
ആ അപകടം സംബവിക്കുനതിന്റെ തലേന്ന് വരെ എന്നോട് ഫോണിലൂടെ സംസാരിച്ച ആ ശബ്ദം ഇനി എനിക്ക് കേള്കാനവില്ല. സദാ ഒരു പുഞ്ചിരിയുമായി കാണാറുള്ള ആ മുഖം ഇനി ഒരിക്കലും നേരില്‍ കാണാനാവില്ല. കഴിഞ്ഞ വര്‍ഷത്തെ അവുധിക്ക് പോയി തിരിച്ചു പോരുമ്പോള്‍ വീട്ടില്‍ വന്നു ഞങ്ങളെ യാത്ര അയച്ച എന്റെ പ്രിയപ്പെട്ട സഹാപാടിയും അയല്കാരനുമായ, ഞങ്ങളുടെ എല്ലാം കളിക്കൂട്ടുകാരനെ ഇനി ഞങ്ങള്ക് കാണാനാവില്ല എന്ന യഥാര്‍ത്ഥ്യം വല്ലാത്ത വേദനയോടെ മനസ്സിനെ ബോധ്യപ്പെടുത്തുന്നു.
'വേര്‍പെടുന്ന നിമിഷം വരെയും സ്നേഹം അതിന്റെ തീവ്രത അറിയുന്നില്ല' എന്ന് ജിബ്രാന്‍ പറഞ്ഞത് എത്ര വാസ്തവം.
>> വേര്‍പ്പെട്ടു പോകുന്ന ആത്മാക്കള്‍ക്കറിയില്ലല്ലോ അവരുടെ വേര്‍പ്പിരിയാത്ത ഓര്‍മ്മകളില്‍ നീറിപ്പിടഞ്ഞുകൊണ്ടിരിക്കുന്ന പാവം ആശ്രയമറ്റവരുടെ കരളുരുകുന്ന വേദന! <<
അവന്റെ വിയോഗം സഹിക്കാനുള്ള കരുത്ത് അവന്റെ ഉമ്മക്കും ഭാര്യക്കും മക്കള്‍ക്കും അവന്റെ സഹോധരങ്ങള്‍ക്കും നല്‍കേണമേ എന്ന് സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.
'ഞങ്ങളുടെ നാഥ, ഞങ്ങള്‍ ഏവരെയും നിന്റെ ഇഷ്ട ദാസ്സന്മാരില്‍ ഉള്‍പെടുത്തി നിന്റെ സ്വര്‍ഗത്തില്‍ ഞങ്ങളെ ഏവരെയും ഒരുമിപ്പിക്കേണമേ, ഞങ്ങളില്‍ നിന്നും സംഭവിക്കുന്ന എല്ലാ പാക പിഴകളും നീ പൊറുത്തു മാപ്പാക്കി തരികയും ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്യേണമേ'.
@sidhi.. ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ എന്റെ gmail അക്കൌണ്ടിലേക്ക് അയക്കണം. yahoo account വല്ലപ്പോഴും മാത്രമേ തുറക്കാറുള്ളൂ.
വേദനിപ്പിച്ചു.. ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു
ReplyDeleteഓരോ വേര്‍പാടുകളും ഓരോ വേദനകള്‍ ആണ്
ReplyDeleteപരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു...
ReplyDeleteആദരാഞ്ജലികൾ....
ReplyDeleteഅദ്ദേഹത്തെയും നമ്മെയും ദൈവം സ്വര്‍ഗത്തില്‍ വച്ചു ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteഹൃദയത്തില്‍ നിന്നുള്ള വരികള്‍. അദ്ധേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിയ്ക്കട്ടെ.
ReplyDeleteതാങ്കളുടെ വേദനയില്‍ പങ്കു ചേരുന്നു.
ReplyDeleteആദരാഞ്ജലികള്‍.....
വേർപാട് നോവല്ല വേരറ്റൊടുങ്ങലാണ്
ReplyDeleteആദരാഞ്ജലികൾ!
ReplyDeleteസിദ്ദിക്കേ ഹാഷിമിനു ഷാനിയെ പോലെ
ReplyDeleteഎനിയ്ക്കൊരു അന്‍സാരിയുണ്ടു്.ബൈക്കപകട
ത്തെ തുടര്‍ന്നു (ഉള്ളില്‍ ധമനി മുറിഞ്ഞതു
യഥാ സമയം കണ്ടു പിടിക്കാന്‍ ഉദ്യമിയ്ക്കാത്ത
ഡോക്ടര്‍മാരുടെ അശ്രദ്ധ....) മരണപ്പെട്ട
അന്‍സാരി.വേദനയോടെ ആദരാഞ്ജലികള്‍
അദ്ധേഹത്തിന്റെ ആഖിറം വെളിച്ചമാകട്ടെ.
ReplyDeleteഉപ്പാ എനിക്കിത് വായിക്കാന്‍ പറ്റുന്നില്ല ,കരച്ചില്‍ വരുന്നു.
ReplyDeleteമരണത്തിനു കടന്നുവരാൻ രംഗമൊരുക്കി കാത്തിരിക്കാൻ കഴിയില്ലല്ലോ ! വേദനയിലും ആ സത്യത്തെ തിരിച്ചറിയുക ആത്രതന്നെ .
ReplyDeleteവേദനിപ്പിക്കുന്ന വേര്‍പ്പാട്.ആദരാഞ്ജലികള്‍
ReplyDeleteവേര്പാട്
ReplyDeleteപകരം വെക്കാനില്ലാത്ത സത്യം
ശാന്തി നേരുന്നു
നന്മ്മകള്‍
ആദരാഞ്ജലികള്‍...
ReplyDeleteprayers....
ReplyDeleteവേദനിപ്പിക്കുന്ന വേര്‍പ്പാട്...
ReplyDeleteആദരാഞ്ജലികള്‍.
നീ എഴുതിയതെല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓര്‍മ്മകളില്‍ ഓടിയെത്തി, മനസ്സും കണ്ണും വിങ്ങുന്നു.
ReplyDeleteകരള്‍ വെന്തുരുകി ഊറിയെത്തുന്ന ഒരിറ്റു കണ്‍കോണില്‍ കിനിഞ്ഞിറങ്ങുന്നത് ആത്മാവിലറിയാം, എത്ര അമര്‍ത്തിവെച്ചിട്ടും കുതിച്ചുപൊങ്ങുന്ന സങ്കടത്തിന്റെ ഒരു കടല്‍ ഇടനെഞ്ചില്‍ കലങ്ങിമറിഞ്ഞു തിരതള്ളുന്നു.
ReplyDeleteപ്രിയപെട്ടവരുടെ വേര്‍പാട് ... അത് താങ്ങാവുന്നതിലും .. അപ്പുറം . മുകളിലെ വരികള്‍ മാത്രം മതി താങ്കളുടെ നീറല്‍ അറിയാന്‍ ...
Njanum pagucherunu oru cheru prarthanayilude
ReplyDelete