ആദ്യമാദ്യം വിമര്‍ശനവിധേയരായവരുമായി ഉടക്കി നില്‍ക്കുന്ന ചിലരിലേക്ക് സംശയത്തിന്റെ മുനകള്‍ നീണ്ടെങ്കിലും എഴുത്ത് വിതരണം ചെയ്തെന്നു സംശയിക്കുന്ന ഒരാളുടെ ചില മൊഴികളില്‍ നിന്നും കാര്യങ്ങള്‍ വ്യകതമാകാന്‍ തുടങ്ങിയിരിക്കുന്നു , കാര്യങ്ങള്‍ നേരെചൊവ്വേ മുഖത്ത് നോക്കിപ്പറയാന്‍ ധൈര്യമില്ലാത്ത ഈ ഊച്ചാളികള്‍ സ്വയം ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണെന്ന് തോന്നുന്നു,എന്തിനിങ്ങനെ നാട്ടില്‍ വെറുതെ അലോസരങ്ങളും കുത്തിത്തിരിപ്പുകളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്ന് സ്വയം ഒരുവട്ടം ചിന്തിക്കുക,ആര്‍ക്കാണ് ഇതുകൊണ്ട് നേട്ടം! എന്താണ് ഇത്തരം കുപ്രചരണങ്ങള്‍ കൊണ്ടുള്ള ലക്ഷ്യം? സദാചാര പോലീസ് കളിക്കുന്ന ഈ വൃത്തികെട്ടവന്മാര്‍ ആരായാലും ഒന്നോര്‍ക്കുക കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് പ്രമാണം - കുപ്രചരണ തല്‍പ്പരരായിരുന്ന പലര്‍ക്കും വേണ്ടപ്പെട്ടനിലക്ക് പണികിട്ടിയതിനു സാക്ഷിത്വം വഹിച്ചവരാണ് നമ്മള്‍ ..വടികൊടുത്ത് അടിവാങ്ങാതിരിക്കുക എന്ന് ചുരുക്കം.