തൊഴിയൂര്‍ . കോം


ഇത് ഞങ്ങളുടെ പ്രിയപ്പെട്ട ജന്മനാട്, തൃശൂര്‍ ജില്ലയുടെ വടക്ക് പടിഞ്ഞാറ് കോണിലായി അറബിക്കടല്‍ തീരത്തുനിന്നും ഏഴെട്ടു കിലോമീറ്റര്‍ കിഴക്കായി റോഡുകളും തോടുകളും പാടങ്ങളും ഇടവഴികളും കുളങ്ങളും പള്ളികളും അമ്പലങ്ങളും നന്മനിറഞ്ഞ നിഷ്കളങ്കരായ സാധാരണ ജനങ്ങളുമുള്ള പ്രശാന്ത സുന്ദരമായ ഗ്രാമം, ഗുരുവായൂര്‍ കുന്നംകുളം ചാവക്കാട് എന്നിവ അടുത്ത പട്ടണങ്ങളാണ് , ഞങ്ങള്‍ക്ക് അറിയാവുന്ന അത്രയും തലമുറകള്‍ തൊഴിയൂരിന്റെ മണ്ണില്‍ തന്നെ ജീവിച്ചവരാണ്.. പിറന്നുവീണ ഈ മണ്ണിനോട് എന്തോ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു അടുപ്പമുണ്ട് അതുകൊണ്ടുതന്നെ ഇവിടുത്തെ ഓരോ തരി മണ്ണും ഓരോ പുല്‍കൊടിയും ഓരോ ഇടവഴിയും; നീര്‍ച്ചാലും, ഓരോ വീടും വീട്ടുകാരനും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാവുന്നത്.


തൊഴിയൂര്‍ ഗ്രാമത്തിലേക്ക് സ്വാഗതം  ഗുരുവായൂര്‍ പൊന്നാനി റോഡ്‌ -ഗുരുവായൂര്‍ നിന്നും നാല് കിലോമീറ്റര്‍ തൊഴിയൂര്‍ സുനേന നഗറിലേക്ക് .

പ്രധാന ജങ്ക്ഷന്‍  സുനേന നഗര്‍  രാവിലെ ആരവങ്ങളോടെ തുടക്കം .

പ്രധാന ഷോപ്പിംഗ്‌ കോംപ്ലക്സ് -ഹൈസന്‍ സെന്റര്‍ -സുനേന നഗര്‍ 

ബാല്യങ്ങള്‍ തളിര്‍ത്ത തിരുമുറ്റം എ.എം.എല്‍.പി. സ്കൂള്‍ അഥവാ പനങ്ങായി കോളേജ്.

ജീവിതചര്യകളുടെ ചുവടുവെപ്പുകള്‍ ഇവിടെ നിന്നും ഇഹ്-യാഉല്‍ ഇസ്ലാം മദ്രസ്സ.

അങ്കച്ചുവടുകള്‍ ഉറപ്പിച്ച പി കെ ബി കളരി സംഘത്തിന്റെ തറവാട് .

കൌമാരത്തിലെ ഒട്ടനവധി  പ്രതീക്ഷകള്‍ക്കും മോഹങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കലുങ്ക്.

ഫുട്ബോള്‍ കളിയുടെ ആര്‍മാദങ്ങളും കൊതിക്കെറുവുകളും ഇവിടെ ...കൈരളി പാടം

ക്രിക്കറ്റിന്‍റെ ആവേശം തിമിര്‍ത്താടിയ വയലിടം 

ഈ വഴിയും ഈ മരത്തണലും ഓര്‍മ്മകളെ പുറകോട്ടു നയിക്കുന്നു...

കലാ കായിക അരങ്ങേറ്റങ്ങള്‍ക്ക് വേദിയായ സെന്‍റെ: ജോര്‍ജസ് സെക്കണ്ടറി ഹൈ സ്കൂള്‍

കൌമാര സ്വപ്നങ്ങളെ തളിര്‍പ്പിച്ച ഈ നടുമുറ്റവും വാരാന്തകളും സെന്‍റെ: ജോര്‍ജസ് സെക്കണ്ടറി ഹൈ സ്കൂള്‍
യൌവ്വനത്തിന്റെ തീഷ്ണ ഘട്ടങ്ങളിലൂടെ ..

പാലെമാവ്‌ മുസ്ലീം ജുമാഅത് പള്ളി 

പള്ളിയുടെ ഇരുനൂറു മീറ്റര്‍ മാറി ശ്രീ ചുള്ളിയില്‍ ഭഗവതി ക്ഷേത്രം.

മലബാര്‍ സ്വതന്ത്ര സുറിയാനി ഓര്‍ത്തോഡോക്സ് സഭയുടെആസ്ഥാനം മലബാര്‍ സ്വതന്ത്ര സുറിയാനി പള്ളി.

പുരാതന മായ ശ്രീ കപ്പിയൂര്‍ ചിറക്കല്‍ ഭഗവതി ക്ഷേത്രം.

നാടിനു അഭിമാനമായി എ സി കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഐ സി എ കോളേജ്

ഒരു പാട് അനാഥകള്‍ക്കു തണലേകിവരുന്ന പ്രശസ്ത സ്ഥാപനം "ദാറു:റഹ്മ യത്തീംഖാനമറ്റൊരു ശ്രദ്ധേയമായ സേവന സംഘടന ലൈഫ് കെയര്‍  ചാരിറ്റബിള്‍ സൊസൈറ്റി

ഒടുവില്‍ ആരവങ്ങള്‍ അടങ്ങി വീണ്ടും അടുത്ത പുലരിയിലെ കാലോച്ചകള്‍ക്ക് കാതോര്‍ത്തു  
               
                               Image and video hosting by TinyPic

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...