ഇഹ് യാഉല്‍ ഇസ്‌ലാം മദ്രസ്സ,തൊഴിയൂര്‍ ശിലാസ്ഥാപന ചടങ്ങ്

55 വര്‍ഷം മുന്‍പ് തൊഴിയൂര്‍ മഹല്ലില്‍ മാളിയേക്കല്‍ പടിയില്‍ ആരംഭിച്ച ഇഹ് യാഉല്‍ ഇസ്‌ലാം കേന്ദ്ര മദ്രസ്സയുടെ നിലവിലെ മൂന്നര സെന്‍റ് വസ്തുവില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം കാലപ്പഴക്കം മൂലം അപകടാവസ്ഥയില്‍ ആയതുകൊണ്ട് ശ്രീമാന്‍ മാളിയേക്കല്‍ മൊയ്തുട്ടി ഹാജി പുതുതായി നല്‍കിയ 8 സെന്‍റ് വസ്തുവില്‍  2012 ജൂണ്‍ പത്താം  തീയ്യതി  ഞായറാഴ്ച കാലത്ത് 9.30ന് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ നിന്നുമുള്ള ഏതാനും ചിത്രങ്ങള്‍

ശ്രീമാന്‍ മാളിയേക്കല്‍ മൊയ്തുട്ടി ഹാജി ശിലാസ്ഥാപനം നിര്‍വഹിക്കുന്നു  
സമൂഹ നന്മക്കായി ഒത്തൊരുമിച്ച്

 തൊഴിയൂര്‍ മഹല്ല്  പ്രസിഡന്‍റ് ശ്രീമാന്‍ മാളിയേക്കല്‍ മമ്മുട്ടിഹാജി





പ്രാര്‍ത്ഥനയുടെ നിമിഷങ്ങള്‍
നിലവിലുള്ള മദ്രസ്സ കെട്ടിടം .

മദ്രസ്സയെ കുറിച്ച് കൂടുതല്‍ അറിയാന്‍  ഇഹ് യാഉല്‍ ഇസ്‌ലാം മദ്രസ്സ ഇവിടെ ഞെക്കി വായിക്കാം .

5 comments:

  1. പഴയ മദ്രസയുടെ ഫോട്ടോ കൂടി കൊടുക്കായിരുന്നു.

    ReplyDelete
  2. നേന പറഞ്ഞതും നല്ല കാര്യമാണ്.

    ReplyDelete
  3. ഓ . ഇനി നിന്റെ അഭിപ്രായം മാനിച്ചില്ലെന്നു വേണ്ട , മദ്രസ്സയുടെ ഫോട്ടോ ചേര്‍ത്തിട്ടുണ്ട് . റാംജീസാബ് സന്ദര്‍ശനത്തിനു നന്ദി .

    ReplyDelete
  4. പാലെമാവ്‌ മുസ്ലിം ജമാഅത്ത് പള്ളി കമ്മറ്റിയുടെ അര്‍ഹമായ ഏതൊരു ആവശ്യവും മഹല്ല് നിവാസികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് നാളിതുവരെ ഉണ്ടായിട്ടുള്ളത് ഈ ആവശ്യവും വളരെ നിഷ്പ്രയാസം നിറവേറും എന്നതില്‍ ആര്‍ക്കുംതന്നെ സംശയം ഉണ്ടാകില്ല അതാണ്‌ പാരമ്പര്യം നാളിതുവരെ പാലെമാവ്‌ മുസ്ലിം ജമാഅത്ത് പള്ളിക്കായി മാളിയേക്കല്‍ തറവാട്ടുകാരുടെ വക സംഭാവനകള്‍ വളരെയധികമാണ് അത് ഇവിടെ പറയാതെവയ്യ സര്‍വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം എലാവരിലും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു

    ReplyDelete
  5. തീര്‍ച്ചയായും നമ്മുടെ ഏവരുടെയും പ്രാര്‍ത്ഥനകളില്‍ ആ കുടുംബത്തെയും ഉള്‍പ്പെടുത്തണം.

    ReplyDelete

Related Posts Plugin for WordPress, Blogger...