തൊഴിയൂരില്‍ ഒരു ഭാഗ്യവാന്‍ കൂടി..

തൊഴിയൂര്‍ പാലെമാവ്‌ മുസ്ലീം പള്ളിക്ക് കിഴക്ക് വശം താമസിച്ചുവരുന്ന ഒലക്കയൂര്‍  മുഹമ്മദ്‌കുട്ടി, കദീജ  ദമ്പതികളുടെ മൂന്ന്‌ ആണ്‍മക്കളില്‍ രണ്ടാമനായ നവാസ് ഖത്തറില്‍ എത്തിയിട്ട് ഇത് അഞ്ചാം വര്‍ഷമാണ്‌ , ദോഹയിലെ അല്‍ - നാസര്‍ ഏരിയയിലുള്ള ഫാമിലി ഫുഡ്‌ സെന്ററിന്റെ മെയിന്‍ ഓഫീസില്‍ ഇംപോര്‍ട്ട്  സെക്ഷനില്‍ അക്കൌണ്ടന്റായി  ജോലിനോക്കിവരുന്നു , ഈ കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന്  നിശ്ചയിച്ചു  വെച്ചിരുന്ന വിവാഹത്തിനു  വേണ്ടി നാട്ടിലേക്ക്  പോകുന്നതിന്നു മുമ്പ് ദോഹയിലെ സ്റ്റെര്‍ലിംഗ് റസ്റ്റാരന്റില്‍ വെച്ച്  സുഹൃത്തുക്കള്‍ക്ക്  ഒരു പാര്‍ട്ടി നല്‍കിയതായിരുന്നു , അവിടെനിന്നു അന്ന് ലഭിച്ച രണ്ടു സമ്മാന കൂപ്പണുകള്‍ ഒന്ന് തന്റെ പേരിലും ഒന്ന് മറ്റൊരു സുഹൃത്തിന്റെ പേരിലും പൂരിപ്പിച്ചിട്ടിരുന്നു - ശേഷം ഒക്ടോബര്‍  ആദ്യവാരം വിവാഹാവശ്യാര്‍ത്ഥം നവാസ് നാട്ടിലേക്ക് പോയി, സ്റ്റെര്‍ലിംഗ് റസ്റ്റാരന്റിലെ െ കൂപ്പണ്‍  നറുക്കെടുപ്പ്  നവംബര്‍ നാലിനായിരുന്നു, ഗ്രാന്‍ഡ്‌ പ്രൈസ്‌ ആയിരുന്ന ബെന്‍സ്‌- ജി55 (MEGESTIC WHITE) നവാസിന്റെ കൂപ്പണ്‍ നമ്പര്‍ : 604534നാണ് ലഭിച്ചത്,
എന്നാല്‍ സമ്മാനാര്‍ഹനായ  നവാസ് ഈ വിവരം  അറിയുന്നത് ഇരുപതു ദിവസത്തിന് ശേഷം നവംബര്‍ ഇരുപത്തി അഞ്ചിന് നാട്ടില്‍ നിന്നും ഖത്തറിലേക്ക് തിരിച്ചുവരവിനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് ക്യു-ടെല്‍  സിം കാര്‍ഡ് മൊബൈലില്‍ ആക്ടീവ് ചെയ്തപ്പോഴാണ് , ഈ വണ്ടിയുടെ മതിപ്പ്‌ വില അഞ്ചരലക്ഷം ഖത്തര്‍ റിയാലാണ്  (ഏകദേശം എണ്‍പത് ലക്ഷം ഇന്ത്യന്‍ രൂപ) അങ്ങിനെ നാലഞ്ചുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം തൊഴിയൂരില്‍ ഒരു ഭാഗ്യവാന്‍ കൂടി ജന്മം കൊണ്ടിരിക്കുന്നു, വിവാഹസമ്മാനം പോലെ ലഭിച്ച ഈ ഭാഗ്യസിദ്ധിയിലൂടെ സന്തുഷടമായ ഒരു ഭാവിജീവിതം ഈ നവ ദമ്പതികള്‍ക്ക് ലഭിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു,പ്രാര്‍ഥിക്കുന്നു.

ഭാഗ്യസിദ്ധിയിലൂടെ ഒരു കോടീശ്വരന്‍ തൊഴിയൂരില്‍ പിറവികൊണ്ടത് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായ് ഫെസ്റ്റിവല്‍ മെഗാ നറുക്കെടുപ്പിലൂടെയായിരുന്നു - അന്ന് ഒന്നേകാല്‍ കോടിയോളം രൂപയുടെ മൂല്യമുള്ള സമ്മാനത്തിന് അര്‍ഹത നേടിയത് ദുബായ് മാര്‍ക്കറ്റില്‍ ജോലിക്കാരനായിരുന്ന റഫീക്ക്‌ തന്‍റെ മകളുടെ പേരില്‍ ഇട്ടിരുന്ന കൂപ്പണിനാണ്.
ശേഷം ഗള്‍ഫ്‌ ജീവിതം വിട്ട് നാട്ടില്‍ ബിസിനസ്സുമായി കൂടിയ റഫീക്ക്‌ സ്പീഡ്‌ ഓഡിയോ എന്ന സ്ഥാപനം ആരംഭിച്ചു ,കൂടെ വിഡിയോ ആല്‍ബ നിര്‍മ്മാണവും വിതരണവും അഭിനയവുമായി നീങ്ങുന്നു .

12 comments:

  1. ഭാഗ്യത്തൊഴിയൂര്‍

    ReplyDelete
    Replies
    1. കുറച്ചു പേര്‍ക്കുകൂടി കിട്ടട്ടെ അപ്പോള്‍ പേര് ഇങ്ങനെയും ആക്കാം

      Delete
  2. ഭാഗ്യവാന്മാരുടെ ഇടം എന്നാക്കാം ഇനി.

    ReplyDelete
    Replies
    1. ഇതും ആലോചിക്കാവുന്നതാണ് -സന്തോഷം റാംജീസാബ്

      Delete
  3. അല്‍ഹംദുലില്ലാ...തൊഴിയൂരില്‍ ഇനിയും ഭാഗ്യവാന്മാര്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. ഈ വിവരം പങ്കു വെച്ച സിദ്ധീക്കിനു പ്രത്യേകം നന്ദി.

    ReplyDelete
    Replies
    1. പ്രാര്‍ത്ഥന എപ്പോഴാണ് ഫലവത്താകുക എന്നറിയില്ലല്ലോ മോമുട്ടിക്കാ - കണ്ടത്തില്‍ സന്തോഷം

      Delete
  4. വളരെയധികം സന്തോഷം. നവാസിന്‍റെ സന്തോഷത്തില്‍ നമുക്കും പങ്കുചേരാം .പാവപെട്ടവരെ സഹായിക്കുവാനുള്ള സന്മനസ്സ് നവാസിന് ഉണ്ടാകട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷത്തില്‍ പങ്കുചേരാം റഷീദ്‌

      Delete
  5. വീട് തൊഴിയൂര്‍ക്ക് മാറ്റിയാലോ ന്ന് ആലോചിക്കാ.. കിട്ട്യാല്‍ ലക്ഷങ്ങളും കോടികളുമല്ലേ.....-

    ReplyDelete
    Replies
    1. സ്ഥലം കിട്ടാനില്ല , വേണേല്‍ വാടകക്ക് ഒരു വീട് സംഘടിപ്പിച്ചു തരാം മഖ്‌ബൂ..

      Delete
  6. ഇനിയും ഭാഗ്യവാന്‍മാര്‍ പിറക്കട്ടെ.

    ReplyDelete
    Replies
    1. കാത്തിരുന്നു കാണാം സലാം ഭായ്.

      Delete

Related Posts Plugin for WordPress, Blogger...