ലൈഫ്‌ കെയറിന് പുതിയ സാരഥികള്‍ .

പുതിയ സാരഥികള്‍ 
2009  നവംബര്‍ 22 ന് ബഹുമാനപ്പെട്ട പി.സി .ചാക്കോ ( എം.പി - തൃശ്ശൂര്‍ ) ഉത്‌ഘാടനം നിര്‍വഹിച്ചു പ്രവര്‍ത്തനം തുടങ്ങി നാല് വര്‍ഷങ്ങള്‍ പിന്നിട്ട തൊഴിയൂര്‍ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ വെച്ച് പുതിയ സാരഥികളെ  തിരഞ്ഞെടുത്തു .
കൂടാതെ സൊസൈറ്റിക്കുവേണ്ടി പുതുതായി വാങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് കഴിഞ്ഞ മാസം സര്‍വീസ്‌ ആരംഭിച്ചു .

സ്വാഗതം : ബഹു : ഇ.എ.മുഹമ്മദുണ്ണി മാസ്റ്റര്‍

ഉത്ഘാടനം -ബഹു : പി .പി .ഹൈദര്‍ ഹാജി 

ആംബുലന്‍സ് താക്കോല്‍ദാനം : ബഹു : മാളിയേക്കല്‍ മൊയ്തുട്ടിഹാജി.


ആംബുലന്‍സ് ഫ്ലാഗ് ഓഫ്  ബഹു :  വി.കെ.ഹംസ സാഹിബ്.

ഈ സംഘടന വഴി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട് , ലൈഫ്‌ കെയര്‍ എന്ന പ്രസ്ഥാനം ഒരു ജാതിയുടെയോ ; രാഷ്ട്രീയപാര്‍ട്ടിയുടെയോ വ്യക്തിയുടെയോ അല്ല എന്നത് ഇവിടെ എടുത്തു പറയേണ്ടതായ ഒരു വസ്തുതയാണ്. ഈ കൊച്ചു ഗ്രാമപ്രദേശങ്ങളിലെ ഏവര്‍ക്കും ഒരേസ്വരത്തില്‍ പറയാവുന്നതാണ് ഈ സംഘടന ഇത്.
ഈ പ്രസ്ഥാനത്തിനു ജീവന്‍ നല്‍കുവാനും അത് നിലനിറുത്തുവാനും അറിവ് , കഴിവ് , സമ്പത്ത് , സ്വാധീനം പ്രോത്സാഹനം തുടങ്ങിയവ നല്‍കിയവരെ ഒരിക്കലും വിസ്മരിക്കാനാവില്ല , നമ്മള്‍ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ പരസ്പരം ചെയ്യേണ്ടതും വരും തലമുറകള്‍ക്കായി ചെയ്തു വെക്കേണ്ടതുമായ കര്‍ത്തവ്യങ്ങള്‍ പലതുണ്ട് അത് വിവേകവും ആരോഗ്യവുമുള്ള ഓരോ മനുഷ്യരുടെയും കടമയാണെന്ന് നമുക്ക് ബോധ്യമുള്ളതുകൊണ്ടാണ് അത്തരം സാമൂഹികമായ പ്രതിബദ്ധതകള്‍ നാം ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ചു പോരുന്നത് , നമ്മുടെ മുന്‍ തലമുറകള്‍ നമുക്ക് വേണ്ടി കരുതി വെച്ച പലതും നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു , അത് പോലെത്തന്നെ വരും തലമുറകള്‍ക്ക് വേണ്ടത് ചെയ്തുവേക്കേണ്ടത് നമ്മുടെയും കടമയില്‍ ഉള്‍പ്പെടുന്നു ..ഈ മഹത്തായ തത്വം ഉള്‍ക്കൊണ്ടുകൊണ്ടാണ് തൊഴിയൂര്‍ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കിയതും പ്രവര്‍ത്തിക്കുന്നതും .
ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആംബുലന്‍സ്

നാളിതുവരെ നൂറുകണക്കിന് അപകടങ്ങളില്‍ ആയിരത്തിലേറെ ആളുകളെ കൈപ്പിടിച്ചുയര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് , ജീവിത കാലയലവിന്നുള്ളില്‍ എപ്പോഴെങ്കിലും നമ്മളും ഏതെങ്കിലും അപകടങ്ങള്‍ക്ക് ഇരകളോ സാക്ഷികളോ ആയെന്നിരിക്കാം . അതുകൊണ്ടുതന്നെ ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഒരിക്കലും ഉചിതമല്ലെന്ന് ഉറപ്പിച്ചു പറയാനാവും .

സംഘടനയുടെ ഭാരവാഹികളും അംഗങ്ങളും.

റോഡപകടങ്ങള്‍ കൂടാതെ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് സഹായഹസ്തം നല്‍കുകയും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരും നിര്‍ദ്ധനരുമായ രോഗികളെയും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഗര്‍ഭിണികളെയും ആംബുലന്‍സില്‍ അവര്‍ക്ക് ആവശ്യമായ ഇടങ്ങളില്‍ സൗജന്യമായി എത്തിക്കുകയും കഴിയാവുന്ന സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും മറ്റും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ് .
ആവശ്യക്കാര്‍ക്ക് രക്തധാനം നിര്‍വഹിക്കുവാനായി ഒരു ബ്ലഡ്‌ ഡോനേഷന്‍ യൂണിറ്റ് രൂപീകരിക്കുകയും അതുവഴി അറുനൂറോളം രോഗികള്‍ക്ക് രക്തം നല്‍കുവാനും സാധിച്ചിട്ടുണ്ട് , വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് ഒരു ശമനം ലഭിക്കുന്നതിലേക്കായി സ്കൂളുകള്‍ കോളേജുകള്‍ ക്ലബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ റോഡ്‌ സുരക്ഷാ ക്ലാസ്സുകള്‍ നടത്തിപ്പോരുന്നു , സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ , തിമിര ശസ്ത്രക്രിയ ക്യാമ്പുകള്‍ തുടങ്ങിയവയും നടത്തുവാന്‍ സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു .

4 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...