'അത്താഴക്കൂട്ടം'

നിങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ ബന്ധുക്കളുടെ; അടുത്ത സുഹൃത്തുക്കളുടെ വീടുകളില്‍, അയല്‍വീടുകളില്‍ വിവാഹം , അടിയന്തിരം , വിരുന്നുകള്‍  തുടങ്ങിയ ചടങ്ങുകളിലേക്കായി തയ്യാറാക്കുന്ന ഭക്ഷണം ബാക്കിവരികയാണെങ്കില്‍ ഓര്‍ക്കുക തൊഴിയൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അത്താഴക്കൂട്ടത്തെ.
ഒരു നേരത്തെ അന്നത്തിനു വഴിയില്ലാതെ വഴിയോരങ്ങളില്‍ നമ്മുടെ കരുണക്ക് വേണ്ടി കൈനീട്ടുന്ന ഒരു പാട് പാവം ജന്മങ്ങളില്‍ ചിലര്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണമെത്തിക്കാന്‍ ശ്രമിക്കുന്ന ഈ സുമനസ്സുകളായ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും വിധത്തിലെല്ലാം നമുക്ക് പിന്തുണ നല്‍കാം 
പലപ്പോഴും സ്വന്തം വരുമാനത്തിന്‍റെ ഒരു വീതം ഉപയോഗിച്ചാണ് ഈ യുവാക്കള്‍ ഇത്തരം ചിലവുകള്‍ക്ക് വക കണ്ടെത്തുന്നത്. വേണ്ടത്ര വാഹന സൗകര്യങ്ങളില്ല എന്നുള്ളത് ഇവര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.
ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഒട്ടും ലാഭേഛയില്ലാതെ, ലവലേശം പോലും ആത്മാര്‍ത്തത കൈവിടാതെയുള്ള അത്താഴക്കൂട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് നിരവധി പ്രവാസി സുഹൃത്തുകളാണ് സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നത്.പലരും സഹായങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്തിട്ടുമുണ്ട്.
ആത്മസംതൃപ്തിയും ദൈവപ്രീതിയുമാണ് ഈ കൂട്ടത്തിന്റെ പ്രഥമമായ ലക്ഷ്യമെങ്കിലും  മനുഷ്യത്വപരമായി സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയുമാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് പ്രഥമമായ ആവശ്യം . അത് ഈ കൂട്ടത്തിനു വേണ്ടുവോളമുണ്ടെന്നു തന്നെവേണം കരുതാന്‍ , സഹൂഹത്തിന്റെ നന്മയും സഹജീവികള്‍ക്ക് ഒരു കൈ സഹായവും   മാത്രം ലക്‌ഷ്യം വെക്കുന്ന ആര്‍ക്കും ഇതില്‍ പങ്കാളികളാകാം. നാട്ടിലുള്ള ബന്ധുമിത്രാദികളോട് ഈ സംരംഭത്തോട് സഹകരിക്കണമെന്ന് അറിയിക്കുക.
നേരിട്ടും സാമ്പത്തികമായും സഹായിക്കാന്‍ കഴിയാത്തവര്‍ മാനസിക പിന്തുണ നല്‍കുക. പ്രവാസികളായ സുഹൃത്തുക്കളുടെ  ഒരു ഫോണ്‍കോള്‍ പോലും അവര്‍ക്ക് പ്രചോദനമാണ്.
അത്താഴക്കൂട്ടവുമായി ബന്ധപ്പെടാവുന്ന നമ്പര്‍ : +91-9809519840 , 9633995273 , 9633229899 , 9656150887 .
സഹകരിക്കുക ..! സഹായിക്കുക ...!!

1 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...