Welcome to Thozhiyur Village

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് ഹൃദ്യമായ സ്വാഗതം...

A.M.L.P. School

ഒരു നൂറ്റാണ്ട് കാലം പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി...

I.C.A College-Thozhiyoor

തൊഴിയൂരിന്‍റെ ഒരു അഭിമാന സ്തംഭമായി തെക്ക്‌ പ്രവേശന കവാടത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കേകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ കള്‍ച്ചറല്‍ അസോസിയേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് ..

Rahmath Orphanage

ഇച്ഛക്കൊത്ത പഠനം , വസ്ത്രങ്ങള്‍ , പരിചരണം , മാസം തോറും വൈദ്യ പരിശോധന , അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനം, മികച്ച ഭക്ഷണം തുടങ്ങിയ എല്ലാ സൌകര്യങ്ങളോടും കൂടി ഇവിടെ വളരുന്ന ഓരോ കുട്ടിയും ഭാവിയുടെടെ വാഗ്ദാനങ്ങളും

St.Georges High School

ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു..

തൊഴിയൂർ ലൈഫ് കെയറിന് പുതിയ സാരഥികൾ

2009  നവംബര്‍ 22 ന് ബഹുമാനപ്പെട്ട പി.സി .ചാക്കോ ( മു എം.പി - തൃശ്ശൂർ ) ഉത്‌ഘാടനം നിവഹിച്ചു പ്രവർത്തനം തുടങ്ങി ഇതിനകം വിജയകരമായ ആറു വർഷങ്ങൾ പിന്നിട്ട തൊഴിയൂർ ലൈഫ്‌ കെയ ചാരിറ്റബി സൊസൈറ്റിയുടെ പ്രവത്തനങ്ങ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം  ചേന്ന ജനറബോഡി യോഗത്തി വെച്ച് പുതിയ സാരഥികളെ  തിരഞ്ഞെടുത്തു .

പുതിയ ഭാരവാഹികൾ .

ഈ സംഘടന വഴി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ഇതിനകം നടത്തുവാ  കഴിഞ്ഞിട്ടുണ്ട് , ലൈഫ്‌ കെയർ എന്ന പ്രസ്ഥാനം ഒരു ജാതിയുടെയോ ; രാഷ്ട്രീയപാർട്ടിയുടെയോ വ്യക്തിയുടെയോ കീഴി നിലകൊള്ളുന്ന ഒന്നല്ല എന്നകാര്യം ഇവിടെ അടിവരയിട്ടു പറയേണ്ടതായ ഒരു വസ്തുതയാണ്. തൊഴിയൂരും ചുറ്റുപാടുള്ള മറ്റു സമാന്തര ഗ്രാമങ്ങളും  കൂടി ഉൾപ്പെടുന്ന പ്രവർത്തനമേഘലയായുള്ള ഈ സംഘടന ഏവർക്കും ഒരേസ്വരത്തിൽ സ്വന്തമെന്നു അവകാശപ്പെടാവുന്ന ഒന്നാണ്  .
ഈ പ്രസ്ഥാനത്തിനു ജീവ നകുവാനും അത് നിലനിറുത്തുവാനും അറിവ് , കഴിവ് , സമ്പത്ത് , സ്വാധീനം പ്രോത്സാഹനം തുടങ്ങിയവ നകിയവരെയും ഇപ്പോഴും നകിവരുന്നവരെയും ഒരിക്കലും വിസ്മരിക്കാനാവില്ല , നമ്മൾ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയി പരസ്പരം ചെയ്യേണ്ടതും വരും തലമുറകൾക്കായി ചെയ്തു വെക്കേണ്ടതുമായ കർത്തവ്യങ്ങൾ പലതുണ്ട് അത് വിവേകവും ആരോഗ്യവുമുള്ള ഓരോ മനുഷ്യരുടെയും കടമയാണെന്ന് നമുക്ക് ബോധ്യമുള്ളതുകൊണ്ടാണ് അത്തരം സാമൂഹികമായ പ്രതിബദ്ധതകൾ നാം ഉത്തരവാദിത്വത്തോടെ നിർവ്വഹിച്ചു പോരുന്നത് , നമ്മുടെ മു തലമുറകൾ നമുക്ക് വേണ്ടി കരുതി വെച്ച പലതും നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു , അത് പോലെത്തന്നെ വരും തലമുറകൾക്ക് വേണ്ടത് ചെയ്തുവേക്കേണ്ടത് നമ്മുടെയും കടമയി ഉൾപ്പെടുന്നു ..ഈ മഹത്തായ തത്വം ഉൾക്കൊണ്ടുകൊണ്ടാണ് തൊഴിയൂർ ലൈഫ്‌ കെയര്‍ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നകിയതും അത്  പ്രവർത്തിക്കുന്നതും .
നാളിതുവരെ നൂറുകണക്കിന് അപകടങ്ങളി നിന്ന് ആയിരത്തിലേറെ ആളുകളെ കൈപ്പിടിച്ചുയർത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് , ജീവിത കാലയളവിന്നുള്ളി എപ്പോഴെങ്കിലും നമ്മളും ഏതെങ്കിലും അപകടങ്ങൾക്ക് ഇരകളോ സാക്ഷികളോ ആയെന്നിരിക്കാം . അതുകൊണ്ടുതന്നെ ഇത്തരം രക്ഷാപ്രവർത്തനങ്ങളി നിന്നും വിട്ടുനിക്കുന്നത് ഒരിക്കലും ഉചിതമല്ലെന്ന് ഉറപ്പിച്ചു പറയാനാവും .
റോഡപകടങ്ങൾ കൂടാതെ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാവുന്നവർക്ക് സഹായഹസ്തം നകുകയും സമൂഹത്തി കഷ്ടത അനുഭവിക്കുന്നവരും നിർദ്ധനരുമായ രോഗികളെയും അത്യാവശ്യസന്ദർഭങ്ങളി ഗർഭിണികളെയും ആംബുലസി അവർക്ക് ആവശ്യമായ ഇടങ്ങളി സൗജന്യമായി എത്തിക്കുകയും കഴിയാവുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുകയും മറ്റും ഈ സംഘടനയുടെ പ്രവർത്തനങ്ങളി ചിലതാണ് .
ആവശ്യക്കാർക്ക് രക്തധാനം നിർവഹിക്കുവാനായി ഒരു ബ്ലഡ്‌ ഡോണേഷ യൂണിറ്റ് രൂപീകരിക്കുകയും അതുവഴി ആയിരത്തോളം രോഗികൾക്ക് രക്തം നകുവാനും സാധിച്ചിട്ടുണ്ട് , വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്ക് ഒരു ശമനം ലഭിക്കുന്നതിലേക്കായി സ്കൂളുകൾ കോളേജുകൾ ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളി റോഡ്‌ സുരക്ഷാ ക്ലാസ്സുകൾ നടത്തിപ്പോരുന്നു , സൗജന്യ മെഡിക്ക ക്യാമ്പുകൾ , തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ തുടങ്ങിയവയും നടത്തുവാ സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഈ സംഘടനവഴി ചെയ്തു വരുന്നു .

അനുഭവക്കുറിപ്പ്. ദുരിതപൂര്‍ണ്ണമീജീവിതം



നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്‍റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്‍റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന്‍ സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത്‌ .അദ്ദേഹത്തിന്‍റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില്‍ കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത്‌ ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ വാര്‍ദ്ധക്യ കാലത്ത് തൊഴിലെടുക്കുന്നത്‌ എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും . എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക്‌ ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍ നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്‍മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്‍റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്‍റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.
                                                                                                ശുഭം 
rasheedthozhiyoor@gmail.com

ജില്ലയിലെ ജൈവകര്‍ഷക അവാര്‍ഡ്‌


2014-15 വര്‍ഷത്തെ തൃശ്ശൂര്‍ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ്‌ തൊഴിയൂര്‍ വി.കെ. നൌഫലിന് ലഭിച്ചു , സുനേന നഗറില്‍ അല്‍-അമീന്‍ കച്ചവടസ്ഥാപനങ്ങളുടെ ഉടമ വളുവത്തയില്‍ കുഞ്ഞഹമ്മദ് ആത്തിക്ക ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനാണ് നൌഫല്‍. 

സംസ്ഥാന കൃഷിവകുപ്പ് മന്ത്രി കെ.പി .മോഹനനില്‍ നിന്ന് കഴിഞ്ഞദിവസം നൌഫല്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.



ഡ്രൈവറെ മാര്‍ദ്ധിച്ചു അവശനാക്കി ഓട്ടോറിക്ഷ കത്തിച്ചു.

തൊഴിയൂര്‍ ഐ.സി.എ കോളേജിന്റെ അടുത്തായുള്ള പാടത്തിനു നടുവിലുള്ള നീര്‍ ചാലില്‍ ഒരു ഓട്ടോറിക്ഷ പൂര്‍ണ്ണമായി കത്തിച്ചു നശിപ്പിച്ച നിലയില്‍ കണ്ടെത്തി , ഡ്രൈവറെ മര്‍ദ്ദിച്ചു അവശനാക്കിയ നിലയില്‍ കണ്ടെത്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു , പാവറട്ടി സ്വദേശിയാണെന്ന് പറയുന്നു , പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.



'അത്താഴക്കൂട്ടം'

നിങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ ബന്ധുക്കളുടെ; അടുത്ത സുഹൃത്തുക്കളുടെ വീടുകളില്‍, അയല്‍വീടുകളില്‍ വിവാഹം , അടിയന്തിരം , വിരുന്നുകള്‍  തുടങ്ങിയ ചടങ്ങുകളിലേക്കായി തയ്യാറാക്കുന്ന ഭക്ഷണം ബാക്കിവരികയാണെങ്കില്‍ ഓര്‍ക്കുക തൊഴിയൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അത്താഴക്കൂട്ടത്തെ.
ഒരു നേരത്തെ അന്നത്തിനു വഴിയില്ലാതെ വഴിയോരങ്ങളില്‍ നമ്മുടെ കരുണക്ക് വേണ്ടി കൈനീട്ടുന്ന ഒരു പാട് പാവം ജന്മങ്ങളില്‍ ചിലര്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണമെത്തിക്കാന്‍ ശ്രമിക്കുന്ന ഈ സുമനസ്സുകളായ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും വിധത്തിലെല്ലാം നമുക്ക് പിന്തുണ നല്‍കാം 
പലപ്പോഴും സ്വന്തം വരുമാനത്തിന്‍റെ ഒരു വീതം ഉപയോഗിച്ചാണ് ഈ യുവാക്കള്‍ ഇത്തരം ചിലവുകള്‍ക്ക് വക കണ്ടെത്തുന്നത്. വേണ്ടത്ര വാഹന സൗകര്യങ്ങളില്ല എന്നുള്ളത് ഇവര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.
ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഒട്ടും ലാഭേഛയില്ലാതെ, ലവലേശം പോലും ആത്മാര്‍ത്തത കൈവിടാതെയുള്ള അത്താഴക്കൂട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് നിരവധി പ്രവാസി സുഹൃത്തുകളാണ് സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നത്.പലരും സഹായങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്തിട്ടുമുണ്ട്.
ആത്മസംതൃപ്തിയും ദൈവപ്രീതിയുമാണ് ഈ കൂട്ടത്തിന്റെ പ്രഥമമായ ലക്ഷ്യമെങ്കിലും  മനുഷ്യത്വപരമായി സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയുമാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് പ്രഥമമായ ആവശ്യം . അത് ഈ കൂട്ടത്തിനു വേണ്ടുവോളമുണ്ടെന്നു തന്നെവേണം കരുതാന്‍ , സഹൂഹത്തിന്റെ നന്മയും സഹജീവികള്‍ക്ക് ഒരു കൈ സഹായവും   മാത്രം ലക്‌ഷ്യം വെക്കുന്ന ആര്‍ക്കും ഇതില്‍ പങ്കാളികളാകാം. നാട്ടിലുള്ള ബന്ധുമിത്രാദികളോട് ഈ സംരംഭത്തോട് സഹകരിക്കണമെന്ന് അറിയിക്കുക.
നേരിട്ടും സാമ്പത്തികമായും സഹായിക്കാന്‍ കഴിയാത്തവര്‍ മാനസിക പിന്തുണ നല്‍കുക. പ്രവാസികളായ സുഹൃത്തുക്കളുടെ  ഒരു ഫോണ്‍കോള്‍ പോലും അവര്‍ക്ക് പ്രചോദനമാണ്.
അത്താഴക്കൂട്ടവുമായി ബന്ധപ്പെടാവുന്ന നമ്പര്‍ : +91-9809519840 , 9633995273 , 9633229899 , 9656150887 .
സഹകരിക്കുക ..! സഹായിക്കുക ...!!

ടീം തൊഴിയൂരിന്റെ പുതുവത്സരാഘോഷം.

 പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ മുപ്പത്തി ഒന്നാം തീയ്യതി വൈകുന്നേരം തൊഴിയൂരിന്റെ  പ്രധാന വീഥികളിലൂടെ ടീം തൊഴിയൂര്‍ ഒരുക്കിയ വര്‍ണ്ണക്കാഴ്ച കടന്നു പോവുന്നു.

 ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചപ്പോള്‍ 

 ടീം തൊഴിയൂരിന്റെ ഒരു കൈ സഹായം  അബൂബക്കര്‍ ,നഫീസ എന്നിവര്‍ക്ക് .

തൊഴിയൂരിന് അഭിമാനമായി നമാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ .

 നാടിന്റെ ഒരു അഭിമാനസ്തംഭമായി തൊഴിയൂരിന്റെ വടക്കേ പ്രവേശന കവാടത്തില്‍ പുതുതായി ഉയര്‍ന്നു വന്ന അന്താരാഷ്ട്ര നിലവാരത്തോടുകൂടിയുള്ള നമാസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഇന്ന് (20-12-2014 ശനിയാഴ്ച) വൈകുന്നേരം കേരള ആഭ്യന്തരമന്ത്രി ശ്രീമാന്‍ : രമേശ്‌ചെന്നിത്തല ഉത്ഘാടനം നിര്‍വ്വഹിച്ചു , തൃശ്ശൂര്‍ എം.പി. ശ്രീ: സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയും , ഗുരുവായൂര്‍ എം.എല്‍.എ.ശ്രീ: കെ.അബ്ദുള്‍ഖാദര്‍ അധ്യക്ഷനുംആയിരുന്നു. കൂടാതെ പല  പ്രമുഖരും തദവസരത്തില്‍ സന്നിഹിതരായിരുന്നു .

ഗുരുവായൂര്‍ നിന്ന് മമ്മിയൂര്‍ ആനക്കോട്ട തമ്പുരാന്‍പടി വഴി പൊന്നാനി റോഡില്‍ നാലര കിലോമീറ്റര്‍ വടക്ക് ഭാഗത്തായും കുന്നംകുളത്ത് നിന്ന് അഞ്ഞൂര്‍ ആല്‍ത്തറ വഴി പൊന്നാനി റോഡില്‍ എട്ടു കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുമായി അഞ്ഞൂര്‍ റോഡ്‌ ജങ്ക്ഷനിലാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതിചെയ്യുന്നത്.


പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ആയിരത്തിഎണ്ണൂറു പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റൊറിയം, ആയിരം പേരെ ഉള്‍ക്കൊള്ളുന്ന രണ്ടു ഡൈനിംഗ് ഹാളുകള്‍ ,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിശ്രമസ്ഥലങ്ങള്‍ പ്രയര്‍ ഹാളുകള്‍  ,കുട്ടികള്‍ക്കായി അമ്യുസ്മെന്റ്റ്‌ പാര്‍ക്ക് , അയ്യായിരത്തിലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ പാര്‍ക്കിംഗ് ഏരിയ , പ്രോഗ്രാമുകള്‍ തത്സമയം എയര്‍ ചെയ്യാവുന്ന ആധുനിക ടെക്നോളജി തുടങ്ങി ഒട്ടേറെ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുള്ളതായി ഉടമസ്ഥര്‍ അറിയിക്കുന്നു.


കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ : 9388778777 - 9447530389
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക : http://www.namasconventioncentre.com/



ഹൈസന്‍ മെഡിക്കല്‍സിന്റെ റീ-ഓപണ്‍.


തൊഴിയൂര്‍ സുനേന നഗറിലെ ഹൈസന്‍ കോംപ്ലെക്സില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഹൈസന്‍ മെഡിക്കല്‍സിന്റെ  നവീകരിച്ച ഷോപ്പ്‌ കഴിഞ്ഞ ദിവസം റീ-ഓപ്പണിംഗ് നടത്തി , മാളിയേക്കല്‍ മൊയ്തുട്ടിഹാജി , പി .പി .ഹൈദര്‍ ഹാജി , ഇ.എ.മുഹമ്മദുണ്ണിമാസ്റ്റര്‍ തുടങ്ങിയ തൊ ഴിയൂരിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സജിതാ സലാമിന് പുതിയ വീട്.


ഖത്തറില്‍ ജോലിചെയ്തു വരവേ  മൂന്ന് വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് അകാലത്തില്‍ മരണപ്പട്ട തൊഴിയൂര്‍ ആഞ്ഞിലക്കടവത്ത് സലാമിന്റെ വിയോഗത്തെ തുടര്‍ന്ന് തൊഴിയൂരിലെ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുമാനപ്പെട്ട പി.പി.ഹൈദര്‍ ഹാജി നാട്ടുകാരുടെയും ഗള്‍ഫ്‌ രാജ്യങ്ങളിലെ വിവിധ സംഘടനകളുടെയും സഹകരണത്തോടെ  പണിത വീട് ഇന്ന് രാവിലെ (30-11-14 ഞായറാഴ്ച ) സലാമിന്റെ വിധവ സജിതയ്ക്ക് കൈമാറി . താക്കോല്‍ കൈമാറ്റം ഹൈദര്‍ ഹാജിയാണ് നിര്‍വ്വഹിച്ചത്. ലൈഫ്‌ കെയര്‍ പ്രസിഡണ്ട് : മാളിയേക്കല്‍ അഷറഫായിരുന്നു വീട്പണികള്‍ക്ക് നേതൃത്വം നല്‍കിയത്.

ഈ സംരഭത്തോട് സഹകരിച്ച എല്ലാ നല്ലവരായ സുമനസ്സുകള്‍ക്കും ഇലാഹായ തമ്പുരാന്‍ തക്കതായ പ്രതിഫലം നല്‍കുമാറാവട്ടെ എന്ന പ്രാര്‍ഥനകളോടെ തൊഴിയൂര്‍.കോമും ഈ സന്തോഷം മുഹൂര്‍ത്തത്തില്‍ പങ്കു ചേരുന്നു.

Related Posts Plugin for WordPress, Blogger...