നാടിന്റെ ഒരു അഭിമാനസ്തംഭമായി തൊഴിയൂരിന്റെ വടക്കേ പ്രവേശന കവാടത്തില്‍ പുതുതായി ഉയര്‍ന്നു വന്ന അന്താരാഷ്ട്ര നിലവാരത്തോടുകൂടിയുള്ള നമാസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഇന്ന് (20-12-2014 ശനിയാഴ്ച) വൈകുന്നേരം കേരള ആഭ്യന്തരമന്ത്രി ശ്രീമാന്‍ : രമേശ്‌ചെന്നിത്തല ഉത്ഘാടനം നിര്‍വ്വഹിച്ചു , തൃശ്ശൂര്‍ എം.പി. ശ്രീ: സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയും , ഗുരുവായൂര്‍ എം.എല്‍.എ.ശ്രീ: കെ.അബ്ദുള്‍ഖാദര്‍ അധ്യക്ഷനുംആയിരുന്നു. കൂടാതെ പല പ്രമുഖരും തദവസരത്തില്‍ സന്നിഹിതരായിരുന്നു .
ഗുരുവായൂര്‍ നിന്ന് മമ്മിയൂര്‍ ആനക്കോട്ട തമ്പുരാന്‍പടി വഴി പൊന്നാനി റോഡില്‍ നാലര കിലോമീറ്റര്‍ വടക്ക് ഭാഗത്തായും കുന്നംകുളത്ത് നിന്ന് അഞ്ഞൂര്‍ ആല്‍ത്തറ വഴി പൊന്നാനി റോഡില്‍ എട്ടു കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുമായി അഞ്ഞൂര്‍ റോഡ് ജങ്ക്ഷനിലാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതിചെയ്യുന്നത്.
പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ആയിരത്തിഎണ്ണൂറു പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റൊറിയം, ആയിരം പേരെ ഉള്‍ക്കൊള്ളുന്ന രണ്ടു ഡൈനിംഗ് ഹാളുകള്‍ ,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിശ്രമസ്ഥലങ്ങള്‍ പ്രയര്‍ ഹാളുകള്‍ ,കുട്ടികള്‍ക്കായി അമ്യുസ്മെന്റ്റ് പാര്‍ക്ക് , അയ്യായിരത്തിലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ പാര്‍ക്കിംഗ് ഏരിയ , പ്രോഗ്രാമുകള്‍ തത്സമയം എയര്‍ ചെയ്യാവുന്ന ആധുനിക ടെക്നോളജി തുടങ്ങി ഒട്ടേറെ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുള്ളതായി ഉടമസ്ഥര്‍ അറിയിക്കുന്നു.
കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ : 9388778777 - 9447530389
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക : http://www.namasconventioncentre.com/
0 അഭിപ്രായ(ങ്ങള്‍):
Post a Comment