സുനേന - പുനര്‍ ജീവനത്തിന്റെ പാതയില്‍

ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് ഡിസംബറിലെ ഒരു സുന്ദര സായാഹ്നത്തിലായിരുന്നു സുനേന കലാ കായിക വേദിയുടെ ഔപചാരികമായ ഉത്ഘാടനം നടന്നത് , തൊഴിയൂരിലെ സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം യുവാക്കളുടെ ചിരകാല സ്വപ്നമായിരുന്നു അത് , കക്ഷി രാഷ്ട്രീയ; വര്‍ഗീയ ചേരിതിരിവുകളില്ലാതെ നാടിന്‍റെ പുരോഗതിക്കും ഉന്നമനത്തിനുമായി ഒരേമനസ്സായി സുനേനയുടെ കീഴില്‍ അണിനിരന്നു മുന്നേറിയ ആ കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യവും,അചഞ്ചലതയും സമീപ പ്രദേശങ്ങളിലും അത്തരം സമാന സംഘടനകള്‍ക്ക് രൂപം നല്‍കാന്‍ ഉത്തെജനമായിരുന്നു 


സുനേന കലാ കായിക വേദി തൊഴിയൂരിന്‍റെ വികസനത്തില്‍ തനതായ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു മറുവാക്കിനു വഴിയില്ല. യുവത്വത്തിന്‍റെ ഇച്ഛകളും നൈസര്‍ഗിക കഴിവുകളും തൊട്ടറിഞ്ഞ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സുനേനയുടെ പ്രവര്‍ത്തകര്‍ അശ്രാന്ത പരിശ്രമം ചെയ്തുവന്നിരുന്നു, കൂടെ സാധുജന സംരക്ഷണ സമിതി , രക്തദാന സമിതി, വായനശാല;ലൈബ്രറി, വിദ്യാഭ്യാസ സഹായനിധി തുടങ്ങിയ സംരംഭങ്ങള്‍ സുനേനയുടെ സല്‍കീര്‍ത്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. 

 ആദ്യ മൂന്ന്‍നാല് വര്‍ഷങ്ങള്‍ മണ്ണാന്കുളം പാവുക്കര ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തിച്ച സുനെനയുടെ ഓഫീസ് പിന്നീട് അഞ്ചു വര്ഷം ആര്‍ .എം.കുഞ്ഞഹമ്മദിന്റെ പഴയ ബില്‍ഡിങ്ങിലും തുടന്നുള്ള വര്‍ഷങ്ങള്‍ അദ്ധേഹത്തിന്റെ തന്നെ പുതിയ കെട്ടിടത്തിലും പ്രവര്‍ത്തിച്ചു വന്നിരുന്നു 
 എന്നാല്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി പുതു തലമുറകള്‍ക്കിടയില്‍ കാലികമായി കടന്നുകൂടിയ ഓണ്‍ലൈന്‍  മാനിയ, ഉദാസീനത, ഐക്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ മറ്റേതൊരു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും പോലെ സുനേനയുടെ പ്രവര്‍ത്തനങ്ങളെയും  ബാധിച്ചിരുന്നു എന്നകാര്യം വിസ്മരിക്കാനാവില്ല.

എന്നാല്‍  സുനേനയുടെ മുന്‍കാല ഭാരവാഹികളും നാട്ടിലെ പ്രമുഖ വ്യക്തികളും യുവാക്കളും പങ്കെടുത്ത ഒരു യോഗം  ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയ്യതി ഞായറാഴ്ച വൈകുന്നേരം സുനേന നഗറിലെ ഹൈസന്‍ സെന്ററില്‍ വെച്ച് ചേര്‍ന്നിരുന്നു ,   സുനേനയുടെ പുനരുദ്ധാരണത്തിനുവേണ്ടി നൂറോളം വരുന്ന യുവതലമുറയിലെ ഒരു കൂട്ടം പുത്തന്‍ പ്രതീക്ഷകളുണര്‍ത്തിക്കൊണ്ട് തയ്യാറായിരിക്കുന്നത് ആശാവഹമാണ് . തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും തോഴിയൂരിനു ഗുണകരവും ഉയര്‍ച്ചകള്‍ക്ക് വേണ്ടിയുള്ളതാവട്ടെ എന്നാഗ്രഹിക്കുന്നു ആശംസിക്കുന്നു .




 2012 നവംബര്‍ നാലിലെ യോഗത്തില്‍ നിന്ന് .

   2012 നവംബര്‍ നാലിലെ യോഗത്തില്‍ നിന്ന് .

 2012 നവംബര്‍ നാലിലെ യോഗത്തില്‍ നിന്ന് .



സുനേന നഗര്‍ എന്നറിയപ്പെടുന്ന തൊഴിയൂരിലെ പ്രധാന ജങ്ക്ഷന്‍

സുനേന വക വെയ്റ്റിംഗ് ഷെഡ്‌

2 comments:

  1. സുനേനയുടെ പുനരുദ്ധാരണത്തിനുവേണ്ടി നൂറോളം വരുന്ന യുവതലമുറയിലെ ഒരു കൂട്ടം പുത്തന്‍ പ്രതീക്ഷകളുണര്‍ത്തിക്കൊണ്ട് തയ്യാറായിരിക്കുന്നത് ആശാവഹമാണ് . തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും തോഴിയൂരിനു ഗുണകരവും ഉയര്‍ച്ചകള്‍ക്ക് വേണ്ടിയുള്ളതാവട്ടെ എന്നാഗ്രഹിക്കുന്നു ആശംസിക്കുന്നു .

    ReplyDelete
  2. സുനേന എന്നും പൂ പോലെ പടര്‍നെ ഇരികണം

    ReplyDelete

Related Posts Plugin for WordPress, Blogger...