വാര്‍ത്തക്ക് പിന്നില്‍ ദുരൂഹതയോ?

തൊഴിയൂരിന്റെ ചരിത്രത്തില്‍ ആദ്യമായി ഇങ്ങനെയും ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ വന്നു,  ഇങ്ങനെ ഒരു സംഭവം നാട്ടുകാരെ മൊത്തത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു , ഈ വാര്‍ത്തക്ക് കാരണമായ ചെയ്തികള്‍ കുര്യാക്കോസ് എന്ന ഈ വ്യക്തി ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇയാള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നു , ഇത്രയും കാലം മാന്യതയുടെ പൊയ്മുഖവുമണിഞ്ഞു നടന്നിരുന്നത് കാമാഗ്നി ബാധിച്ച ഒരു ചെന്നായ്‌ ആയിരുന്നെന്ന തിരിച്ചറിവ് ; തങ്ങളുടെ പോന്നു മക്കള്‍ നാലക്ഷരം പഠിച്ചു വിവരവും വിവേകവുമുള്ളവരായി വളരട്ടെയെന്ന ആഗ്രഹത്തോടെ സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോള്‍ അവിടെയും അവര്‍ സുരക്ഷിതരല്ലെന്ന തിരിച്ചറിവ് , ഇത്തരം തിരിച്ചറിവുകള്‍ രക്ഷിതാക്കളില്‍ ആശങ്കകളും ഉത്കണ്ഠയും വളര്‍ത്തുമെന്നകാര്യത്തില്‍ രണ്ടു പക്ഷമില്ല.
 ഈ വൃത്തികെട്ട പ്രവര്‍ത്തി ചെയ്യും മുമ്പ് തന്റെ കുടുംബത്തെ ക്കുറിച്ച് ഒരു നിമിഷം ഇയാള്‍ ഓര്‍ത്തിരുന്നെങ്കില്‍ ഈ നീചകൃത്യത്തില്‍ നിന്നും അയാള്‍ വിട്ടുനില്‍ക്കുമായിരുന്നു എന്നൊരു തോന്നല്‍ .
സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യമറിയാന്‍ പോലീസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ വയ്യ. കാരണം കുര്യാക്കോസിനോട് പകയുള്ള ആരോ ചിലര്‍ ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഈ സംഭവം എന്നൊരു പ്രചരണം കൂടി നാടിന്റെ മുക്കിലും മൂലയിലും കേട്ടുകൊണ്ടിരിക്കുന്നു, അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നമുക്ക് കാത്തിരുന്നു കാണാം . ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ഒരു കരുതലും സൂചനയും മുന്നറിയിപ്പുമാവട്ടെ ഈ വാര്‍ത്ത. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണല്ലോ ആപ്തവാക്യം - ഇന്ന്‍ സംഭവ്യമല്ലെങ്കിലും..

10 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...