വീണ്ടും സുനേന -ഉത്‌ഘാടനം (12-12-12)


1985 ഡിസംബര്‍ പതിനാറിന് ആയിരുന്നു സുനേനയുടെ ഔപചാരികമായ ഉത്ഘാടനം നടന്നത് -ശേഷം കഴിഞ്ഞ ഇരുപത്തിനാലോളം വര്‍ഷങ്ങളോളം തനതായ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചുകൊണ്ട്  വ്യത്യസ്ത അഭിരുചിക്കാരായ ഭരണ സാരഥികളുടെ കൈകളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നതിന്നിടയിലാണ് ഒടുവില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ഉദാസീനതമൂലമാണെന്ന് തോന്നുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളോളമായി പ്രവര്‍ത്തനം മന്ദീഭവിച്ചു നിലയിലായത് - സാമ്പത്തിക പരാതീനകള്‍ മൂലം ഓഫീസ് പൂട്ടിയിടെണ്ട ഘട്ടം വരെ എത്തിയിരുന്നു .


എന്നാല്‍  സുനേനയുടെ മുന്‍കാല ഭാരവാഹികളും നാട്ടിലെ പ്രമുഖ വ്യക്തികളും യുവാക്കളും പങ്കെടുത്ത ഒരു യോഗം  ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയ്യതി ഞായറാഴ്ച വൈകുന്നേരം സുനേന നഗറിലെ ഹൈസന്‍ സെന്ററില്‍ വെച്ച് ചേര്‍ന്നിരുന്നു ,   സുനേനയുടെ പുനരുദ്ധാരണത്തിനുവേണ്ടി നൂറോളം വരുന്ന യുവതലമുറയിലെ ഒരു കൂട്ടം പുത്തന്‍ പ്രതീക്ഷകളുണര്‍ത്തിക്കൊണ്ട് തയ്യാറായി സുനേനയുടെ പഴയ ഓഫീസ് തിരിച്ചെടുത്ത്  കഴിഞ്ഞ ദിവസം 12-12-12 എന്ന അവിസ്മരണീയ ദിനത്തില്‍ വൈകുന്നേരം ആറുമണിക്ക് നാട്ടിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വെച്ച് സുനേനയുടെ ആദ്യകാല പ്രസിഡന്റ് ആയിരുന്ന മാളിയേക്കല്‍ അഷ്‌റഫ്‌ പുനര്‍  ഉത്‌ഘാടനം നിര്‍വഹിച്ചിരിക്കുന്നു.
പൌരപ്രമുഖനും, മുന്‍ പഞ്ചായത്ത് പ്രസിഡന്റും, എ.എം.എല്‍ . പി സ്കൂള്‍ മുന്‍ ഹെഡ്‌മാസ്റ്ററും ആയ ബഹുമാനപ്പെട്ട ഇ.എ .മുഹമ്മദുണ്ണി മാസ്റ്റര്‍ കേക്ക് മുറിച്ചു പ്രവര്‍ത്തനോത്ഘാടനവും നിര്‍വ്വഹിച്ചു.


തുടന്നുള്ള കാലം സുനേനയുടെ സുവര്‍ണ്ണ കാലഘട്ടമായിതീരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു , തൊഴിയൂരിന്റെ ഉയര്‍ച്ചയ്ക്കും വളര്ച്ചക്കുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ  പുത്തന്‍ തലമുറ മുന്നേറട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു.

നിലവിലുള്ള താല്‍ക്കാലിക ഭാരവാഹികള്‍ 


റമീസ് - പ്രസിഡന്‍റ്

ആഷിക്ക് - വൈസ്‌പ്രസിഡന്റ്‌

സനില്‍ - ജനറല്‍സെക്രട്ടറി
വിഷ്ണു - സെക്രട്ടറി
ഫാഹിസ് - ട്രഷറര്‍ 
എക്സിക്യുട്ടീവ്‌ മെമ്പര്‍മാര്‍ 
അഫ്സല്‍ , ഷമീര്‍ , അനസ്‌ , സനദ്‌ , മഹേഷ്‌ , ഷമീം .

4 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...