'ഊമക്കത്തിന് പുറകിലെ കറുത്ത കൈകള്‍ !'

പത്തോളം വര്‍ഷത്തിനു മുമ്പ് തോഴിയൂരിലെ ചില അനാശ്വാസ്യ നടപടികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്  അന്നത്തെ ഒരു സദാചാര കമ്മറ്റി വകയുള്ള ഒരു നോട്ടീസ് കണ്ടതായി ഓര്‍മ്മയിലുണ്ട് -കൂടാതെ ചില  രാഷ്ട്രീയ കള്ളക്കളികളുടെ  രഹസ്യം തുറന്നു കാണിച്ചുകൊണ്ടുള്ള ചിലതും അതിനുശഷം കണ്ടിരുന്നു .
എന്നാല്‍ ഈ അടുത്ത നാളിലായി തൊഴിയൂര്‍ പാലെമാവ്‌ പള്ളിയുടെ കിഴക്കുവശത്ത് താമസിക്കുന്നരുടെ വീടുകളില്‍ മാത്രമായി ഒരു ഫോട്ടോ സ്റ്റാറ്റ്  ഊമക്കത്ത് കണ്ടെത്തിയിരിക്കുന്നു,നാട്ടിലെ ചില പ്രധാന വ്യക്തികളെ കരിവാരി തേക്കും  വിധം പരാമാര്‍ശങ്ങളുള്ള ഈ കത്തില്‍ ചിലവ്യക്തികളെ  നാട്ടുകാര്‍ക്ക് ശെരിയായി മനസ്സിലാകും വിധത്തില്‍ 'ക്ലു ' സഹിതം വിശദ മാക്കിയിയിട്ടുണ്ട്‌ .
ആദ്യമാദ്യം വിമര്‍ശനവിധേയരായവരുമായി ഉടക്കി നില്‍ക്കുന്ന ചിലരിലേക്ക് സംശയത്തിന്റെ മുനകള്‍ നീണ്ടെങ്കിലും എഴുത്ത് വിതരണം ചെയ്തെന്നു സംശയിക്കുന്ന  ഒരാളുടെ ചില മൊഴികളില്‍  നിന്നും കാര്യങ്ങള്‍ വ്യകതമാകാന്‍ തുടങ്ങിയിരിക്കുന്നു , കാര്യങ്ങള്‍ നേരെചൊവ്വേ മുഖത്ത് നോക്കിപ്പറയാന്‍ ധൈര്യമില്ലാത്ത ഈ ഊച്ചാളികള്‍ സ്വയം ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണെന്ന് തോന്നുന്നു,എന്തിനിങ്ങനെ നാട്ടില്‍ വെറുതെ അലോസരങ്ങളും കുത്തിത്തിരിപ്പുകളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്ന് സ്വയം ഒരുവട്ടം ചിന്തിക്കുക,ആര്‍ക്കാണ് ഇതുകൊണ്ട് നേട്ടം! എന്താണ് ഇത്തരം കുപ്രചരണങ്ങള്‍ കൊണ്ടുള്ള ലക്ഷ്യം? സദാചാര പോലീസ് കളിക്കുന്ന ഈ വൃത്തികെട്ടവന്മാര്‍ ആരായാലും ഒന്നോര്‍ക്കുക കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് പ്രമാണം - കുപ്രചരണ തല്‍പ്പരരായിരുന്ന പലര്‍ക്കും വേണ്ടപ്പെട്ടനിലക്ക് പണികിട്ടിയതിനു സാക്ഷിത്വം വഹിച്ചവരാണ് നമ്മള്‍ ..വടികൊടുത്ത് അടിവാങ്ങാതിരിക്കുക എന്ന് ചുരുക്കം.

1 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...