അതോഗതിയിലായ ട്രാന്‍സ്‌ഫോര്‍മര്‍

തൊഴിയൂര്‍ സുനേന നഗര്‍ സെന്ററില്‍ സ്ഥിതി ചെയ്യുന്ന 11 KV ട്രാന്‍സ്‌ഫോര്‍മര്‍ സെന്ററിലേക്ക്  പടിഞ്ഞാറ് ഭാഗത്തെ റോഡില്‍ നിന്നുംകയറിവരുന്ന യാത്രക്കാരുടെ വലതു ഭാഗത്തേക്കുള്ള കാഴ്ച മറക്കുന്നതിനാല്‍ അപകടങ്ങള്‍ പതിവായിരുന്നു  - അക്കാരണത്താല്‍ കഴിഞ്ഞ ദിവസമാണ്  നൂറു മീറ്ററോളം ദൂരത്തേക്ക് ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിച്ചത് , എന്നാല്‍ അന്നേ ദിവസം തന്നെ വൈകുന്നേരം ഇത് വലിയ പൊട്ടിത്തെറിയോടെ കത്തി നശിക്കുകയായിരുന്നു , തുടര്‍ന്ന് ദിവസങ്ങളോളം വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു , ക്ഷമയുടെ നെല്ലിപ്പടി കണ്ട നാട്ടുകാര്‍ കരിങ്കൊടിയോടൊപ്പം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബാനറും ഒട്ടിച്ചു പ്രതിഷേധം അറിയിക്കുകയായിരുന്നു . ഇപ്പോള്‍ അറ്റകുറ്റ പണികള്‍ നടന്നു വരുന്നു .

5 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...