രാജഭരണവും ജനാധിപത്യഭരണവും പുരോഗമനവാദികളും

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 


മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന . നാമൊന്നും കാണുവാനോ കേള്‍ക്കുവാനോ ആഗ്രഹിക്കാത്ത . നീചമായ പ്രവര്‍ത്തികളാണ് ഇപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. മനുഷ്യജന്മങ്ങളില്‍ കരുണയുടെ അംശം നാള്‍ക്കുനാള്‍ ഇല്ലാതെയാകുന്നു എന്നതാണ് വാസ്‌തവം . കാമഭ്രാന്തന്‍മാരായ നീചര്‍ അല്‍പനേരത്തെ ശാരീരിക സുഖത്തിനു വേണ്ടി പിച്ചവെച്ചു നടക്കുവാന്‍ ശ്രമിക്കുന്ന പിഞ്ചുകിഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്തു കൊലപെടുത്തുന്നു . വ്യക്തി സ്വാതന്ത്ര്യത്തെ ഇല്ലാതെയാക്കിക്കൊണ്ട് യുവതികളും വയോവൃദ്ധകള്‍ പോലും നിഷ്കരുണം പീഡിപ്പിക്കപെട്ട് അവരുടെയൊക്കെ ജീവന്‍ തന്നെ നഷ്ടമായ എത്രയോ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കുന്നു . നാള്‍ക്കുനാള്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു . സ്വന്തം രക്തത്തില്‍ പിറന്ന മകളെ പോലും കാമം തീര്‍ക്കുവാന്‍ ചില മനസാക്ഷി യില്ലാത്ത മനുഷ്യമൃഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വളരെയധികം ഖേദകരമാണ് . കുറ്റകൃത്യങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തത് കൊണ്ടല്ലെ നാള്‍ക്കുനാള്‍ കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് . നീതിന്യായ വ്യവസ്ഥകള്‍ തന്നെ മാറേണ്ടിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ചെയ്തികളല്ലെ നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത് . മനുഷ്യരുടേയും നാടിന്‍റെയും പുരോഗതിക്കായി രൂപാന്തരം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇന്നേയുടെ അവസതകള്‍ എന്താണ് ? ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടവര്‍ സ്വന്തം സാമ്പത്തീക നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാഴ്ചകളല്ലെ നമുക്ക് കാണുവാന്‍ കഴിയുന്നത്‌ . തന്നെയുമല്ല രാഷ്ട്രീയക്കാര്‍ അവരുടെ പ്രസ്ഥാനത്തേയും നീച ചെയ്തികളേയും ചോദ്യം ചെയ്യുന്നവരെ പോലും എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യിപ്പിക്കുന്ന കാഴ്ചകളും നാം കാണുന്നു എന്നതാണ് വാസ്തവം . കാരണവും മനുഷ്യന്‍റെ അവസ്തയും മനസ്സിലാക്കാതെ മറ്റുള്ളവരുടെ അധപ്പതനം മാത്രമാകുന്നു ചിലരുടെയൊക്കെ ലക്‌ഷ്യം എന്നതല്ലെ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ . എന്തിന്‍റെ പേരിലായാലും ജീവന്‍ ഉന്മൂലനം ചെയ്യപെടുന്ന അവസ്തകള്‍ മാറേണ്ടിയിരിക്കുന്നു . കൊലപാതകങ്ങളില്‍ കൂടുതലും രാഷ്ട്രീയ വൈരാഗ്യം മൂലം ഉത്ഭവിക്കുന്നതാണ് എന്നത് പരമസത്യം . മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി കാണുകയാണെങ്കില്‍ സ്നേഹവും സാഹോദര്യവും എങ്ങും നിറഞ്ഞു നില്‍ക്കും. മതം മനുഷ്യനില്‍ നന്മയാണ് ലക്ഷ്യം കാണുന്നത് പക്ഷെ മതത്തിന്‍റെ പേരില്‍ കൊല്ലും കൊലവിളിയുമാണ്‌ ഇന്നേയുടെ അവസ്ത 


ഒരു മതവും അന്യമതസ്ഥരെ ശത്രുവായി കാണുവാന്‍ ആഹ്വാനം ചെയ്യുന്നില്ല മറിച്ച് സ്നേഹവും സാഹോദര്യവും അധികരിപ്പിക്കുവാനാണ് ആഹ്വാനം ചെയ്യുന്നത് . ഭൂമിയില്‍ പിറവിയെടുത്ത എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ഇഹലോകവാസം വെടിയെണ്ടിവരും എന്ന നഗ്നമായ സത്യം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ .മരണം ഒരു നാള്‍ നമ്മേ തേടിയെത്തും എന്ന പരമസത്യം ഓര്‍ക്കുവാന്‍ പോലും മനുഷ്യന് നേരമില്ല . അകത്തേക്ക് എടുക്കുന്ന ശ്വാസം പുറത്തേക്ക് വിടുവാന്‍ കഴിയാതെയായാല്‍ നിശ്ചലമാകുന്നതാണ് ഹൃദയം എന്നു ചിന്തിക്കുന്നവര്‍ ഉണ്ടോ ഈ ഭൂലോകത്ത് ? എങ്ങിനെയൊക്കെ സമ്പത്ത് അധികരിപ്പിക്കുവാനും ,മണിമാളികകള്‍ പടുത്തുയര്‍ത്തുവാനും, സുഖലോലുപരായി കഴിയാം എന്നതാണ് മനുഷ്യന്‍റെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് . വൃദ്ധസദനങ്ങളില്‍ അന്തേവാസികള്‍ നാള്‍ക്കുനാള്‍ അധികരിക്കുന്നു . മനുഷ്യര്‍ പത്തുമാസം ഉദരത്തില്‍പേറി നൊന്തു പ്രസവിച്ച മാതാവിനെ മറക്കുന്നു .പൊരിവെയിലില്‍ ജോലി ചെയ്ത് പഠിപ്പിച്ചു വലിയവനാക്കിയ പിതാവിനെ മറക്കുന്നു .സ്നേഹത്തിന് യാതൊരുവിധ വിലയും കല്പിക്കാതെയായിരിക്കുന്നു .

ജനാധിപത്യരാഷ്ട്രം ,ജനാധിപത്യ വ്യവസ്തകള്‍ ,എല്ലാം നല്ലത് തന്നെ .പക്ഷെ ഭരണകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ . ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകര്‍ത്താക്കളുടെ ഭരണം മുന്‍പത്തെ രാജഭരണവും തമ്മിലുള്ള അന്തരം അധികമൊന്നും മാറ്റമില്ലതെയായിരിക്കുന്നു .ആര്‍ഭാടം നിറഞ്ഞ ജീവിതം നയിക്കാത്ത ഒരു ഭരണകര്‍ത്താവിനെ ചൂണ്ടി കാണിക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല .രാജഭരണ കാലത്ത് പ്രജകള്‍ അദ്വാനിച്ചു തന്നെയാണ് ജീവിച്ചു പോന്നിരുന്നത്. അന്ന് പക്ഷെ സ്വന്തം രാജ്യത്ത് പണിയെടുത്തു ജീവിക്കുവാന്‍ പ്രജകള്‍ക്ക് കഴിഞ്ഞിരുന്നു ,ഇന്നേയുടെ അവസ്ഥ എന്താണ്? സ്വന്തം രാജ്യത്ത് ജീവിക്കുവാന്‍ നിര്‍വാഹമില്ലാത്ത അനേകലക്ഷം ഇന്ത്യന്‍ പൌരന്മാര്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുത്ത് ലഭിക്കുന്ന വേതനം കൊണ്ട് തന്‍റെ കുടുംബാങ്കങ്ങളെ പോറ്റുന്നു .അങ്ങിനെയുള്ളവരെ സമൂഹം പ്രവാസിയെന്ന പേരുനല്‍കി ആദരിക്കുന്നു .എന്താണ് ഒറ്റപെട്ടു ജീവിക്കുന്ന പ്രവാസിയുടെ അവസ്ത ?

പ്രവാസി സത്യത്തില്‍ ജീവിക്കുന്നുണ്ടോ ? 

ഏതാണ്ട് എല്ലാ പ്രവാസികളും ഇരുപതോ ഇരുപത്തിരണ്ടോ വയസ്സില്‍ പ്രവാസിയാകുന്നു .പ്രാരാപ്തങ്ങളുടെ കയത്തില്‍ അകപെടുന്ന പ്രവാസി വിവാഹിതനാകുന്നത് ഇരുപത്തെട്ടോ മുപ്പത്തിരണ്ടോ വയസിനിടയിലാണ്. വിവാഹശേഷം ഒന്നോരണ്ടോ മാസത്തെ ദാമ്പത്യ ജീവിതം ലഭിക്കുന്ന പ്രവാസി പ്രാരാപ്തങ്ങളുടെ ഭാണ്ഡവും പേറി വീണ്ടും പ്രവാസത്തിന്‍റെ ഊഷരതയില്‍ എത്തിപെടുന്നു .പിന്നീട് രണ്ടോമൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തന്‍റെ പ്രിയപെട്ടവരുടെ അരികിലേക്ക് ഒന്നോരണ്ടോ മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നു .ഈ അവസ്ത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .

ഇതിനിടയില്‍ മക്കള്‍ ഉണ്ടാകുന്നു ,പിന്നീട് മക്കളെ വലിയ നിലയില്‍ പടിപ്പിക്കുവാനായി എന്ത് ത്യാഗവും സഹിച്ച് പ്രവാസികള്‍ ജോലിയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .ഇതിനിടയില്‍ അസുഖങ്ങള്‍ പ്രവാസിയെ കാര്‍ന്നുതിന്നുവാന്‍ തുടങ്ങിയിട്ടുണ്ടാവും .പ്രമേഹം ,കൊളസ്ട്രോള്‍ .രക്തസമ്മര്‍ദ്ദം ,മൂത്രത്തില്‍ കല്ല്‌ അങ്ങിനെ നീണ്ടു പോകുന്നു അസുഖങ്ങളുടെ നീണ്ട പട്ടിക .വര്‍ഷങ്ങള്‍ പോയതറിയാതെ ചര്‍മ്മം ചുളിഞ്ഞ് മുടിയെല്ലാം നരച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് കഷ്ടത അനുഭവിച്ച് പ്രവാസി ജീവിക്കുന്നു .അങ്ങിനെയിരിക്കെ പ്രായാതിക്യം മൂലം മുന്‍പ് തൊഴില്‍ ചെയ്തിരുന്നത് പോലെ ചെയ്യുവാന്‍ കഴിയുന്നില്ല എന്ന് തൊഴിലുടമയോ ബന്ധപ്പെട്ടവരോ മനസ്സിലാക്കുന്നതോടെ പ്രവാസിക്ക് തൊഴില്‍ നഷ്ടമാകുന്നു .

പ്രവാസി സ്വദേശത്തെക്കു മടങ്ങുവാന്‍ നിര്‍ബന്ധിതനാവുന്നു . യവ്വനം നഷ്ടമായി വാര്‍ധക്യ സഹജമായ അസുഖവും പേറി പ്രവാസികള്‍ തന്‍റെ സ്വദേശത്തെക്കു മടങ്ങുന്നു .സാമ്പത്തീകമായി പരാധീനതകള്‍ അനുഭവിക്കുന്ന പ്രവാസിയാണെങ്കില്‍ പിന്നെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ രാജ്യത്തിനോ ആ പ്രവാസിയെ ആവശ്യമില്ല എന്നതാണ് വാസ്തവം .ഇങ്ങനെ പ്രവാസികള്‍ ആയി തീരേണ്ടിവന്നത് എന്തുകൊണ്ടാണ് ?

ഏതൊരു പൌരന്മാരുടെയും ആഗ്രഹം സ്വന്തം രാജ്യത്ത് നല്ല വേദനം ലഭിക്കുന്ന തൊഴിലെടുത്ത് തന്‍റെ പ്രിയപെട്ടവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം എന്നത് തന്നെയാണ് .ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ത്തന്നെ തൊഴിലെടുത്ത് കുടുംബാങ്കങ്ങളുടെ കൂടെ ജീവിക്കുവാന്‍ കഴിയുന്ന കാലം ഉണ്ടാകുമോ ?

അല്ലലില്ലാതെ ഇന്ത്യയില്‍ത്തന്നെ ജീവിക്കുവാന്‍ രാഷ്ട്രീയക്കാരന്‍ ആവുക എന്നതാണ് .എന്നാല്‍ പിന്നെ സസുഖം സുഖലോലുപനായി ജീവിതാവസാനംവരെ ജീവിക്കാം .പക്ഷെ അതിന് എല്ലാവര്‍ക്കും തൊലിക്കട്ടിയും ഉളുപ്പ് ഇല്ലായ്മയും  ഇല്ലല്ലോ . 

മദ്യപാനം നമ്മുടെ രാജ്യത്തിന്‍റെ മറ്റൊരു വിപത്താണ് .മദ്യപാനം മൂലം രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കൂടുന്നു എന്നത് അധികാര വര്‍ഗ്ഗങ്ങള്‍ക്ക് നല്ലപോലെ അറിയാം .അധികാരത്തിലിരിക്കുന്ന ആരെങ്കിലും രാജ്യത്തെ മദ്യമുക്തമാക്കുവാന്‍ ശ്രമിക്കുന്നുണ്ടോ ?

പൌരന്മാരുടെ അല്ലലില്ലതെയുള്ള ജീവിതം സ്വപ്നമായി അവശേഷിക്കുമ്പോഴും നാടിന്‍റെ മറ്റൊരു വിപത്താണ് മനുഷ്യരാല്‍ പ്രകൃതിയോട് യാതൊരുവിധ ദാക്ഷിണ്യം ഇല്ലാതെയുള്ള പ്രവര്‍ത്തികള്‍ മൂലം പ്രകൃതിയുടെ അവസ്തകള്‍ തന്നെ മാറികൊണ്ടിരിക്കുന്നത്  .രമ്മ്യ സൌദങ്ങള്‍ പണിതുയര്‍ത്താന്‍ വേണ്ടി പ്രകൃതിയുടെ സമ്പത്ത് , പുഴയില്‍ നിന്നും മണല്‍ ഊറ്റുന്നതിനാല്‍ വരള്‍ച്ച നാള്‍ക്കുനാള്‍ അധികരിക്കുന്നു .മരങ്ങള്‍ വെട്ടി നിരത്തുന്നതിനാല്‍പ്രകൃതിക്ക് ആവശ്യമുള്ള മഴ ലഭിക്കാതെ പോകുന്നു .വയലുകളില്‍ നെല്‍ കൃഷി ഇല്ലാതെയായിരിക്കുന്നു .പകരം മലകളും കുന്നുകളും നിരത്തി വയലുകള്‍ നികത്തുന്നു .എല്ലാംതന്നെ പ്രകൃതിയെ സ്നേഹിക്കാത്ത നീച മനസ്സുകളുടെ സാമ്പത്തീക നേട്ടത്തിന് വേണ്ടി മാത്രമാണ്  .

ഒരുപാട് തലമുറകള്‍ ജീവിച്ചു മണ്മറഞ്ഞു പോയ നമ്മുടെ നാട് നാള്‍ക്കുനാള്‍ വികൃതമാക്കി കൊണ്ടേയിരിക്കുന്നു .ഇനിയും ഈ അവസ്തകള്‍ മാറിയില്ലാ എങ്കില്‍ .ഇനി വരും തലമുറകള്‍ക്ക് കൈമാറുവാന്‍ മോട്ടകുന്നുകളും വറ്റിവരണ്ട പുഴയും തരിശായ വനങ്ങളും മണ്ണിട്ടുമൂടിയ പാടശേഖരങ്ങളും ആവശ്യാനുസരണം മഴ ലഭിക്കാത്ത ഭൂമിയുമാകും ബാക്കി .മാറേണ്ടിയിരിക്കുന്നു ജീവിത രീതികളും ഭരണ വ്യവസ്ഥകളും നീതിന്യായ വ്യവസ്ഥകളും

                                                                _____________


Posted by : Rasheed Thozhiyoor

                       

14 comments:

  1. വളരെ നല്ലൊരു ലേഖനം.
    പണത്തിനും,സുഖസൌകര്യങ്ങള്‍ക്കും വേണ്ടി എന്തു നീചപ്രവര്‍ത്തികളും
    ചെയ്യാന്‍ മടിക്കാത്ത ആര്‍ത്തിപെരുത്ത ലോകം.അദ്ധ്വാനിക്കാന്‍ മനസ്സില്ല.
    കഷ്ടപ്പെടുന്നവരെ വീണ്ടും കഷ്ടപ്പെടുത്തുന്ന നയമാണ് അധികാരികള്‍ക്കും.
    മറ്റെല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ നടപ്പാക്കുമ്പോഴും..............
    ' യൌവ്വനം നഷ്ടമായി വാര്‍ധക്യ സഹജമായ അസുഖവും പേറി പ്രവാസികള്‍ തന്‍റെ സ്വദേശത്തെക്കു മടങ്ങുന്നു .സാമ്പത്തീകമായി പരാധീനതകള്‍ അനുഭവിക്കുന്ന പ്രവാസിയാണെങ്കില്‍ പിന്നെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ രാജ്യത്തിനോ ആ പ്രവാസിയെ ആവശ്യമില്ല എന്നതാണ് വാസ്തവം .ഇങ്ങനെ പ്രവാസികള്‍ ആയി തീരേണ്ടിവന്നത് എന്തുകൊണ്ടാണ് ?'
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീമാന്‍ സി.വി.റ്റി.വായനയ്ക്കും ആദ്യ അഭിപ്രായത്തിനും .നമ്മുടെ നാടിന്‍റെ അവസ്തകള്‍ മാറേണ്ടിയിരിക്കുന്നു .ജീവിതം അത് ആസ്വദിച്ചു ജീവിക്കാനുള്ളതാണ് .അല്ലാതെ എന്നും പരാധീനതകളോടെ മനസ്സ് നൊന്തു ജീവിക്കാനുള്ളതല്ല .

      Delete
  2. ഏറെ ചിന്തിപ്പിക്കുന്നു, ഈ വരികള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ മുഹമ്മദ് വായനയ്ക്കും അഭിപ്രായത്തിനും

      Delete
  3. വളരെ നല്ല ലേഖനം.....ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ശ്രീമാന്‍ ചന്തു നായര്‍ . വായനയ്ക്കും അഭിപ്രായത്തിനും

      Delete
  4. നന്നായിരിക്കുന്നു റഷീദ് ..

    ReplyDelete
    Replies
    1. നന്ദി ശ്രീ സിദ്ധീക്ക് തൊഴിയൂര്‍ . വായനയ്ക്കും അഭിപ്രായത്തിനും

      Delete
  5. പ്രവാസത്തിന്റെ നേര്‍ കാഴ്ചകള്‍ , നല്ല എഴുത്ത് ഒരു സാമൂകിക പ്രതിബന്ധത ഉള്ള എ എഴുത്ത് :)
    എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെ പോലെ ഏകാന്ത ജീവിതം നയിക്കാന്‍ വിധിച്ചവര്‍ തന്റെ ജീവിതകാലം പകുതിയിലേറെയും ചിലവഴിച്ചു എല്ലാ പ്രാര്ബ്ധവും തീര്‍ത്തു കൂടനയാം എന്ന് കരുതുന്ന ദിവ സ്വപ്നകാരന്‍ , നന്നായി എഴുതി ഇത് ഓരോ പ്രവാസിയുടെ ജീവിത്തില്‍ നടക്കുന്നത് തന്നെയാണ് .നാട്ടില്‍ ഒരു നല്ല ജോലി കിട്ടാതെ വരുംബോളാണല്ലോ നമ്മള്‍ പ്രവാസി ആയി മാറുന്നതുതന്നെ .തിരിച്ചു വരുമ്പോള്‍ നാടിലെ പ്രശ്നങ്ങള്‍ എല്ലാം തരണം ചെയ്യാന്‍ കഴിയുന്നുമില്ല , അതാണ്‌ പ്രവാസി

    ReplyDelete
    Replies
    1. നന്ദി ശ്രീ അഷ്‌റഫ്‌ സുലൈമാന്‍ വായനയ്ക്കും മനസ്സ് തുറന്നുള്ള അഭിപ്രായത്തിനും .ഞാനൊരു പ്രവാസിയാണ് നീണ്ട പതിനെട്ടു വര്‍ഷമായി പ്രവാസത്തിന്‍റെ വേദന ഞാന്‍ അറിയുന്നു .പോയ കാലങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ നൊമ്പരപെടുന്നു .

      Delete
  6. പലതും കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്ത സത്യങ്ങളുടെയും അസത്യങ്ങളുടെയും ഒരു കുഴഞ്ഞു മറിയലാണ് യഥാര്‍ത്ഥത്തില്‍ നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും. മാറുന്ന കാലത്തിനനുസരിച്ച് എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കണ്ട എന്ന അറിവില്ലായമാക്കിടയില്‍ സത്യം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും വലിയ പ്രശ്നമാണ്. ചെറിയ കാര്യങ്ങളെപ്പോലും പെരുപ്പിച്ച് നമുക്ക് വിളമ്പിത്തരുന്ന വാര്‍ത്തകള്‍ക്കിടയില്‍ സമ്പന്നരുടെ താല്പര്യങ്ങള്‍ക്ക് പക്ഷം ചേരുന്ന തെറ്റുകളെ നമുക്കുമുന്നില്‍ ശരിയെന്ന ബോധ്യത്തോടെ ധാരാളമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ ആര്‍ത്തിയും അതിനുവേണ്ട്യുള്ള പണക്കൊതിയും അതുണ്ടാക്കാനുള്ള അരുതായ്കളും സ്വയം ബോധ്യ്പ്പെടുമ്പോഴേ അല്പമെങ്കിലും ശമനം ലഭിക്കു എന്ന് ഞാന്‍ കരുതുന്നു.

    ReplyDelete
    Replies
    1. നന്ദി ശ്രീമാന്‍ റാംജി വായനയ്ക്കും ലേഖനത്തെക്കുറിച്ച് വളരെ വിശദമായ അഭിപ്രായം എഴുതുകയും ചെയ്തതിന് .നാം ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മുടെ രാജ്യത്തെ അവസ്തകള്‍ .ഭരണം എന്തിന് ? ഭരണകര്‍ത്താക്കള്‍ എന്തിന് ? ജനങ്ങള്‍ അല്ലലില്ലാതെ ജീവിക്കുന്നുണ്ടോ ? ഒരു വിഭാഗം ജനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ സുഖലോലുപരായി ജീവിക്കുന്നു .നമ്മേ പോലുള്ളവരുടെ ജീവിതം ജീവിത മാണോ ?എന്നും ജീവിതയാതനകള്‍ ഏറ്റുവാങ്ങാനുള്ള കുറേ ജന്മങ്ങള്‍

      Delete
  7. ഹൃദയത്തിൻറെ കണ്ണും കാതും തുറന്നുവെച്ച് മരിക്കാത്ത മനസ്സുമായി
    ജീവിക്കുന്നവർക്കെ ജീവനുള്ള ഇത്തരം
    രചനകൾ നടത്താനാകു .അധികാരികളും പുരോഹിതന്മാരും ജനതയുടെ ശാപമായി തുടരുന്നത് നോക്കി നില്ക്കുന്നത് പുണ്യമോ ?മുൻ തലമുറ നമുക്ക് വേണ്ടതെല്ലാം സ്നേഹത്തോടെ
    ഒരിക്കി വെച്ചു പോയി .നാം പിൻ തലമുറകൾക്ക് വേണ്ടതെല്ലാം ആർത്തിയോടെ ധൂർത്തടിച്ച് ജീവിക്കുന്നു . .പ്രവാസത്തിൻറെ തിളങ്ങുന്നമുഖം മാത്രമാണ്
    ലോകം കാണുന്നത് .പ്രവാസി അവസാനം സ്വന്തം മണ്ണിൽ അന്യനെപൊലെ മരിക്കാൻ വിധിക്കപ്പെട്ടവനാണ്‌ .ചിന്തിക്കുന്നവർക്ക് പാഠമുണ്ട്‌ .അഭിനന്ദനങ്ങൾ .

    നന്മ നേരുന്നു ....

    ReplyDelete
    Replies
    1. നന്ദി ശ്രീമാന്‍ sulaiman perumukku വായനയ്ക്കും ലേഖനത്തെക്കുറിച്ച് വളരെ വിശദമായ അഭിപ്രായം എഴുതുകയും ചെയ്തതിന്.നമ്മുടെ രാജ്യത്തിന്‍റെ അവസ്തകള്‍ കണ്ടുകൊണ്ടും പ്രവാസികള്‍ അനുഭവിക്കുന്ന ജീവിതയാതനകള്‍ കാണുന്നത് കൊണ്ടും എന്‍റെ മനസ്സിന്‍റെ രോദനമാണ് ഞാന്‍ എഴുതുവാന്‍ ശ്രമിച്ചത് എന്‍റെ ഉദ്യമം വിജയിച്ചുവെന്ന് ഞാന്‍ വിശ്യസിക്കുന്നില്ല അധികാരവര്‍ഗ്ഗത്തിന്‍റെയും രാജ്യം ഉന്മൂലനം ചെയ്യുന്നവരുടേയും കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവരുടേയും കണ്ണുകള്‍ തുറക്കപെടുവാന്‍ ഇതുപോലെയുള്ള ലേഖനങ്ങള്‍ പിറവിയെടുക്കേണ്ടിയിരിക്കുന്നു .എഴുതുവാന്‍ ശ്രമിക്കുക എഴുത്തിന് ആയുധത്തിനേക്കാളും മൂര്‍ച്ചയുണ്ട്‌

      Delete

Related Posts Plugin for WordPress, Blogger...